Tag: Road Accidents

Total 5 Posts

കൊയിലാണ്ടിയിൽ ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌ക്കൂട്ടിയില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തിയതോടെ ട്വിസ്റ്റ്

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയന്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27, ഷാജഹാന്‍ (20), മന്‍സൂര്‍ (28) എന്നിവരായിരുന്നു സ്‌കൂട്ടിയില്‍

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍രാജിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുക യായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ

‘റോഡപകടങ്ങളെ പ്രതിരോധിക്കാം’; പേരാമ്പ്രയിൽ റോഡ് സുരക്ഷാ ജാഗ്രതാസമിതി

പേരാമ്പ്ര: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്നിരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിൽ റോഡ് സുരക്ഷാജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു. സംസ്ഥാനതലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയൊണ് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നടന്ന യോ​ഗം സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി

കാർ വാങ്ങി ആവേശകരമായി വീട്ടിലേക്കുള്ള ഉറ്റചങ്ങാതിമാരുടെ യാത്ര അവസാനിച്ചത് മരണത്തിൽ; പൊയിൽക്കാവിലെ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി (അപകട സ്ഥലത്തു നിന്നുള്ള വീഡിയോ കാണാം)

കൊയിലാണ്ടി: ഉറ്റസുഹൃത്തുക്കളുടെ വിയോഗ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കണ്ണൂർ ചക്കരയ്ക്കൽ സ്വദേശികൾക്ക്. കാർ വാങ്ങാനായാണ് സുഹൃത്തുക്കൾ എറണാകുളത്തേക്ക് പോയത്, എന്നാൽ തിരികെ എത്തിയത് ജീവച്ഛമായി. ഇന്ന് വെളുപ്പിനെ പൊയിൽക്കാവിൽ വച്ച നടന്ന വാഹനാപകടത്തിലാണ് കണ്ണൂർ സ്വദേശികൾ മരിച്ചത്. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശരത്ത് (32) എന്നിവരാണ് മരിച്ചത്.

അജ്ഞാതവാഹനമിടിച്ചാലും നഷ്ടപരിഹാരം, പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ: പദ്ധതിക്ക് മാര്‍ഗരേഖയായി

ന്യൂഡല്‍ഹി: അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കുന്നതിന് വാഹന ഇന്‍ഷുറന്‍സില്‍ വര്‍ധനവ് വരുത്താനൊരുങ്ങി കേന്ദ്രം. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നുമാണ് ഇതിന് തുക വകയിരുത്തുക. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെക്കും. അധികപ്രീമിയം ഈടാക്കാന്‍ കമ്പനികള്‍ക്ക് അനുമതി

error: Content is protected !!