Tag: Police

Total 80 Posts

സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം: കൂരാച്ചുണ്ട് സ്റ്റേഷനിൽ പോക്സോ കേസ്, പിന്നാലെ പോലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി. സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ

കോഴിക്കോട് പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു; മദ്യപിച്ച് ബൈക്കോടിച്ചതിന് കേസ്

കോഴിക്കോട്: പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പാറോപ്പടിക്ക് സമീപത്തായിരുന്നു അപകടം. വയനാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ ദിവാകരനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് ബൈക്കോടിച്ചതിന് ചേവായൂര്‍ പൊലീസ് കേസെടുത്തു. ദിവാകരന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. ബൈക്കിന്റെ ഹാന്‍ഡില്‍ വൈദ്യുതിത്തൂണില്‍ തട്ടിയതിനെ

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്; കീഴരിയൂരിലെ പൊലീസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡ്

കീഴരിയൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ്. സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതിദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കീഴരിയൂര്‍ പോലീസ് ആസ്ഥാനത്ത് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്മൃതിദിന പരേഡില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ് സാമി ഐ.പി.എസ് സ്മൃതി മണ്ഡപത്തില്‍ പുഷപ്പചക്രം സമര്‍പ്പിച്ചു. ശേഷം

ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്

വടകര പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വടകര: വടകര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ സജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ്

മോഷണ കേസിലെ പ്രതിയായ യുവാവ് കഞ്ചാവുമായി ഫറോക്കിൽ പിടിയിൽ; ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഫറോക്ക്: കഞ്ചാവുമായി മലപ്പുറം സ്വദേശി ഫറോക്ക് പൊലീസിൻ്റെ പിടിയിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സി.പി ഷിഹാബാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനയ്‌ക്കിടെ ഫറോക്ക് റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ പൊറ്റേക്കാട് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്. Summary: young man

നാളെ കോഴിക്കോടേക്കാണോ യാത്ര? ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം…

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെപ്പറയും പ്രകാരം ഗതാഗത ക്രമീകരണം നടത്തേണ്ടതാണെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ന​ഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന പ്രകാരം വഴി തിരച്ച് പോകേണ്ടതാണ്.

ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും മണിയും മോഷ്ടിച്ചു; എടവണ്ണപ്പാറ സ്വദേശിയെ കയ്യോടെ പൊക്കി പോലീസ് (വീഡിയോ കാണാം)

കോഴിക്കോട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന എടവണ്ണപ്പാറ സ്വദേശിയെ സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്ന് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് പിടിയിലായത്. ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിയിലായത്. കോഴിക്കോട് വലിയങ്ങാടി പരിസരത്ത് വച്ച് സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്

ഇര്‍ഷാദ് വധക്കേസ്: കുന്നമംഗലം സ്വദേശിയ്‌ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുന്നമംഗലം സ്വദേശി ഉനൈസിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സ്വാലിഹിനും

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കും, കുറേ കറങ്ങും, ഇതിനിടയില്‍ കടകളിലും മറ്റും മോഷണവും; എലത്തൂരില്‍ നിന്നടക്കം വാഹനമോഷ്ടിച്ച കേസിലെ പ്രതിയായ കുട്ടി മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവശ്ശേരി സ്വദേശി പിടിയില്‍. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയ കേസുകള്‍ക്ക് തുമ്പുണ്ടായിരിക്കുകയാണ്. ഹൈലൈറ്റ് മാള്‍ പരിസരത്തു നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പുതിയറ, എലത്തൂര്‍,

error: Content is protected !!