Tag: psc
41 തസ്തികകളിലേക്ക് കേരള പി.എസ്.സി വിളിക്കുന്നു; വിശദമായി പരിശോധിക്കാം ഒഴിവുകളുള്ള തസ്തികകള്‍ ഏതെല്ലാമെന്ന്
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക്: www.keralapsc.gov.in ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) * ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് * ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ്
ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി
കോഴിക്കോട്: പി.എസ്.സി ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബർ 23 ന് നിശ്ചയിച്ച ലോർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയും, ഒക്ടോബർ 30 ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷകളാണ് പി.എസ്.സി. മാറ്റിവച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവച്ചതെന്ന് പി.എസ്.സി. അറിയിപ്പിൽ പറയുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്.സി നൽകിയ ഹർജി
28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു; ഓണ്‍ലൈനായി അപേക്ഷിക്കാം, അവസാന തീയതി ഓഗസ്റ്റ് 18
തിരുവനന്തപുരം: 28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്:http://www.keralapsc.gov.in സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍). പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/
ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം ചേര്‍ന്നു; റാങ്കിന്റെ തിളക്കവുമായി ബാലുശ്ശേരിയിലെ സഹോദരങ്ങള്‍
ബാലുശ്ശേരി: സഹോദരങ്ങളുടെ കഠിനാധ്വാനത്തിന് റാങ്കിന്റെ തിളക്കം. പിഎസ്സി പരീക്ഷയില്‍ വിഇഒ തസ്തികയിലേക്ക് മലപ്പുറം ജില്ല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ എകരൂല്‍ വള്ളിയോത്ത് തറോല്‍ അക്ഷയ് ഒന്നാമനായി. ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം പഠിക്കാന്‍ ചേര്‍ന്ന അനിയന്‍ ടി അജയ് ഇതേ പരീക്ഷയില്‍ 121ാം റാങ്കുകാരനായി. അക്ഷയ്യുടെ അമ്മയുടെ സഹോദരിയുടെ മകന്‍ പനായി തനിക്കണ്ടിയില്‍ അമല്‍ കൃഷ്ണ
പി.എസ്.സി പരീക്ഷകള്‍ നാളെ മുതല്‍; കൊവിഡ് ബാധിതര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി നിര്‍ത്തിവെച്ചിരുന്ന പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. അഭിമുഖങ്ങളും നാളെ മുതല്‍ പുനരാരംഭിക്കും. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ്
ജൂലൈ മാസം നടത്താനിരുന്ന പി എസ് സി പരീക്ഷ തിയ്യതിയില്‍ മാറ്റം; അഡ്മിഷൻ ടിക്കറ്റ് ആഗസ്ത് 3 മുതൽ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: കൊവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ പുനസ്ഥാപിക്കപ്പെടാത്തതിനാലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ
പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം വേഗത്തിലാക്കുന്നു
തിരുവന്തപുരം: സംസ്ഥാനത്ത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം വേഗത്തിലാക്കാന്‍ നിര്‍ദേശം. സീനിയോറിറ്റി തര്‍ക്കവും കേസും നിലനില്‍ക്കുന്ന തസ്തികകളില്‍ എന്‍ട്രി കേഡറിലേക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലാണ് പുതിയ നിര്‍ദേശം. പ്രൊമോഷന് ഇടക്കാല സ്‌റ്റേയുള്ള തസ്തികകളില്‍ താത്കാലിക പ്രൊമോഷന്‍ നടപ്പാക്കും. ഇതിലൂടെയുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. പൂര്‍ണമായും സ്‌റ്റേയുള്ള കേസുകളില്‍
നാളത്തെ നിയന്ത്രണങ്ങള്‍ കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷയെ ബാധിക്കില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പി.എസ്.സി. പരീക്ഷയെ ബാധിക്കില്ല. പൊതു ഗതാഗത സംവിധാനം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് ഉത്തരവ്. ഞായറാഴ്ച ദിനം കര്‍ശന നിയന്ത്രണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയത്. പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ പിഎസ്സിയെ ബാധിക്കില്ലെന്നും പരീക്ഷയ്ക്ക് വരുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.