Tag: perambra

Total 293 Posts

കോവിഡ് വ്യാപനം രൂക്ഷം; കണ്ടെയിൻമെന്റ് സോണുകളിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടരല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ,ബി,സി,ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കും. സി വിഭാഗത്തില്‍ നാലിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ അവശ്യ

പേരാമ്പ്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു; കടുത്ത നിയന്ത്രണം, ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിവീഴും, കർശന നടപടിയെന്ന് സിഐ എം.സജീവ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന ശക്തമാക്കുന്നു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്നും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ്സെടുക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന ചങ്ങരോത്ത്, നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിൽ എസ്.ഐ മാർക്ക് ചുമതല നൽകിക്കൊണ്ട്

നരിമഞ്ച ഗുഹകളും മനോഹര പ്രകൃതി ദൃശ്യവും സഞ്ചാരികൾക്ക് വിരുന്നൊരുക്കും; പേരാമ്പ്ര ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു

പേരാമ്പ്ര: പേരാമ്പ്ര ചേർമല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. ടൂറിസം വികസനത്തിന്റെ ആദ്യഘട്ടമായി പുരാവസ്തു വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പഠനം തുടങ്ങി. ചേർമലയിൽ കാണപ്പെട്ട നരിമഞ്ച എന്ന ഗുഹകളിലും പരിസര പ്രദേശത്തുമാണ് പുരാവസ്തു വകുപ്പ് പഠനം തുടങ്ങിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹയാണ് ചേർമലയിലുള്ളത്. പണ്ട് പഞ്ചപാണ്ഡവൻമ്മാർ താമസിക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ ഗുഹ എന്ന ഐതിഹ്യം കൂടിയുണ്ട്

പേരാമ്പ്രയിൽ മദ്യവിൽപ്പന വീണ്ടും കുതിച്ചുയർന്നു; കഴിഞ്ഞ ദിവസം വിറ്റത് ഒരു കോടിയിലധികം രുപയുടെ മദ്യം

പേരാമ്പ്ര: നഗരത്തിലെ ബിവറേജ് കോർപ്പറേഷന്റെ മദ്യഷോപ്പിൽ മദ്യവിൽപ്പന വീണ്ടും കുതിച്ചുയർന്നു. 23-ന് വെള്ളിയാഴ്ച 1,11,93,870 രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. 16-ന് വെള്ളിയാഴ്ചയും വിൽപ്പന ഒരു കോടി കവിഞ്ഞിരുന്നു. 1,05,36,340 രൂപയുടെ മദ്യമാണ് 16-ന് വിൽപ്പന നടത്തിയത്. കോവിഡ് നിയന്ത്രണം കാരണം ജില്ലയിൽ ബിവറേജ് കോർപ്പറേഷന്റെ 11 ഷോപ്പുകളിൽ മറ്റെല്ലാ മദ്യവിൽപ്പനഷോപ്പുകളും താത്‌കാലികമായി അടച്ചിടേണ്ടിവന്നതിനാലാണ് പേരാമ്പ്രയിൽ വലിയ

പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും 100 ന് മുകളില്‍ പുതിയ രോഗികള്‍; ഇന്ന് 148 പേര്‍ക്ക് കൊവിഡ്, കായണ്ണയും കീഴരിയൂരും കേസുകള്‍ കൂടുന്നു, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 148 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 148 കണക്ക്. കായണ്ണ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 7 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒരാളുടെ രോഗ ഉരവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്

പക്ഷിപ്പനി സംശയം: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ചങ്ങരോത്ത് ഉള്‍പ്പെടെ 11 പഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദേശം

പേരാമ്പ്ര : കൂരാച്ചുണ്ടിൽ കോഴികൾക്ക് പക്ഷിപ്പനി സംശയത്തെത്തുടർന്ന് പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ കർശനമാക്കി. കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമാണ് കളക്ടർ ജാഗ്രതാമേഖലയായി പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കോഴിക്കടകളും ഫാമുകളും അന്തിമപരിശോധനാഫലം വരുന്നതുവരെ അടപ്പിച്ചിട്ടുണ്ട്. കാളങ്ങാലിയിൽ കോഴികൾചത്ത ഫാം കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു. മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രോട്ടോകോൾ

തുടര്‍ച്ചയായും മൂന്നാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ‘ഡി’യില്‍ തുടരുന്നു; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ഡി’യിലുള്ള പഞ്ചായത്തുകള്‍ ഏതെന്നറിയാം

പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ നിരക്ക് 5

കാറ്റഗറി ‘ബി’ യില്‍ കൂടുതല്‍ ഇളവുകള്‍; പേരാമ്പ്ര മേഖലയിലെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ഇളവുകള്‍ എന്തെല്ലാമെന്നും, നോക്കാം വിശദമായി

പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ പ്രകാരം പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, തുറയൂര്‍, കീഴരിയൂര്‍ കൂത്താളി എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇവിടെ എന്തൊക്കെ

ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ബി’യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം, പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി

പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ നിരക്ക് 5

സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാർ അധിനിവേശത്തിനെതിരെ പേരാമ്പ്രയിൽ ജീവനക്കാരുടെ പ്രതിരോധ സമരം

പേരാമ്പ്ര: സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അധിനിവേശത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് സഹകരണ ജീവനക്കാർ പ്രതിരോധ സമരം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ ദേശസാൽകൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും, സ്വകാര്യവൽക്കരിച്ചതിനും ശേഷം, ഇപ്പോൾ സഹകരണമേഖലയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഗൂഡ നീക്കത്തിനെതിരായാണ് സമരം നടത്തിയത്. കേരളത്തിന്റെ

error: Content is protected !!