Tag: psc

Total 19 Posts

ഒക്ടോബര്‍ 25ന് നടത്താനിരുന്ന പിഎസ്സി അഭിമുഖ പരീക്ഷ തീയതിയില്‍ മാറ്റം; നോക്കാം വിശദമായി

കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ പിടിഎച്ച്എസ്ടി (ഹിന്ദി) (കാറ്റഗറി നം.271/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പിഎസ്സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 25ന് നടത്താനിരുന്ന അഭിമുഖ പരീക്ഷ നാളെ (ഒക്ടോബര്‍ 24) അതേ സമയത്ത് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്

സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി

കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41

മലയാളം അറിഞ്ഞാലേ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കൂ, ഇല്ലെങ്കില്‍ പ്രത്യേക പരീക്ഷ എഴുതണം, ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേ മതിയാകൂ. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ആണ് മലയാളം സര്‍ക്കാര്‍ ജോലിക്ക് നിര്‍ബന്ധം എന്ന് പറയുന്നത്. മലയാളം അറിയാത്തവര്‍ പ്രത്യേക പരീക്ഷ എഴുതി 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയിരിക്കണം. 10, പ്ലസ് വണ്‍, ഡിഗ്രി എന്നീ ക്ലാസുകളില്‍ ഏതിലെങ്കിലും മലയാളം ഒരു വിഷയമായി

ഓരോ ഘട്ടത്തിലും ഓരോ നിലവാരത്തിലുള്ള ചോദ്യം: പി.എസ്.സിയുടെ പത്താം ക്ലാസ് യോഗ്യതയുളള പ്രാഥമിക പരീക്ഷയ്‌ക്കെതിരെ പരാതി ഉയരുന്നു

കോഴിക്കോട്: പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പ്രാഥമിക പരീക്ഷയ്‌ക്കെതിരെ വ്യാപക പരാതി. ആറ് ഘട്ടങ്ങളിലായി നടന്നുവരുന്ന പരീക്ഷയുടെ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ചോദ്യങ്ങളുടെ നിലവാരത്തിലെ വ്യത്യസ്തതയാണ് പരാതിക്ക് ഇടയാക്കിയത്. ചില ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യതനേടുകയും പ്രയാസമേറിയ ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 12 ലക്ഷത്തോളം

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടോ? 545 ഒഴിവുകളില്‍ നിയമനം നല്‍കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി നാലിന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഓ.എം.ആര്‍ പരീക്ഷ ഒഴികെ 2022 ഫെബ്രുവരി ഒന്ന് മുതല്‍ 19-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി നാലാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്. കൊവിഡ്

മാറ്റിവെച്ച പി.എസ്.സി ബിരുദതലം പ്രാഥമിക പരീക്ഷ നവംബര്‍ 13ന്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ഒക്ടോബര്‍ 23ന് പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചതുംമാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബര്‍ 13ന് ശനിയാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണെന്ന് പി.എസ്.സി അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 30ലെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പി.എസ്.സി പരീക്ഷകള്‍

ടൈപ്പിസ്റ്റ് ഷോര്‍ട് ലിസ്റ്റ് മാറ്റിയിറക്കി പി.എസ്.സി; കോഴിക്കോട് ജില്ലയിലെ കട്ടോഫില്‍ മാറ്റം, പുതുക്കിയ കട്ടോഫ് ഇങ്ങനെ

കോഴിക്കോട്: ആരോപണവിധേയമായ ചുരുക്കപ്പട്ടികകള്‍ ഒടുവില്‍ മാറ്റിയിറക്കി പി.എസ്.സി. ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ വന്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതിയവര്‍ക്കുള്ള കട്ട്ഓഫ് മാര്‍ക്ക് 0.1 ആയി പുറത്തിറക്കിയ ലിസ്റ്റിനെക്കുറിച്ചു മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണു പഴയ ചുരുക്കപ്പട്ടിക റദ്ദുചെയ്തു പുതിയ പട്ടിക പുറത്തിറക്കിയത്. കണ്ണൂര്‍ ജില്ലയുടെ കട്ട്ഓഫ്

ഒന്നാം ഘട്ടം ബിരുദ തല പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പി.എസ്.സി പ്രസിദ്ധീകരിച്ചു; പരീക്ഷ ഈ മാസം 23 ന്

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോ​ഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായിപി.എസ്.സി അറിയിച്ചു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് ഒന്നാം ഘട്ട ബിരുദ തല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദര്‍ശിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. അതുപോലെ തന്നെ 2021 നവംബർ മാസം 1ആം തീയതി

പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; പരീക്ഷാകേന്ദ്രം, ജില്ല എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പുതിയ അറിയിപ്പ്

കോഴിക്കോട്: പി.എസ്.സി പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രമോ ജില്ലയോ മാറ്റംവരുത്തണമെങ്കില്‍ കണ്‍ഫര്‍മേര്‍ഷന്‍ നല്‍കുന്നതിനു മുമ്പുതന്നെ ചെയ്യണമെന്ന് പി.എസ്.സി. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്. ആയതിനാൽ പി എസ്‍ സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല. പി

error: Content is protected !!