Tag: perambra
ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ബി’യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം, പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി
പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ നിരക്ക് 5
സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാർ അധിനിവേശത്തിനെതിരെ പേരാമ്പ്രയിൽ ജീവനക്കാരുടെ പ്രതിരോധ സമരം
പേരാമ്പ്ര: സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അധിനിവേശത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് സഹകരണ ജീവനക്കാർ പ്രതിരോധ സമരം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ ദേശസാൽകൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും, സ്വകാര്യവൽക്കരിച്ചതിനും ശേഷം, ഇപ്പോൾ സഹകരണമേഖലയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഗൂഡ നീക്കത്തിനെതിരായാണ് സമരം നടത്തിയത്. കേരളത്തിന്റെ
പേരാമ്പ്രയില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി
പേരാമ്പ്ര: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി. 170 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോള്‍ 220 രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഹോട്ടലുകളും തട്ടുകടകളും മറ്റും അടഞ്ഞു കിടക്കുന്നതിനാലും, വിവാഹം ഗൃഹപ്രവേശം, സല്‍ക്കാരം തുടങ്ങി ആളുകൂടുന്ന ചടങ്ങുകള്‍ക്ക് വിലക്കുള്ളതിനാലും കോഴിയിറച്ചിയുടെ ആവശ്യകത വന്‍തോതില്‍ കുറഞ്ഞ വേളയിലാണ് വ്യാപാരികള്‍ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത്. കൊയിലാണ്ടി താലുക്കില്‍ വില
ഉയര്‍ന്ന പ്രദേശങ്ങളിലും ഇനി കുടിവെള്ളം ലഭ്യമാകും; പേരാമ്പ്രയിലെ ജലജീവന്‍ പദ്ധതി വിപുലമാക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താത്ത പ്രശ്‌നം പരിഹരിക്കാനായി ജലഅതോറിറ്റി ജലജീവന്‍ പദ്ധതിവിഭാഗം ശ്രമംതുടങ്ങി. പെരുവണ്ണാമൂഴി ഡാമില്‍നിന്ന് പുതിയപൈപ്പിട്ട് ചിലമ്പവളവിലെ നേരത്തെ ജലഅതോറിറ്റി നിര്‍മിച്ച ടാങ്കില്‍ വെള്ളമെത്തിച്ചാണ് പഞ്ചായത്ത് പരിധിയില്‍ ജലവിതരണം നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇതിലുംഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഈ ടാങ്കില്‍നിന്ന് ജലവിതരണം നടത്താനാകില്ല. ചേര്‍മല കോളനിപോലെ ഏറെകാലമായി രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്ന
കീഴരിയൂര്‍ മലയില്‍ എക്സൈസ് പരിശോധന നടത്തി; 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു
കൊയിലാണ്ടി: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് കീഴരിയൂര്‍ മലയില്‍ പരിശോധന നടത്തി. പരിശോധനയില്‍ 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ ടി.പി.ബിജു മോന്‍, എക്‌സൈസ് കമ്മീഷ്ണര്‍ സ്‌കോഡ് അംഗം സി.രാമകൃഷ്ണന്‍,സിവില്‍ എക്സൈസ് ഓഫീസര്‍ എസ്.ആര്‍.ദീന്‍ദയാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിന് ഒരു അബ്കാരി കേസെടുത്ത് കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
ടി പി ആര്‍ കൂടുന്നു; പേരാമ്പ്രയിലും കൂത്താളിയിലും കൂടുതൽ നിയന്ത്രണങ്ങൾ
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന
പേരാമ്പ്ര പഞ്ചായത്തില്‍ രണ്ട് പേരില്‍ ഡെൽറ്റ വകഭേദം കണ്ടെത്തി; പ്രദേശത്ത് കടുത്ത ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേർക്ക് ഡെൽറ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 19-ാം വാർഡിലും ഒന്നാം വാർഡിലുമായുള്ള രണ്ടുപേർക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവർ നെഗറ്റീവായിക്കഴിഞ്ഞതാണ്. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതൽ
പേരാമ്പ്രയില്‍ ചക്രസ്തംഭന സമരം സിഐടിയു ജില്ലാ കമ്മിറ്റിയംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ഇന്ധന വില നിര്‍ണ്ണയാധികാരം കുത്തക വല്‍ക്കരിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന നയത്തിനെതിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സംയുക്ത തൊഴിലാളി യൂണിയന്‍ ചക്ര സ്തംഭന സമരം സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സുജേഷ് എന്‍.കെ, സുധീഷ് ചെറുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ധനവില വര്‍ധനവിനെതിരെ സമരം; ചക്ര സ്തംഭന സമരത്തില്‍ നിശ്ചലമായി പേരാമ്പ്ര നഗരം
ചെമ്പ്ര: ഇന്ധന കൊള്ളയ്ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം പേരാമ്പ്രയിലെ ചെമ്പ്രയില്‍ സിഐടിയു ഏരിയ കമ്മിറ്റി അംഗം കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. സി എം അബൂബക്കര്‍, ബിജീഷ് വരദാനം, മുഹ്സിന്‍ വി പി, തോമസ് വെട്ടുകല്ലേല്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ സമരം സംഘടിപ്പിച്ചു. സംസ്ഥാനത്താകെ ഇന്ധനവില വര്‍ധനവില്‍
നീന്തല്‍ പഠിച്ചവര്‍ക്ക് മാത്രം പ്രവേശനം, വഴിയിലാകെ തോളറ്റം വെള്ളം, അകത്ത് ഇഴജന്തുക്കളുള്ളതിനാല്‍ ജാഗ്രത പാലിക്കുക; മഴക്കാലമായാല്‍ പേരാമ്പ്ര കൃഷിഭവനില്‍ ഇങ്ങനെയൊരു ബോര്‍ഡ് വെക്കാം, അധികൃതരുടെ ശ്രദ്ധയ്ക്ക്
പേരാമ്പ്ര: നാശത്തിന്റെ വക്കില്‍ പേരാമ്പ്ര കൃഷിഭവന്‍. കനത്ത മഴയില്‍ വെള്ളത്തില്‍ നീന്തി വേണം കൃഷിഭവനിലെത്താന്‍. കെട്ടിടത്തിനുള്ളില്‍ വരെ വെള്ളം കയറുന്നത് പതിവു കാഴ്ചയാണ്. മേല്‍ക്കൂര ചോരുന്നതിനാല്‍ ഓഫീസിന്റെ ചുമരുകളൊക്കെ മഴയത്ത് നനഞ്ഞുകുതിര്‍ന്ന നിലയിലാണ്. ചുമരിനോടുചേര്‍ന്ന് നിര്‍മിച്ച അലമാരയിലും ചിതല്‍ കയറുന്നതിനാല്‍ ഫയലുകളൊന്നും സൂക്ഷിക്കാനാകില്ല. കെട്ടിടത്തിന്റെ തറയിലെ കോണ്‍ക്രീറ്റ് പകിതിയിലേറെ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടു. പേരാമ്പ്ര