Tag: perambra

Total 275 Posts

പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍

പേരാമ്പ്ര: പേരാമ്പ്ര വഴി കടന്ന് പോകുന്ന റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശമാണ് റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നത്. മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി,

ലഹരിക്കെതിരായ ബോധവത്കരണം ആദ്യം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്രയിലെ ധ്വനി സ്വയം സഹായസംഘം

പേരാമ്പ്ര: ലഹരിക്കെതിരായ ബോധവത്കരണം ആദ്യം തുടങ്ങേണ്ടത് നമ്മുടെ വീടുകളില്‍ നിന്നാണെന്ന് റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.സി.കരുണന്‍. ധ്വനി സ്വയം സഹായ സംഘം സംഘടിപ്പിച്ച ലഹരിക്കെതിരായ ബോധവല്‍കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീടുകളിലെ ബോധവത്കരണത്തിനുശേഷം ആവാം പൊതു സമൂഹത്തെ ബോധ വത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മയക്ക് മരുന്നുകളെ കുറിച്ച് ജനങ്ങളും

ഏക്കാട്ടൂരിലെ കല്ലാക്കണ്ടി മൊയ്തി അന്തരിച്ചു

പേരാമ്പ്ര: ഏക്കാട്ടൂരിലെ കല്ലാക്കണ്ടി മൊയ്തി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: കുഴിച്ചാലില്‍ ഫാത്തിമ. മക്കള്‍: റാഷിദ് കുവൈത്ത്, ഷെറീന. മരുമക്കള്‍: മജീദ്, സാജീദ. സഹോദരങ്ങള്‍: കുട്ട്യാലി, പരേതനായ അമ്മത്, ആമീന, അലീമ.

‘കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്’ പ്രമേയവുമായി ജബലുന്നൂര്‍ ഫെസ്റ്റ് പേരാമ്പ്രയില്‍

പേരാമ്പ്ര:’കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്’ എന്ന പ്രമേയത്തില്‍ ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് പേരാമ്പ്ര-വിദ്യാര്‍ത്ഥി സംഘടന സുഹ്ബ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റിന് പുരോഗമിക്കുന്നു. കലാം-2K22 എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നവംബര്‍ രണ്ട് ബുധനാഴ്ച ആരംഭിച്ച ഫെസ്റ്റ് നവംബര്‍ ഏഴ് തിങ്കള്‍ വരെ നീണ്ടു നില്‍ക്കും. നിരവധി കലാമത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജബലുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക്

രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ; പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് വ്യാപാരഭവനില്‍

പേരാമ്പ്ര: പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ക്യാമ്പ് ചേനോളി റോഡിലുളള വ്യാപാരഭവനില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു, ഡോ. നിധിന്‍ ഹെന്‍ട്രി,

വിദ്യാർത്ഥികളും ജനപ്രതിനിധികളും അധ്യാപകരുമെല്ലാം അണിചേർന്നു; പേരാമ്പ്രയിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. കോളേജിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങല ബ്ലോക്ക് പഞ്ചായത്തു ഓഫീസിൽ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.

പരീക്ഷയ്ക്ക് തയ്യാറെടുക്കാം, സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം നേടാം; സൗജന്യ പി.എസ്.സി പരിശീലനവുമായി പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍

പേരാമ്പ്ര: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുളള ഒഴിവുകളിലെ മെയിന്‍ പരീക്ഷയും ബിരുദ തല പ്രാരംഭഘട്ട പരീക്ഷയും മുന്‍നിര്‍ത്തി പ്രത്യേക സിലസ്സിന് ഊന്നല്‍ കൊടുത്തു കൊണ്ടാണ് പരിശീലനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സി.ഡി.സി

പ്രതിസന്ധിയുടെ കാലത്തെ ആത്മപ്രതിരോധമാണ് വായനയെന്ന് ജില്ലാ ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.ഇ.എന്‍

കുറ്റ്യാടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകച്ചന്തയിലെ വായന, സമൂഹം, പ്രതിരോധം എന്ന ശീര്‍ഷകത്തില്‍ സായാഹ്ന വര്‍ത്തമാനം സംഘടിപ്പിച്ചു. പരിപാടിയില്‍ കെ.ഇ.എന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിസന്ധിയില്‍ പ്രതിരോധം തീര്‍ക്കാനുള്ള ആത്മാവിഷ്‌കാരങ്ങളാണ് എഴുത്തും വായനയും മനുഷ്യന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷരങ്ങള്‍ പിറവിയെടുക്കുന്നതിന് മുമ്പ് മനുഷ്യന്‍ നടത്തിയ പരിസ്ഥിതി വായനയാണ് അവനെ മുന്നോട്ട്

പുലര്‍ച്ചെ മൂന്ന് മണിമുതല്‍ പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഉപരോധിച്ച് തൊഴിലാളികള്‍; കൂലിവര്‍ധനവ് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ തോട്ടംതൊഴിലാളികളുടെ പണിമുടക്ക്

പേരാമ്പ്ര: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് ആവശ്യപെട്ടു കൊണ്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികള്‍ പണിമുടക്കി. പേരാമ്പ്ര പ്ലാന്റേഷനില്‍ നടന്ന പണിമുടക്ക് സമരം പുലര്‍ച്ചെ മൂന്ന് മണിക്ക് എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു കൊണ്ട് ആരംഭിച്ചു. തൊഴിലാളികളുടെ ശക്തമായി സമരത്തെ തുടര്‍ന്ന് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുവാന്‍ മാനേജ്‌മെന്റിന് സാധിച്ചില്ല. സമരം സി.ഐ.ടി.യു തോട്ടം

പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്നു; സംഘര്‍ഷം തടയാന്‍ ഇടപെട്ട സി.പി.എം നേതാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു; പേരാമ്പ്ര എ.എസ്.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഏരിയ കമ്മിറ്റി

പേരാമ്പ്ര: പേരാമ്പ്ര എ.എസ്.പി വിഷ്ണുപ്രദീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ഏരിയ കമ്മിറ്റി. ക്രമസമാധാനപാലനത്തില്‍ നീതിയുക്തമായി നടപടി സ്വീകരിക്കുന്നതിനുപകരം എ.എസ്.പി പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സി.പി.എം ആരോപിക്കുന്നു. അടുത്തിടെ പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനുപകരം സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാനാണ് പൊലീസ് തയാറായതെന്ന് സി.പി.എം സംഭവങ്ങള്‍ എടുത്ത് പറഞ്ഞ് വിശദീകരിക്കുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വടക്കുമ്പാട്

error: Content is protected !!