Tag: Ramesh Chennithala

Total 9 Posts

ഡിസിസി പട്ടിക: തുറന്നടിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍റ് ചെയ്തതിലും ഉമ്മന്‍

വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതില്‍ സന്തോഷം, കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോട് പോരാട്ടമായിരുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അംഗീകരിക്കുന്നു. യുഡിഎഫിനെ ശക്തമാക്കാന്‍ വി ഡി സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണ്. കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. തന്നെ മാറ്റിയത് ചര്‍ച്ച വിഷയമല്ല. യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള പാതയൊരുക്കുക. പ്രതിപക്ഷ നേതാവെന്ന

രമേശ് ചെന്നിത്തലയെ മാറ്റുന്നു, വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്; കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വിഡി സതീശന്റെ പേരാണ് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് സൂചന. അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്റെ പേരാണ് പരിഗണിക്കുക. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം ഒന്നടങ്കം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി

പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി

തനിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പിലെ 11 എംഎല്‍എമാരില്‍ 5 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കുണ്ട്. ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ

അപ്രതീക്ഷിത പരാജയം, ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല;

തിരുവനന്തപുരം: തോല്‍വി അംഗീകരിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അവസാനഘട്ട ഫലസൂചനകള്‍ വരുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരം. ജനവിധി അംഗീകരിക്കുന്നു, അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഇതിന്റെ പരാജയകാരണം യോഗം കൂടി വിലയിരുത്തും. വിശദമായി പഠിച്ച ശേഷം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് തീരുമാനമെടുക്കും. ഇടത് സര്‍ക്കാരിന്റെ അഴിമതി ഞങ്ങള്‍ തുറന്ന് കാട്ടിയിരുന്നു. ഈ വിജയം കൊണ്ടൊന്നും അതില്ലാതാകുന്നില്ല. പ്രതിപക്ഷ

പാവപ്പെട്ടവരുടെ അന്നം മുടക്കരുത്, രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാരിന്റെ വക്താവായി മാറി. ഭക്ഷണവും പെന്‍ഷനും മുടക്കുന്ന

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല

പയ്യോളി : വോട്ടര്‍ പട്ടികയില്‍ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചു നാലര ലക്ഷത്തോളം വ്യാജ വോട്ടുകള്‍ സിപിഐഎം ചേര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടുകള്‍ ഉപയോഗിച്ചു ജനാഭിലാഷത്തെ അട്ടിമറിക്കാനാണു സിപിഐഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ്. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു

ഡി.കെ ശിവകുമാര്‍ ഇന്ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കോണ്‍ഗ്രസ് ദേശീയ നേതാവും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍ ഇന്ന് കൊയിലാണ്ടിയില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കൊയിലാണ്ടിയിലെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടകനായാണ് ഡികെ എത്തുന്നത്. ഇന്ന് വൈകീട്ട് 4 മണിക്കാണ് ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കുന്നത്. ജാഥ ലീഡര്‍

error: Content is protected !!