Tag: road accident
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരിച്ചു
നാദാപുരം: വാഹനാ പകടത്തിൽ പരിക്കേറ്റ് നാല് മാസമായി ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) യാണ് മരിച്ചത്. കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് വച്ച് നടന്ന കാറപകടത്തിലാണ് ശ്രീഹരിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്രീഹരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ
വെങ്ങളത്ത് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു
കോഴിക്കോട്: വെങ്ങളം ബൈപ്പാസില്‍ പൂളാടിക്കുന്നിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി കൊല്ലം മേനോക്കി വീട്ടില്‍ താമസിക്കും അട്ടച്ചംവീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. രണ്ടുദിവസം മുമ്പാണ് നാരായണന്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസില്‍ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത.
താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
വാണിമേലിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു
നാദാപുരം: വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തെരുവം പറമ്പിൽ പഴയപീടികയിൽ മമ്മു വാണ് മരണപ്പെട്ടത്. അറുപത് വയസ്സായിരുന്നു.സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. മൂന്നുദിവസം മുമ്പ് വാണിമേൽ നിരത്തുമ്മൽ പീടികയിൽ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ ജമീല. മക്കൾ:
പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ, മൊയ്തു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്‌സുമായി പോകുകയായിരുന്ന
ആയഞ്ചേരി മുക്കടത്തുംവയലിൽ പ്രവാസി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചനിലയിൽ
ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെ (43) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ ആണ് ഇയാളെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെ ഒരു ബൈക്ക് വീണു കിടക്കുന്നത് കണ്ട്
ഓണാവധി ആഘോഷിക്കാനുള്ള യാത്ര അന്ത്യയാത്രയായി; ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
ബത്തേരി: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകനും മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ ചെറുകുന്നിൽ ഇന്നോവ നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് തലകീഴായി മറിഞ്ഞു; പത്തുപേർക്ക് പരിക്ക്
കണ്ണൂർ: പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 10
കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: കുറ്റ്യാടി മുള്ളൻകുന്ന് – തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62 വയസ്സ്) യാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം
കൊയിലാണ്ടിയില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; സ്‌കൂട്ടര്‍ യാത്രികനും പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. [Mid1] ഇന്നലെ രാത്രി പത്തേകാലോടുകൂടിയാണ് അപകടം നടന്നത്. അപകടം നടന്നതിന് തൊട്ടടുത്താണ് ദിനേശ് മണിയുടെ വീട്.