Tag: perambra

Total 293 Posts

പേരാമ്പ്രയിലും മേപ്പയ്യൂരിലും കാര്യങ്ങൾ കൈവിടുന്നു; ഇന്ന് 257 കോവിഡ് കേസുകൾ

പേരാമ്പ്ര: പേരാമ്പ്രയിലും മേപ്പയ്യൂരിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു.ഇന്ന് സ്ഥിരീകരിച്ചത് 257 കൊവിഡ് കേസുകള്‍. സംസ്ഥാനത്തെ കൂട്ടപരിശോധനയുട ഭാഗമായി പേരാമ്പ്രയിലും പരിശോധനകളുട എണ്ണം വര്‍ധിപ്പിച്ചിരുന്നു. വരും ദിവസങ്ങളും കൊവിഡ് കണക്ക് ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. പേരാമ്പ്രയില്‍ മാത്രം 49 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മേഖലയില്‍ ചക്കിട്ടപ്പാറയിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍. 66 കേസുകളാണ് ചക്കിട്ടപ്പാറയില്‍

ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് പോസ്റ്റർ;
അനധികൃത ഖനനത്തിന് സിപിഐഎം കൂട്ടുനില്‍ക്കുന്നു എന്നാരോപണം

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് പോസ്റ്ററും, ലഘു ലേഖയും കണ്ടെടുത്തു. ചക്കിട്ടപ്പാറയില്‍ അനധികൃതമായി നടക്കുന്ന ഖനനത്തിനെതിരെയാണ് പോസ്റ്റര്‍. ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഐഎം ആണെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ഖനനത്തിന് ഒരിക്കലും അനുവദിക്കരുതെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍.

ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറി ജിഷ സുധീഷ് സിപിഐഎമ്മിലേക്ക്

പേരാമ്പ്ര: ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറിയും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ജിഷ സുധീഷ് ബിജെപി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജിഷ സുധീഷ് പറഞ്ഞു. പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ ജിഷ സുധീഷിന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് എത്തിയത്.

വ്യാജബിരുദം, യോഗ്യത പത്താം ക്ലാസ് മാത്രം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പിന്‍തുണയോടെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി സി.എച്ച്.ഇബ്രായി കുട്ടി വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്ന് വ്യാജ സര്‍വകലാശാല വിരുദ്ധ സമിതി. നാമനിര്‍ദേശ പത്രികയില്‍ പത്താം ക്ലാസ് യോഗ്യതയാണ് ഇബ്രായി കുട്ടി ബോധിപ്പിച്ചത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേരിനൊപ്പം ഇദ്ദേഹം വ്യാജ ഡോക്ടറല്‍ ബിരുദം ഉപയോഗിച്ച് വോട്ടര്‍മാരെ കബളിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇദ്ദേഹം സി.ഇ.ഒ ആയ കമ്പനിയുടെ ഔദ്ധ്യോഗിക

കൂരാച്ചുണ്ടില്‍ വിദ്യാര്‍ത്ഥിയെ കാണ്മാനില്ല

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. റിനാന്‍ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഇന്നലെ മുതല്‍ കാണാതായത്.പൊലീസ് അന്വേഷണം ആരംഭിച്ചു.കണ്ടെത്തുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് അറിയിക്കുക 9400989489, 9645726646, 9539283516.  

ചക്കിട്ടപ്പാറയില്‍ വന്യമൃഗശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍

ചക്കിട്ടപാറ: പെരുവണ്ണാമൂഴി, മുതുകാട്, ചെങ്കോട്ടക്കൊല്ലി, വട്ടക്കയം പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷം. വനഭൂമിയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലാണ് കുരങ്ങ്, മലയണ്ണാന്‍ എന്നിവ നാശം വിതയ്ക്കുന്നത്. സൗരവേലി പ്രവര്‍ത്തിക്കാത്തതിനാല്‍ കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്. ഇടവിളകള്‍, തേങ്ങ, കരിക്ക്, അടയ്ക്ക, കൊക്കോ, വാഴ എന്നിവ വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പ്രദേശത്തെ പുഴയില്‍ മരം വീണു

അരിക്കുളത്ത് പ്രചാരണം നടത്തി ടിപി രാമകൃഷ്ണന്‍; സ്വീകരിച്ച് പൊതുജനങ്ങള്‍

പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പേരാമ്പ്ര നിയമസഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്‍.അരിക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കണിവെള്ളരിയും ഒരു കെട്ടു പയറുമായി കാരയാട് പ്രദേശത്തെ കുട്ടികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാനാര്‍ഥിയെത്തി. അരിക്കുളം മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, കാന്‍സര്‍മൂലം മരിച്ച ഡി.വൈ.എഫ്.ഐ

പേരാമ്പ്രയിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കി മുസ്ലിം ലീഗ്; പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പ്

പേരാമ്പ്ര: പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെ മറികടന്ന് പേരാമ്പ്ര നിയോജകമണ്ഡലത്തിൽ പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിംകുട്ടിയെ തന്നെ സ്ഥാനാർഥിയാക്കി മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം. യുഡിഎഫ്. മുസ്‌ലിം ലീഗിനായി നൽകിയ സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായാണ് സിഎച്ച്.ഇബ്രാഹിംകുട്ടി മത്സരിക്കുക. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇബ്രാഹിംകുട്ടിയെ സ്ഥാനാർഥിയാക്കുന്നതിന് മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി

പേരാമ്പ്രയിൽ ഇബ്രാഹിംകുട്ടിക്കെതിരെ കടുത്ത പ്രതിഷേധം; പുനരാലോചനയ്‌ക്കൊരുങ്ങി ലീഗ് നേതൃത്വം

കോഴിക്കോട്: ഇത്തവണ അധികമായി ലഭിച്ച പേരാമ്പ്ര സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം. കഴിഞ്ഞ ദിവസം 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് ഹൈദരി തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രഖ്യാപനം മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പേരാമ്പ്ര. പ്രവാസി വ്യവസായിയായ സിഎച്ച് ഇബ്രായിക്കുട്ടിയെ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍

സർക്കാരിന്റെ വികസന ക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി; ടി.പി.രാമകൃഷ്ണൻ

പേരാമ്പ്ര: എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരാമ്പ്രയിൽ തുടക്കമായി. നിയോജകമണ്ഡലം തിരഞ്ഞടുപ്പ് കൺവെൻഷൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. സർവേ നടത്തിയവരെല്ലാം എൽ.ഡി.എഫ്. സർക്കാരിന് തുടർഭരണം പ്രഖ്യാപിച്ചപ്പോൾ കള്ളപ്രചാരണങ്ങളുമായി യു.ഡി.എഫും ബി.ജെ.പി.യും പരക്കം പായുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെ ദുർബലമാക്കാനുള്ള ആസൂത്രിതമായ ശ്രമവും ഇതിന്റെ

error: Content is protected !!