Tag: protest
വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക; മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി
പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി. പയ്യോളി അങ്ങാടിയില്‍ ജലജീവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തതിനു ശേഷം പയ്യോളിയിലേക്ക് പോവുമ്പോഴാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂര്‍ പാലം ജംഗ്ഷനില്‍
നാട മുറിച്ച് റോഡ് ഉദ്ഘാടനം, ശേഷം ശര്‍ക്കര വിതരണം: വേറിട്ട പ്രതിഷേധവുമായി തുറയൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികളെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. ഓട്ടോ സ്റ്റാന്റിനു മുന്നില്‍ രണ്ടു പേര്‍ നീല റിബണ്‍ പിടിച്ചു നിന്നു. പിന്നാലെ റിബണ്‍ മുറിച്ച് പ്രതികാത്മക റോഡ് ഉദ്ഘാടനം. തുടര്‍ന്ന്, ആഹ്ലാദം പങ്കുവെക്കുന്നതിനായി ശര്‍ക്കര വിതരണം. അന്തം വിട്ടു നിന്ന നാട്ടുകാരോട് ഡ്രൈവര്‍മാര്‍ കാര്യം വിശദീകരിച്ചു. തുറയൂര്‍ പഞ്ചായത്തിലെ
മാവട്ടം, കരിങ്കണ്ണി പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക; പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് പ്രതിഷേധവുമായി ജനകീയ സമര സമിതി
ചക്കിട്ടപാറ: വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് സ്വയം പുനരിദ്ധിവാസ പദ്ധതി പ്രകാരം ഭൂമി ഏറ്റടുക്കാന്‍ അപേക്ഷ കൊടുത്ത 102 പേരില്‍നിന്ന് 50 ഓളം കുടുംമ്പങ്ങളെ ഒഴിവാക്കിയ വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹുജന മാര്‍ച്ച്
‘നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കും’; കൂത്താളി കൊരട്ടിവയല്‍ മണ്ണിട്ടുനികത്തി റോഡ് നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധവുമായി പൗരസമിതി
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് എട്ടാംവാര്‍ഡ് കൊരട്ടിയില്‍ നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നതില്‍ പ്രതിഷേധം. കൊരട്ടി പൗരസമിതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്പാട്ടില്‍ -പഷ്ണിപറമ്പില്‍ റോഡിനു സമീപമുള്ള 18 ഏക്കര്‍ വരുന്ന വയലാണ് റോഡിനുവേണ്ടി മണ്ണിട്ടു നികത്തുന്നത്. സെപ്റ്റംബറില്‍ തുടങ്ങിയ മണ്ണിട്ടു നികത്തല്‍ ഇപ്പോഴും തുടരുകയാണ്. മണ്ണിട്ട സ്ഥലത്തിന്റെ ഇരുഭാഗത്തും നെല്‍കൃഷി ചെയ്യുന്നുണ്ട്. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനു വേണ്ടിയാണ് കര്‍ഷകരെ
കായണ്ണയിലെ ആൾദൈവം ചാരുപറമ്പിൽ രവിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; ‘ദർശന’ത്തിന് എത്തിയവരെ തടഞ്ഞു, വാഹനങ്ങൾക്ക് കേടുപാട്
പേരാമ്പ്ര: കായണ്ണ മൊട്ടന്തറ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ ആള്‍ ദൈവത്തിനെതിരേ പ്രതിഷേധം. ചാരുപറമ്പില്‍ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തു വരുന്ന രവി എന്ന ആള്‍ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് രാവിലെ ഇവിടെ എത്തിയ ഭക്തരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ ഇവിടെ ജനങ്ങള്‍ സംഘടിച്ച് ആള്‍ദൈവത്തിനെതിരെ രംഗത്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ 6
രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്; മേപ്പയൂരില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം
മേപ്പയൂര്‍: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ ശ്രീനിലയം വിജയന്‍, എം.വി.ചന്ദ്രന്‍ പറമ്പാട്ട് സുധാകരന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, നിധിന്‍ വിളയാട്ടൂര്‍, അതുല്‍ നരക്കോട്, റിഞ്ചു രാജ്, മുഹറഫ്, എം.പി. കുഞ്ഞികൃഷ്ണന്‍ നായര്‍, എം.മനോഹരമാരാര്‍,
‘അശാസ്ത്രീയ ബഫര്‍സോണിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുക’; കൂരാച്ചുണ്ടില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും
കൂരാച്ചുണ്ട്: അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഇന്ന് കൂരാച്ചുണ്ടില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. വൈകീട്ട് നാലരയ്ക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ് സ്റ്റാന്റ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും. അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കൂരാച്ചുണ്ടില്‍ പ്രതിഷേധം നടത്തുന്നത്.
മാനേജ്‌മെന്റിന് ലക്ഷങ്ങള്‍ നല്‍കി, ആറ് വര്‍ഷം ജോലി ചെയ്തു; നിയമനം ലഭിക്കാത്തതിനെതിരെ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിന് മുന്നില്‍ സമരവുമായി അധ്യാപിക
മേപ്പയ്യൂര്‍: സ്‌കൂളില്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി അധ്യാപിക. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിലെ അധ്യാപികയായ ബി.കെ.ജിന്‍ഷയാണ് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയത്. ജോലി ലഭിക്കാനായി ലക്ഷങ്ങളാണ് ജിന്‍ഷ സ്‌കൂള്‍ മാനേജ്‌മെന്റിന് നല്‍കിയത്. തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം അധ്യാപികയായി നിയമനം നല്‍കിയിരുന്നില്ല. ആറ്
‘ബഫർ സോൺ വനത്തിനകത്തേക്ക് നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം, നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴി’; ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ
പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കർഷകരുടെ കൂട്ടായ്മയായ വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ. അശാസ്ത്രീയമായ ബഫർസോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വി ഫാം കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധിയെ മറികടക്കാൻ ആവശ്യമായ നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴിയെന്ന്
സാമ്പത്തിക ചൂഷണം, പീഡനം, വാഹനമിടിപ്പിച്ച് അപായപ്പെടുത്തല്‍; കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം
പേരാമ്പ്ര: കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. പൂജയും മന്ത്രവാദവും ചെയ്ത് ആളുകളെ ചൂഷണം ചെയ്യുന്നതിന് പുറമെ നാട്ടുകാരെ ഭീഷണി ഉയര്‍ത്തുക കൂടി ചെയ്തതോടെയാണ് ആക്ഷന്‍ കമ്മിറ്റി ചന്ദനവയലില്‍ പ്രകടനവും പൊതുയോഗവും നടത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രവി കാക്കൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. മൊട്ടന്തറക്ക് സമീപം മാട്ടനോട് ചന്ദനം വയലിലെ വീട്ടില്‍