Tag: Police
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു; കൊയിലാണ്ടി എസ്.ഐയെ സ്ഥലംമാറ്റി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്. അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു
റോഡരികില്‍ ലോറി നിര്‍ത്തി പാലേരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കര്‍ണാടകയില്‍ നിന്നും പിടികൂടി പേരാമ്പ്ര പൊലീസ്
പേരാമ്പ്ര: പാലേരി വടക്കുമ്പാട് പ്രദേശത്തെ കടകളില്‍ മോഷണം നടത്തിയ പ്രതികളെ 18 മണിക്കൂറിനുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. പശ്ചിമബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വടക്കുമ്പാട് സ്‌കൂളിനടുത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലും മോഷണം നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്നും പ്രതികള്‍
താമരശ്ശേരിയിൽ ജയിലിൽ നിന്നിറങ്ങിയയാളെ പോസ്റ്റിൽ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
താമരശ്ശേരി: താമരശ്ശേരിയില്‍ ജയിലില്‍ നിന്നിറങ്ങിയ വയോധികനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് പരിക്കേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മർദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസില്‍ കുഞ്ഞുമൊയ്തീന്‍ റിമാന്‍ഡിലായിരുന്നു. ജാമ്യം കിട്ടി വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞുമൊയ്തീൻ ബന്ധുവീട്ടിലേക്കാണ് പോയത്. ഇവിടെയെത്തിയ
തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന്
പുലര്‍ച്ചെ ഒരുമണിയ്ക്കുള്ളില്‍ ബീച്ചില്‍ നിന്നും മടങ്ങണം, പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളതല്ല; കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്
കോഴിക്കോട്: പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പുതുവല്‍സരത്തെ സുഗമമായി വരവേല്‍ക്കുവാന്‍ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍. ടി. ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍
കോഴിക്കോട് പുതിയങ്ങാടിയില്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: പുതിയങ്ങാടി കോയ റോഡ് പള്ളിക്ക് സമീപത്തുവെച്ച് ലഹരിവില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച സംഭത്തില്‍ പ്രതികള്‍ പിടിയില്‍. കോയ റോഡ് പള്ളിക്കണ്ടി അബ്ദുള്‍ ഷാമില്‍ (26), ഫമിത മന്‍സില്‍ റാസിഖ് (22) എന്നിവരാണ് പിടിയിലായത്. വെള്ളയില്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം
ഒടുവിൽ വിവാദ നായകനെതിരെ നടപടി; എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ സർക്കാരിൻ്റെ നടപടിയെത്തി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു. അജിത് കുമാർ ആര്‍എസ്എസ്
മലപ്പുറത്തുനിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ്പ് വാനിൽ താമരശ്ശേരിയിലെത്തി; സംശയം തോന്നി പോലീസ് പരിശോധന, ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കൾ അറസ്റ്റിൽ
താമരശ്ശേരി: മലപ്പുറത്ത് നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പിക്അപ് വാനില്‍ പോവുകയായിരുന്ന യുവാക്കളെ പിടികൂടി താമരശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കളാണ് താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ പിടിയിലായത്. ബാലുശ്ശേരി സ്വദേശി വീരന്‍, മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.
അരഞ്ഞാണം വിഴുങ്ങിയ യുവതിയെ ദുക്സാക്ഷികൾ പിടിച്ച് പോലീസിലേൽപ്പിച്ചു; ജ്യൂസും പഴവും നൽകി തൊണ്ടിമുതൽ പുറത്തുവരാൻ പോലീസ് കാത്തിരുന്നത് നാലു ദിവസം
മലപ്പുറം: അരഞ്ഞാണ മോഷണത്തില്‍ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ നാലു ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റില്‍ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്. പാൻബസാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കെന്ന വ്യാജനെ എത്തിയ നിറമരുതൂര്‍ സ്വദേശി ദില്‍ഷാദ് ബീഗമാണ് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ്
കുപ്രസിദ്ധ മോഷ്ടാക്കളായ ‘ബാപ്പയും മക്കളും’ വടകരയിലും കൊയിലാണ്ടിയിലും മോഷണം നടത്തിയതായി വിവരം; സംഘത്തിലെ നാല് പേര്‍ പിടിയിൽ
വടകര: ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം വടകര കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി വിവരം. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘം കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി വ്യക്തമായത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ് കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ് (20), കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്