Tag: River
നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം; സാഹസിക തുഴയെറിയാന്‍ അവരെത്തി, പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം
ചക്കിട്ടപ്പാറ: പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയും ഒരുങ്ങി. ദ. നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിലുമായി നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ്
കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു
പേരാമ്പ്ര: കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. അമ്പത്തിയൊമ്പത് വയസ്സുള്ള മൂശാരി കണ്ടിഗോപിയാണ് മരിച്ചത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ഗോപിയെ രക്ഷിച്ച് കല്ലോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഏകദേശം അഞ്ച് മീറ്ററോളം ആഴമുള്ള കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്രക്കുളത്തിലാണ് ഗോപി വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ
വാണിമേല്‍ പുഴയില്‍ കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു
നരിപ്പറ്റ: വാണിമേൽ പുഴയിൽ കുളിക്കാനിറങ്ങിയ നരിപ്പറ്റ മുള്ളമ്പത്തെ മാക്കാവുമ്മൽ കോളനിയിലെ രവിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മടപ്പള്ളി കടവിനടുത്താണ് സംഭവം. സമീപത്തെ പറമ്പിൽ ജോലിയെടുക്കുന്ന തൊഴിലാളികളും സ്ത്രീകളുമാണ് യുവാവ് കയത്തിൽ അകപ്പെട്ട വിവരം അറിഞ്ഞ് ആദ്യം എത്തിയത്. അഗ്നിരക്ഷാസേനയും പാക്കോയി റസ്ക്യു ടീമും നാട്ടുകാരും തിരച്ചിൽ നടത്തി. വെളിച്ചക്കുറവ് കാരണം രാത്രി ഏഴുമണിയോടെ അവസാനിപ്പിച്ച
പയ്യോളി തുറശ്ശേരി കടവിൽ കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ ഷിയാസിന്റെ മൃതദേഹം കണ്ടെത്തി
പയ്യോളി: മണിയൂര്‍ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനോടുവില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം ലഭിക്കുന്നത്. കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പുഴനടത്തം സംഘടിപ്പിച്ച് അല്‍ഫോന്‍സ കോളജ്
തിരുവമ്പാടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി അല്‍ഫോന്‍സ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പുഴനടത്തം പരിപാടി സംഘടിപ്പിച്ചു. വീട്ടിപ്പാറപാലം മുതല്‍ വഴിക്കടവുവരെ പുഴ ശുചീകരിച്ചു. കമ്പല്‍സറി സോഷ്യല്‍ സര്‍വീസ് ഫോറം, വേസ്റ്റ് മാനേജ്മെന്റ് ക്ലബ്ബ്, വാട്ടര്‍ മാനേജ്മെന്റ് ക്ലബ്ബ്, ഗ്രീന്‍ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ജലദിനമാചരിച്ചത്. മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ പരിപാടി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.വി.ചാക്കോ അധ്യക്ഷത വഹിച്ചു.
ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പയ്യോളി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വടകര അറക്കിലാട് മക്കെട്ടേരി മീത്തല്‍ പി വി ഹൌസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ ആണ് മുങ്ങി മരിച്ചത്. 18 വയസ്സായിരുന്നു. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കുന്നത്ത് പാറക്ക് സമീപമാണ് മുങ്ങിപ്പോയത്.