Tag: Police

Total 80 Posts

പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കോഴിക്കോട്, കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ജില്ലയിലെ പൊലീസ് നേതൃത്വം. ജില്ലയില്‍ മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവന്‍ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാനാണ് തീരുമാനം. സ്‌പെഷ്യല്‍ വിങ്ങുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും. ഇവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. സ്‌പെഷ്യല്‍ വിങ്ങുകളില്‍ അത്യാവശ്യത്തിന് ഉദ്യോഗസ്ഥരെ മാത്രം

കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 7234 പൊലീസുകാര്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ക്രമസമാധാനപാലനത്തിനായി ജില്ലയില്‍ പൊലീസ് സേന സജ്ജം. 7234 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. സിറ്റിയില്‍ 2417 ഉം റൂറലില്‍ 4817 ഉദ്യോഗസ്ഥരുമാണുള്ളത്. റൂറല്‍ പൊലീസ് പരിധിയില്‍ 2435 ബൂത്തുകളാണുള്ളത്. 29 പ്രശ്‌നബാധിത ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. ?852 കേന്ദ്രസേനാ ഉദ്യോഗസ്ഥരും 1562 സ്പെഷല്‍ പൊലീസുകാരും ഡ്യൂട്ടിക്കുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആന്റി

നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കൊലപാതകമോ? ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസിനെ വീടിനകത്ത് വെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍

കാണാതായ നാലുവയസുകാരനെ നാല്‍പ്പത് മിനുറ്റിനുള്ളിൽ കണ്ടുപിടിച്ച പൊലീസിന് അഭിനന്ദന പ്രവാഹം

ദുബായ്: കാണാതായ നാല് വയസുകാരനെ നാല്‍പ്പതു മിനുറ്റുകള്‍ക്കകം കണ്ടുപിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ച് ദുബായ് പൊലീസ്. ദുബായിലെ ഉമ്മു സുഖീം ഒന്നിലായിരുന്നു സംഭവം. രാത്രിഭക്ഷണം വാങ്ങാനായി നാല് വയസുള്ള മകനൊപ്പം പുറത്തു പോയതായിരുന്നു മാതാപിതാക്കള്‍. റസ്റ്ററന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ കുട്ടി ടോയ് തന്റെ സ്‌കൂട്ടറോടിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി സ്‌കൂട്ടറോടിച്ച് ദൂരേക്ക് പോയത് മാതാപിതാക്കളുടെ ശ്രദ്ധയില്‍

വടകരയിലെ എ.ടിഎം കൗണ്ടറുകളില്‍ പൊലീസ് പരിശോധന നടത്തി

വടകര: വടകരയില്‍ നടന്ന എ.ടി.എം. തട്ടിപ്പ് സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് നടത്തിയതാണെന്ന് സംശയം. ടൗണിലെ എ.ടി.എം. കൗണ്ടറുകളില്‍ പരിശോധന നടത്തി. എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. അക്കൗണ്ട് ഉടമയുടെ എ.ടി.എം.കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി പണം തട്ടുന്ന രീതിയാണ് വടകരയില്‍ ഉണ്ടായത്. പത്ത് പരാതികള്‍ ഇതുസംബന്ധിച്ച് കിട്ടിയിരുന്നു. പണം പിന്‍വലിക്കപ്പെട്ടശേഷം മാത്രമാണ് ഉടമകള്‍

രക്ഷകരായത് നാദാപുരം പൊലീസ്; നാട്ടുകാര്‍ക്ക് പറയാനുള്ളത് ഒരു ജീവന്‍ രക്ഷിച്ച കഥ

നാദാപുരം: പോലീസ് നടത്തിയ സമയോചിതമായ ഇടപെടലില്‍ തിരിച്ചുകിട്ടിയത് നഷ്ടപ്പെടുമായിരുന്ന ഒരു ജീവൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ പോലിസുകാരാണ് ഇന്നത്തെ രക്ഷകര്‍. വീട്ടില്‍ കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു നാദാപുരത്തുകാര്‍. പക്ഷേ അകത്തു കയറാനോ രക്ഷിക്കാനോ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഉടനെ സ്ഥലത്തെത്തിയ എഎസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് കോണി വച്ച് ബാല്‍ക്കണി

കോഴിക്കോട് നഗരത്തില്‍ ലഹരിയുമായി യുവാവ് പിടിയില്‍

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരി വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന 4.65 ഗ്രാം എംഡിഎംഎ യുമായി മാങ്കാവ് സ്വദേശി ശഫീഖിനെ (27) നടക്കാവ് പൊലീസ് പിടികൂടി. നര്‍ക്കോട്ടിക്ക് സെല്‍ എസിപി രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ശക്തമാക്കിയിരിരുന്നു. അരയിടത്തു പാലം അഴകൊടി റോഡ് ജംക്ഷനില്‍ ഇന്നലെ രാത്രി നടക്കാവ് എസ്‌ഐ എസ്.നിയാസിന്റെ

നാദാപുരത്ത് ആയുധം സ്വയം നിര്‍മിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

നാദാപുരം : സ്വന്തമായി നിര്‍മിച്ച ആധുനിക ഉപകരണങ്ങള്‍ക്കൊണ്ട് മോഷണം നടത്തി വന്ന യുവാവ് പൊലീസ് പിടിയില്‍. കുന്നമംഗലം അരപ്പൊയില്‍ മുജീബാണ് പിടിയിലായത്. എടച്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുജീബ് ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്ന് പൊലീസ്.കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാര്‍ ഉപയോഗിച്ചാണ്

കൊയിലാണ്ടിയിൽ നാടൻവാറ്റ് സജീവം; പോലീസിന്റെ വ്യാപക പരിശോധന

കൊയിലാണ്ടി: നാടന്‍ ചാരായ നിര്‍മ്മാണം വ്യാപകമെന്ന് പരാതി. മുചുകുന്ന് ഗവ.കോളേജിന് സമീപത്തെ കടയ്ക്ക് പിന്നില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ ഇരുനൂറ് ലിറ്റര്‍ വാഷും ഉണ്ടശര്‍ക്കരയും കൊയിലാണ്ടി പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യ നിര്‍മ്മാണവും വിതരണവും കണ്ടെത്താനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.നാട്ടുകാരുടെ സഹകരണ ത്തോടെ അനധികൃത ലഹരി

കൂരാച്ചുണ്ടില്‍ വിദ്യാര്‍ത്ഥിയെ കാണ്മാനില്ല

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. റിനാന്‍ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഇന്നലെ മുതല്‍ കാണാതായത്.പൊലീസ് അന്വേഷണം ആരംഭിച്ചു.കണ്ടെത്തുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് അറിയിക്കുക 9400989489, 9645726646, 9539283516.  

error: Content is protected !!