Tag: Police

Total 75 Posts

കാറിൽ പോകാനും ഹെൽമറ്റ് വേണമെന്ന് കേരള പൊലീസ്! തിരുവനന്തപുരത്ത് പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാത്തയാളെ ഇരുത്തി യാത്ര ചെയ്ത കാറുടമയ്ക്ക് പിഴയിട്ടു

തിരുവനന്തപുരം: കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയില്‍ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെല്‍മെറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി വാഹനമോടിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാല്‍ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കെ.എല്‍.21 എല്‍. 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനു ലഭിച്ചത്. കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക്

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍; കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിശ്രമമില്ലാതെ പോരാടുമ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍. നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍ വശമായി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌റ്റേഷന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. വടകര പൊലീസ് സ്റ്റേഷനെക്കാള്‍ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന

മുക്കത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

കോഴിക്കോട്: മുക്കം മാളിയേക്കലില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.ഐ അബ്ദുറഹിമാനാണ് ബൈക്കിടിച്ച് പരുക്കേറ്റത്. സംഭവത്തില്‍ കൊടിയത്തൂര്‍ തെനങ്ങാപറമ്പ് സ്വദേശി അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ വൈകീട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ബൈക്ക് മുന്നോട്ടെടുത്ത് എസ്‌.ഐയെ ഇടിക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റ

വടകരയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് വ്യാപനം; റൂറല്‍ എസ്.പി ഓഫീസിലെ മുപ്പതോളം ജീവനക്കാര്‍ക്ക് കൊവിഡ്‌

വടകര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ മുപ്പതോളം ജീവനക്കാര്‍ക്ക് കോവിഡ്. ഇതോടെ പുതുപ്പണത്തെ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചികിത്സയിലുള്ളവര്‍ വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ജോലി ചെയ്യുന്നത്. രോഗം ബാധിച്ചവരില്‍ 26 പേരും മിനിസ്റ്റീരിയല്‍ ജീവനക്കാരാണ്. നാലു പോലീസുകാര്‍ക്കും രോഗമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പേരില്‍ രോഗബാധ കണ്ടെത്തിയത്. തിങ്കളാഴ്ചയും കുറച്ച്

കോഴിക്കോട് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; കുട്ടികളെയും, മുതിര്‍ന്ന പൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ . എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ കൂടാതെ സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി മാർക്കിംഗ് നടത്തേണ്ടതും തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തേണ്ടതാണ് . എല്ലാ കടകളും

കാക്കിക്കുള്ളിലെ കരുണക്ക്​ മുമ്പിൽ കോവിഡ് ഭീതി വഴിമാറി; മാന്നാർ പൊലീസ് കുരുന്ന്​ ജീവന്​ കാവലായത്​ ഇങ്ങനെ

ആലപ്പുഴ: കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായിരിക്കുകയാണ് മാന്നാർ പൊലീസ്. കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ മാതൃകയായത്. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ

മദ്യലഹരിയില്‍ തര്‍ക്കം, കൊലപാതകം: ഒരുദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം മൃതദേഹം റോഡരികില്‍ തള്ളി; പ്രതിയെ പൊക്കി പോലീസ്

പാറശ്ശാല: റോഡരികിൽ 43-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ പാറശ്ശാല പോലീസ് അറസ്റ്റുചെയ്തു. വട്ടവിള സ്വദേശി തോമസിനെ കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ വട്ടവിള അശ്വതിഭവനിൽ ജോണി(51)യെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് തോമസ് ഭവനിൽ തോമസി(43)നെ മരിച്ചനിലയിൽ റോഡരികിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. മദ്യലഹരിയിൽ ഇരുവരും

പോലീസ് ലേലത്തില്‍ വിറ്റ ബൈക്ക് വാങ്ങിയ മേപ്പയ്യൂര്‍ സ്വദേശി പൊല്ലാപ്പില്‍, മോഷണമുതലെന്ന് പോലീസ്

മേപ്പയ്യൂര്‍: ഒരു ബൈക്കിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍കീഴ്പയ്യൂരിലെ മുറിച്ചാണ്ടി മുനീര്‍. 2013 ഓഗസ്റ്റില്‍ പത്രത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ വാഹനലേലപ്പരസ്യം കണ്ടാണ് 18,700 രൂപയ്ക്ക് മുനീര്‍ കെ.എല്‍. 11 ജെ 4033 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍, ഈ ബൈക്ക് മോഷണമുതലാണെന്ന് പറഞ്ഞ് കസബ പോലീസ് രംഗത്തെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് മുനീര്‍.

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

പട്ടാണിപ്പാറയില്‍ ബോംബ് കണ്ടെത്തിയ സംഭവം: പോലീസ് പരിശോധന നടത്തി

പേരാമ്പ്ര: കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ, കൂവ്വപ്പൊയില്‍ മേഖലയില്‍ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും പെരുവണ്ണാമൂഴി പോലീസും തിരച്ചില്‍ നടത്തി. പട്ടാണിപ്പാറ നവീന ഗ്രന്ഥാലയത്തിന് സമീപം റോഡരികിലെ ചാലിലാണ് വ്യാഴാഴ്ച വൈകീട്ട് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടയിലാണ് കണ്ടത്. ഇതിന് സമീപ ഭാഗങ്ങളിലെല്ലാം പോലീസ് പരിശോധന

error: Content is protected !!