Tag: Police
നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോകല്‍ : വാഹനം ഓടിച്ച ആള്‍ പിടിയില്‍
നാദാപുരം ; നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ വാഹനം ഓടിച്ച ആള്‍ അറസ്റ്റില്‍. കടമേരി തെയ്യത്താംകാട്ടില്‍ ടി.എ ഷബീറിനെ(31)യാണ് വടകര നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. സുന്ദരനും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19നു പുലര്‍ച്ചെയാണ് പേരാമ്പ്ര പന്തീരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസിനെ തട്ടിക്കൊണ്ടു പോയത്. എളയടത്ത് വോളിബോള്‍ മത്സരം കണ്ടു മടങ്ങുന്നതിനിടെയാണ്
വടകരയില്‍ മൂന്നരവയസ്സുകാരന്റെ മരണം;അമ്മ പൊലീസ് പിടിയില്‍
വടകര: മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. പേരാമ്പ്ര കല്ലോട് പാവട്ടുവയലില്‍ ഹിമയെ (27)യാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം നടന്നത്. ഹിമയുടെ മൂന്നരവയസ്സുകാരനായ മകന്‍ ആദവിനെ ചാനിയംകടവ് പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞശേഷം ഒമ്പതുമാസം പ്രായമുള്ള ശ്രീദേവിനെയും കൊണ്ട് ഹിമയും പുഴയിലേക്ക് ചാടിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹിമയെയും ശ്രീദേവിനെയും
കൊയിലാണ്ടിയിൽ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയില്‍ പോലീസ് റൂട്ട്മര്‍ച്ച് നടത്തി. റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം കാവുംവട്ടം, കീഴരിയൂര്‍, വിയ്യൂര്‍, പുളിയഞ്ചേരി, മാടാക്കര, കവലാട് എന്നിവിടങ്ങളിലണ് റൂട്ട് മാര്‍ച്ച് നടത്തിയത്. എസ്‌ഐ ഷിജു, അഡീഷണല്‍ എസ്‌ഐമാരായ മുരളീധരന്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റൂട്ടമാര്‍ച്ചില്‍ ബിഎസ്എഫ് ജവാന്മാര്‍, പോലീസ് സേനാംഗങ്ങള്‍
പീഡനമുള്‍പ്പെടെ നാല്‍പ്പതോളം കേസുകളിലെ പ്രതി പോലീസ് പിടിയില്‍
കോഴിക്കോട്: പീഡനമുള്‍പ്പെടെ നാല്‍പ്പതോളം കേസുകളില്‍ നാലുവര്‍ഷമായി പിടികിട്ടാപ്പുള്ളിയായി ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയേഴു വയസ്സുള്ള മലപ്പുറം പുറത്തൂര്‍ കാളൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗത്തിനു മുതിര്‍ന്ന കേസില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഒളിവിലായിരുന്നു. മടവൂര്‍ മഖാം
കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളം
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ കാടുമൂടിയ ഭാഗം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. പകല്‍ സമയത്ത് പോലും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുടെ താവളമായി ഈ പ്രദേശം മാറിയിരിക്കുകയാണ്. ഒഴിഞ്ഞ മദ്യ കൂപ്പികളും മയക്കു മരുന്ന് സിറിഞ്ചുകളും ഇവിടെ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് കാരണം ട്രെയിനുകള്‍ കുറവായതിനാല്‍ പൊതു ജനങ്ങള്‍ ഇതുവഴി സഞ്ചരിക്കാറില്ല. റെയില്‍വെയുടെ സ്ലീപ്പറുകള്‍ ഇവിടെ