Tag: Pinarayi Vijayan
പിണറായി വിജയന്‍ നാളെ കൊയിലാണ്ടിയില്‍; കാനത്തില്‍ ജമീലയുടെ പ്രചാരണറാലിയില്‍ പങ്കെടുക്കും
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഞായറാഴ്ച കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലാണ് പരിപാടി. റാലിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. പതിനായിരം ആളുകള്‍ക്ക് ഇരുന്ന് പരിപാടി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ധേഹം പറഞ്ഞു.
കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യകിറ്റ്,പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ
കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവല്ല : കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദങ്ങള്‍ വികസനം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിക്ക് ഏതെങ്കിലും തരത്തില്‍ അധിക ബാധ്യത വരാത്ത
ഇരട്ടവോട്ട് ആരോപണം ; പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ ഒരു നീക്കം നടന്നതായി ആക്ഷേപമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലമായിരിക്കുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികള്‍ക്കും നല്ല രീതിയിലുള്ള തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ്
വാഗ്ദാനങ്ങള്‍ വെറുതെയല്ല,പ്രകടന പത്രികയിലെ 600ല്‍ 570 എണ്ണവും പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി, നിപ പ്രളയം, കാലവര്‍ഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരിന്
ഉറപ്പാണ് എൽ ഡി എഫ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പ്രചാരണ വാക്യവുമായി എൽ ഡി എഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രചാരണവാക്യം പുറത്തിറക്കി. ഉറപ്പാണ് എൽഡിഎഫ് എന്നാണ് പുതിയ പ്രചാരണവാക്യം. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി ലോഗോ പ്രകാശനം ചെയ്തു എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണ വാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.
കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയം വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു
കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി. സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. നാട മുറിച്ച് കെട്ടിടം തുറന്നു. പുതിയ ഹൈടെക് വിദ്യാലയ സമുച്ചയമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ്
ഭക്ഷ്യ കിറ്റിനുപകരം കുട്ടികള്‍ക്ക് സ്മാര്‍ട്ട് കൂപ്പണ്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണ്‍ ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന് പകരം 500 രൂപവരെയുള്ള ഭക്ഷ്യ കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള സപ്ലൈക്കോ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. പ്രീപ്രൈമറി മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്
‘നമ്മുടെ കോഴിക്കോട്’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ‘ നമ്മുടെ കോഴിക്കോട്’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സര്‍വതലസ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വലിയ ജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള വികസന മാതൃക ആഗോളതലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്. പൊതുവായി നാം നേടിയ നേട്ടത്തില്‍ ചില വിഭാഗങ്ങളില്‍ എത്തിയില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗം,
പിണറായി വിജയൻ ക്യാംപസുകളിലേക്ക്
തിരുവനന്തപുരം: വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ക്യാംപസുകളിലേക്ക് എത്തുന്നു. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തുക. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്സിറ്റി ക്യാംപസുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി