Tag: road accident

Total 28 Posts

കൊയിലാണ്ടിയില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; സ്‌കൂട്ടര്‍ യാത്രികനും പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. [Mid1] ഇന്നലെ രാത്രി പത്തേകാലോടുകൂടിയാണ് അപകടം നടന്നത്. അപകടം നടന്നതിന് തൊട്ടടുത്താണ് ദിനേശ് മണിയുടെ വീട്.

വടകരയിൽ മിനിലോറി ബൈക്കിലിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകര ദേശീയപാതയില്‍ സ്കൂട്ടറില്‍ മിനി ലോറിയിടിച്ച് അപകടം. റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാർ പിറകെ വന്ന ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍

കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ്‌ സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.

പേരാമ്പ്രയിൽ വെച്ച് ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു

കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്

മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി

എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസ് യാത്രികര്‍ക്കും ലോറി ജീവനക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ

പേരാമ്പ്ര ചാലിക്കര ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടം; ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി മരിച്ചു

ഉള്ള്യേരി: ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. ഒള്ളൂര്‍ പള്ളിക്കുന്നുമ്മല്‍ താമസിക്കുന്ന കരിമ്പാറമ്മല്‍ മമ്മദ്‌കോയയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം. പരിക്കേറ്റ മമ്മദ്‌കോയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരന്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ

error: Content is protected !!