Tag: Police

Total 80 Posts

കാക്കിക്കുള്ളിലെ കരുണക്ക്​ മുമ്പിൽ കോവിഡ് ഭീതി വഴിമാറി; മാന്നാർ പൊലീസ് കുരുന്ന്​ ജീവന്​ കാവലായത്​ ഇങ്ങനെ

ആലപ്പുഴ: കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായിരിക്കുകയാണ് മാന്നാർ പൊലീസ്. കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ മാതൃകയായത്. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ

മദ്യലഹരിയില്‍ തര്‍ക്കം, കൊലപാതകം: ഒരുദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം മൃതദേഹം റോഡരികില്‍ തള്ളി; പ്രതിയെ പൊക്കി പോലീസ്

പാറശ്ശാല: റോഡരികിൽ 43-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ പാറശ്ശാല പോലീസ് അറസ്റ്റുചെയ്തു. വട്ടവിള സ്വദേശി തോമസിനെ കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ വട്ടവിള അശ്വതിഭവനിൽ ജോണി(51)യെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് തോമസ് ഭവനിൽ തോമസി(43)നെ മരിച്ചനിലയിൽ റോഡരികിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. മദ്യലഹരിയിൽ ഇരുവരും

പോലീസ് ലേലത്തില്‍ വിറ്റ ബൈക്ക് വാങ്ങിയ മേപ്പയ്യൂര്‍ സ്വദേശി പൊല്ലാപ്പില്‍, മോഷണമുതലെന്ന് പോലീസ്

മേപ്പയ്യൂര്‍: ഒരു ബൈക്കിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍കീഴ്പയ്യൂരിലെ മുറിച്ചാണ്ടി മുനീര്‍. 2013 ഓഗസ്റ്റില്‍ പത്രത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ വാഹനലേലപ്പരസ്യം കണ്ടാണ് 18,700 രൂപയ്ക്ക് മുനീര്‍ കെ.എല്‍. 11 ജെ 4033 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍, ഈ ബൈക്ക് മോഷണമുതലാണെന്ന് പറഞ്ഞ് കസബ പോലീസ് രംഗത്തെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് മുനീര്‍.

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

പട്ടാണിപ്പാറയില്‍ ബോംബ് കണ്ടെത്തിയ സംഭവം: പോലീസ് പരിശോധന നടത്തി

പേരാമ്പ്ര: കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ, കൂവ്വപ്പൊയില്‍ മേഖലയില്‍ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും പെരുവണ്ണാമൂഴി പോലീസും തിരച്ചില്‍ നടത്തി. പട്ടാണിപ്പാറ നവീന ഗ്രന്ഥാലയത്തിന് സമീപം റോഡരികിലെ ചാലിലാണ് വ്യാഴാഴ്ച വൈകീട്ട് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടയിലാണ് കണ്ടത്. ഇതിന് സമീപ ഭാഗങ്ങളിലെല്ലാം പോലീസ് പരിശോധന

ക്വാറന്റൈന്‍ ലംഘനത്തിന് പയ്യോളിയില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു

പയ്യോളി: പയ്യോളിയില്‍ കൊവിഡ് ക്വാറന്റൈന്‍ ലംഘനത്തിന് 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പള്ളിക്കര മുക്കത്ത് കോളനിയിലെ 29 കാരനെതിരേയും ക്വാറന്റൈന്‍ ലംഘനത്തിന് കേസെടുത്തു. കോവിഡ് രോഗിയുടെ വീട്ടിലെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ഇയാള്‍ പുറത്തിറങ്ങി നടക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. തിക്കോടി പഞ്ചായത്തിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്

കുറ്റ്യാടിയില്‍ ബസ് മോഷ്ടിച്ച് കടത്തവെ പിടിയിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

കുറ്റ്യാടി: കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച് കോട്ടയത്ത് വെച്ച് പിടിയിലായ ചക്കിട്ടപ്പാറ പൂഴിത്തോട് ചിറ കൊല്ലിമീത്തല്‍ ബിനൂപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കുറ്റ്യാടിയില്‍ എത്തിച്ചു. 30 വയസുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊട്ടില്‍പ്പാലം കുറ്റ്യാടി വടകര റൂട്ടിലോടുന്ന പിപി ബസാണ് മോഷ്ടിച്ച് കടത്തവെ കുമരകത്ത് വെച്ച് പിടിയിലായത്. കുറ്റ്യാടി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സാണ് പ്രതി

കൂത്തുപറമ്പില്‍ എക്‌സൈസ് പരിശോധന; 2500 ലിറ്റര്‍ വാഷ് പിടികൂടി

കണ്ണൂര്‍: കൂത്തുപറമ്പില്‍ എക്സൈസ് പരിശോധന നടത്തി. വാഷും, വാറ്റുപകരണങ്ങളും പിടികൂടി. 25000 ലിറ്റര്‍ വാഷാണ് കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തത്. 10 ബാരലുകളിലായി കുറ്റിക്കാട്ടിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. വാറ്റാനുള്ള പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അതിന്റെ പരസരത്തു നിന്നാണ് പിടിച്ചെടുത്തത്. ധാന്യങ്ങളും, പഴങ്ങളും ഉപയോഗിച്ചാണ് വാഷ് നിര്‍മ്മിച്ചിരിക്കുന്നതെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. എക്സൈസ്

കഞ്ചാവുമായി പിടിയിലായ യുവാവ് പോലീസിനെ വെട്ടിച്ചോടി: വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു

കൊച്ചി: കഞ്ചാവുമായി പോലീസിന്റെ കസ്റ്റഡിയിലായ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കെ.പി രഞ്ജിത്ത് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. നാല് കിലോയോളം കഞ്ചാവുമായി എത്തിയ രഞ്ജിത്തിനെ പോലീസ് പിടികൂടി. മഹസര്‍ തയ്യാറാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ്

വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി

വയനാട്: ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് പരിശോധന കര്‍ശനമാക്കിയത്.ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. മുത്തങ്ങ, നൂല്‍പുഴ, താളൂര്‍, ബാവലി അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പൊലീസിന്റെ പരിശോധനയുണ്ട്. അതിര്‍ത്തികളിലെ

error: Content is protected !!