Tag: perambra
പേരാമ്പ്ര പന്തിരിക്കരയില്‍ കിണറില്‍ വീണ പന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ വെടിവെച്ച് കൊന്നു
പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ വീട്ടുപറമ്പിലെ കിണറില്‍ വീണ പന്നിയെ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ വെടിവെച്ച് കൊന്നു. ഇരുവത്ത് കണ്ടി ഇബ്രാഹീമിന്റെ വീട്ടപറമ്പിലെ ആള്‍മറയില്ലാത്ത കിണറിലാണ് പന്നി വീണത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചക്കിട്ടപാറ പഞ്ചായത്തിലെ മുണ്ടക്കല്‍ ഗംഗാധരനാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഷാജീവിന്റെ നേതൃത്വത്തില്‍
തുറയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി പെരുമ പയ്യോളി ഗ്രൂപ്പ്
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി പെരുമ പയ്യോളി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ ശ്രീജേഷ് കൊടക്കാട് അദ്ധ്യക്ഷനായി. ചടങ്ങില്‍ സാഹിത്യകാരനും പെരുമയുടെ രക്ഷാധികാരിയുമായ
ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് പ്രതിഷേധദിനസമരം സംഘടിപ്പിച്ചു
പേരാമ്പ്ര: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബാറുകളും മാര്‍ക്കറ്റുകളുമെല്ലാം തുറന്നിട്ടും ആരാധനാലയങ്ങള്‍ക്ക് പൂട്ടിടുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായായിരുന്നു കക്കാട് നടത്തിയ പ്രതിഷേധ പരിപാടി. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം
ഇനി കളിക്കളത്തില്‍ ആരവങ്ങളുയരും; പേരാമ്പ്രയുടെ ഹൃദയങ്ങളിലേക്ക് ആവേശം പകരാന്‍ കാക്കക്കുനി സ്റ്റേഡിയം നവീകരിക്കുന്നു
കാക്കക്കുനി: കാക്കക്കുനി സ്റ്റേഡിയം നവീകരണത്തിലേക്ക്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഉമസ്ഥതയിലാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ കാക്കക്കുനി സ്റ്റേഡിയത്തെ മികച്ച സ്റ്റേഡിയം ആക്കി നവീകരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി പേരാമ്പ്ര യു എല്‍ സി സി എഞ്ചിനീയറിംഗ് വിഭാഗം കാക്കക്കുന്ന് സ്റ്റേഡിയം സന്ദര്‍ശിച്ചു. കാക്കുന്ന് സ്റ്റേഡിയം സിന്തസ്റ്റിക്ക്
കെ.സുരേന്ദ്രനെതിരെയുള്ള കേസുകള്‍ വ്യാജം; മുഖ്യമന്ത്രിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന ആരോപണവുമായി ബിജെപി
പേരാമ്പ്ര: കെ സുരേന്ദ്രനെതിരെ കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണ് വ്യാജ കേസുകളെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെകട്ടറി എം.മോഹനന്‍ ബി ജെ.പി. യെ വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെ
ഈ നാട് നിങ്ങളെ എന്നുമോര്‍ക്കും; പേരാമ്പ്രയുടെ മണ്ണില്‍ നിങ്ങളൊരുപാട് കാലം ജീവിക്കും, ലിനിയുടെ ചിത്രങ്ങളില്‍ നിറഞ്ഞ് പെരുവണ്ണാമുഴി ആരോഗ്യകേന്ദ്രം
പേരാമ്പ്ര: ചുറ്റുമതിലില്‍ വിത്യസ്ത തീര്‍ത്ത് പെരുവണ്ണാമുഴി ആരോഗ്യ കേന്ദ്രം. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തി നാടിന്റെ ചിത്രമായി മാറിയിരിക്കുകയാണ്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഒരു നാടിന്റെ തീരാ ദുഃഖമായി മനസ്സിലിടം നേടിയ പേരാമ്പ്രയിലെ സിസ്റ്റര്‍ ലിനിയുടെയും, മദര്‍ തെരേസയുടെയും ചിത്രവും, ആരോഗ്യ സന്ദേശങ്ങള്‍ വിവരിക്കുന്ന വിവിധ ചിത്രങ്ങളുമാണ് പ്രധാന ആകര്‍ഷണം. പ്രദേശത്തെ വിവിധ
പേരാമ്പ്രയിൽ വണ്ട് ശല്യത്താൽ വീട് ഒഴിയേണ്ടിവന്ന സൈനികന്റെ വീട് ശുചീകരിച്ച് സൈനിക കൂട്ടായ്മ
പേരാമ്പ്ര: മുപ്ലിവണ്ടുകളുടെ ശല്യത്താൽ വീട് മാറേണ്ടി വന്ന സി.ആർ.പി.എഫ്. ജവാന്റെ വീട് ശുചീകരിക്കാൻ രംഗത്തിറങ്ങി സൈനിക കൂട്ടായ്മ. ചെറുവണ്ണൂർ കക്കറമുക്കിലെ മലയിൽ ഷംസുദീന്റെ വീട് ശുചീകരിക്കാനാണ് കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിലെ മുപ്പത്തഞ്ചോളം സന്നദ്ധ പ്രവർത്തകർ എത്തിയത്. ജില്ലയിലെ വിവിധസേനകളിൽ ജോലി ചെയ്യുന്നവരുടെയും വിമുക്ത ഭടൻമാരുടെയും കൂട്ടായ്മയായയാണിത്. രണ്ട്
പേരാമ്പ്രയിൽ വീടിന്റെ കുളിമുറിയിൽ വിദ്യാർഥി മരിച്ചനിലയിൽ
പേരാമ്പ്ര: വീട്ടിലെ കുളിമുറിയിൽ കുളിക്കാൻപോയ വിദ്യാർഥിയെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരോത്ത് ആവടുക്ക മുടക്കുറ്റിയിൽ ശങ്കരാലയത്തിൽ മുകേഷിന്റെ മകൻ റിത്‌രാജ് (11) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെ കുളിക്കാൻ കയറിയ കുട്ടി വരാത്തതിനാൽ വീട്ടുകാർ വാതിൽ തുറന്നപ്പോൾ കുളിമുറിയിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നാണ് പെരുവണ്ണാമൂഴി പോലീസിൽ ലഭിച്ച വിവരം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
പേരാമ്പ്രയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുന്നതിന് തീരുമാനിച്ചു. പിആര്‍ഒ സോയൂസ് ജോര്‍ജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. വിളിക്കേണ്ട നമ്പറുകള്‍ 9846761230, 04962610575, 9605790161 തുടങ്ങിയവയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അടിയന്തിരമായി
കൂരാച്ചുണ്ട് സ്വദേശിനിയായ മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് മരിച്ചു. കൂരാച്ചുണ്ട് സ്വദേശിനിയാണ് രമ്യ റജുലാൽ ആണ് മരണപ്പെട്ടത്. ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്. ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗം മൂർച്ചിച്ചു. വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി