Tag: private bus
‘മത്സരയോട്ടം ഇരട്ടി പണിയായി’; പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലിസ് കസ്റ്റഡിയിൽ
തൊട്ടിൽപ്പാലം: പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ ബസാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. മത്സരയോട്ടത്തിന് പോലിസ് പിടികൂടിയപ്പോഴാണ് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. ഒമ്പത് മാസമാണ് ബസ് പെർമിറ്റില്ലാതെ ഈ റൂട്ടിൽ സർവ്വീസ് നടത്തിയത്.
കോഴിക്കോട് ബസിൽ യാത്രക്കാരന് ക്രൂര മർദനമേറ്റ സംഭവം; ബസ് ജീവനക്കാരൻ പിടിയിൽ
കോഴിക്കോട്: ബസിൽ യാത്രക്കാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ മറ്റൊരു ബസിലെ ജീവനക്കാരൻ പിടിയിൽ. റംഷാദാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 9.30ഓടെ മാങ്കാവ് ഭാഗത്ത് വെച്ചാണ് അതിക്രമമുണ്ടായത്. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. ബസ് ജീവനക്കാരനായ റംഷാദും നിഷാദും അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ റംഷാദ് നിഷാദിന്റെ തോളിൽ കൈവെച്ച് അമർത്തുകയും ഇത് ചോദ്യം ചെയ്തതിന് മർദ്ദിക്കുകയും ആയിരുന്നു.
കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; കോഴിക്കോട് യാത്രക്കാരന് ക്രൂരമർദനമേറ്റതായി പരാതി
കോഴിക്കോട്: ബസ്സിൽ യാത്രക്കാരന് കൂടെ യാത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.14ന് പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ സ്വകാര്യ ബസിൽ ആണ് സംഭവം. പന്തീരാങ്കാവിനു
ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ചു; കോഴിക്കോട് സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ നടപടി
കോഴിക്കോട്: ലൈസന്‍സില്ലാതെ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അദ്വൈത് ബസ് ഡ്രൈവര്‍ അശ്വിനെതിരെയാണ് നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് നഗരത്തില്‍ പോലീസ് വ്യാപകമായി പരിശോധന നടത്തിവരികയാണ്. അതിനിടയിലാണ് ലൈസന്‍സ് ഇല്ലാതെയാണ് അശ്വിന്‍ ബസ് ഓടിക്കുന്നതെന്ന് പോലീസിന് മനസിലായത്. ഇയാളില്‍ നിന്നും 10500രൂപ പിഴ
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചു; കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോഴിക്കോട് ആർടിഒ പി.എ.നസീർ സസ്പെൻഡ് ചെയ്തു. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. 3 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഹാരിസിന് 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ
നാദാപുരം റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ
നാദാപുരംറോഡ്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും ഉയർന്നു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 58 S 2900 നമ്പർ റോളൻഡ് ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ഉയർന്നത്. നാദാപുരം റോഡിൽ രാവിലെ 9.50 ഓടെയാണ് സംഭവം. കണ്ണൂരേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നാദാപുരം റോഡിലെത്തിയപ്പോഴാണ് എഞ്ചിനുള്ളിൽ നിന്ന് തീയും പുകയും
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചതായി പരാതി
തണ്ണീർപന്തൽ: സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചതായി പരാതി. ബസ് ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച് വൈകീട്ടോടെയാണ് സംഭവം. തണ്ണീർ പന്തലിന് അടുത്ത് സി സി മുക്കിലാണ് സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഒരു സംഘം സർവ്വീസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദ്ധിച്ചുവെന്നാണ് പരാതി. യാത്രക്കാരുടെ മുന്നിൽ
സമയക്രമത്തെ ചൊല്ലിയുള്ള തർക്കം, ബസ് ഡ്രൈവറെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; ബസ് ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട്: ബസ് ഡ്രൈവറെ ബസ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ. പയ്യാനക്കൽ ജോനകശ്ശേരി മുഹമ്മദ് അനീഷ്, വടക്കെപള്ളിക്കര സ്വദേശി മുഹമ്മദ് സർബാസ് എന്നിവരാണ് അറസ്റ്റിലായത്. നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ ഓടുന്ന വെസ്‌റ്റേൺ ബസിലെ ജീവനക്കാരും ഇശൽ ബസ് ജീവനക്കാരും തമ്മിൽ സമയ ക്രമത്തെ
പേരാമ്പ്രയിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വിദ്യാർത്ഥിനിക്ക് പരിക്ക്
പേരാമ്പ്ര: വിദ്യാർത്ഥികൾ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ഇന്ന് രാവിലെ 9 മണിയോടെ പേരാമ്പ്ര മാർക്കറ്റ് സ്‌റ്റോപ്പിൽ വെച്ചാണ് സംഭവം. ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുന്നതിനിടെ ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന അദ്‌നാൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് എടുത്തപ്പോൾ വീണ വിദ്യാർത്ഥിനി
പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യുവതി കുഴഞ്ഞുവീണു; കൃത്യസമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാർ
പേരാമ്പ്ര: പേരാമ്പ്രയിൽ ബസ്സിൽ കുഴഞ്ഞു വീണ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അദ്നാൻ ബസിലായിരുന്നു സംഭവം. കുറ്റ്യാടിയിൽ നിന്നും ബസിൽ കയറിയ യുവതിക്ക് പേരാമ്പ്രയിൽ എത്തിയപ്പോൾ ശരീരാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും ഉടൻ