Tag: perambra
വീടുവിട്ടിറങ്ങി ഇരിട്ടിയിലെത്തി സ്‌കൂട്ടര്‍ മോഷ്ടിച്ചു; പേരാമ്പ്രക്കാരനായ പതിനഞ്ചുകാരന്‍ മാന്തവാടിയില്‍ പിടിയില്‍
പേരാമ്പ്ര: ഇരിട്ടി ടൗണിനടുത്ത് പയഞ്ചേരിയില്‍നിന്ന് മോഷണം പോയ സ്‌കൂട്ടിയുമായി കടന്ന പേരാമ്പ്ര സ്വദേശിയായ പതിനഞ്ചുകാരന്‍ മാനന്തവാടിയില്‍ പിടിയിലായി. പയഞ്ചേരിമുക്കില്‍ വെല്‍നസ് ഹെല്‍ത്ത് കെയറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടിയാണ് മോഷണം പോയത്. സ്‌കൂട്ടി കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. വാഹന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്
എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും; മത്സ്യക്കൃഷിക്ക് തുടക്കമായി
പേരാമ്പ്ര: പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍പ്പെട്ട എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും. പാടശേഖരത്തില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലാണ് പാടശേഖരത്തില്‍ മത്സ്യക്കൃഷി നടത്തുന്നത്. പഞ്ചായത്തംഗം കെ. നഫീസ
വ്യാജ ഒപ്പിട്ട് പണം തട്ടി; പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തികക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും. ഭരണസമിതി തീരുമാന പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. ജോലി ചെയ്യാത്തയാളുടെ ഒപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ വ്യാജമായി രേഖപ്പെടുത്തി പണംതട്ടിയെന്ന പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു. മസ്റ്റര്‍ റോളില്‍ വ്യാജമായി ഒപ്പു രേഖപ്പെടുത്തി 5780 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി അപേക്ഷാ ഫീസ് വേണ്ട; വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിസിനസ്സ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും. അപേക്ഷാ ഫോമുകള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു
കോഴിക്കോടിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കാം കായണ്ണയിലെ മുത്താച്ചിപ്പാറയില്‍ നിന്ന്
വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി മുത്താച്ചിപ്പാറ. കോഴിക്കോട് ജില്ലയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് മുത്താച്ചിപ്പാറ വ്യൂ പോയിന്റ്. കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും തൊട്ടടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. ഈയൊരു കുന്നിന്റെ സൗന്ദര്യവും അപകടവുമെല്ലാം കുത്തനെയുള്ള പാറയാണ്. മഴക്കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴാന്‍ സാധ്യത
കരിയാത്തുംപാറയില്‍ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിന് തുണയായി കൂരാച്ചുണ്ട് സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍
കോഴിക്കോട്: കരിയാത്തുംപാറയില്‍ ഒഴുക്കില്‍പ്പെട്ട നാലാംഗ കുടുംബത്തിന് തുണയായി പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ധീരത. കുന്ദമംഗലം സ്വദേശികളായ അച്ഛനും അമ്മയും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ നാലുപേരെയും രക്ഷിക്കുകയായിരുന്നു. കൂരാച്ചുണ്ട് സ്വദേശികളായ ജസീം ഒ.കെ, അനു റോഷന്‍, ഹമീദ്, രഥില്‍ ബുഹാരി, നബീല്‍, ഷാനിഫ് എന്നിവരാണ് പുഴയില്‍ ഇറങ്ങുകയും ഇവരെ രക്ഷിക്കുകയും ചെയ്തത്.
കോളേജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്‍കി
പേരാമ്പ്ര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബര്‍ നാലു മുതല്‍ ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പേരാമ്പ്ര സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ പ്രഫ.വി. അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.ജോന, പോലീസ് സബ് ഇന്‍സ്പക്ടര്‍ ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ. ശരത്
നൊച്ചാട് ഹൈമാവതി അമ്മ അന്തരിച്ചു
പേരാമ്പ്ര: നൊച്ചൊട് ഹൈമാവതി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് സഞ്ചയനം. ഭര്‍ത്താവ്: പരേതനായ കണ്ടോട്ടെ നാരായണന്‍ അടിയോടി. മക്കള്‍: പത്മിനി (കാവുന്തറ), നളിനി കണ്ടോത്ത് (റിട്ട: പ്രിന്‍സിപ്പാള്‍, ജി.വി.എച്ച്.എസ്.എസ്, പയ്യോളി ), സൗദാമിനി (റിട്ട: പ്രിന്‍സിപ്പാള്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഗിരിജ (റിട്ട: എച്ച്.എം. വേളീ സൗത്ത് എല്‍.പി സ്‌കൂള്‍), രാജന്‍ കണ്ടോത്ത്
ഭാരത് ബന്ദ്: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
പേരാമ്പ്ര : കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയില്‍ പൂര്‍ണം. വ്യാപാരികളും തൊഴിലാളി സംഘടനകളുമെല്ലാം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകടകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറു
ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃക: മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്
പേരാമ്പ്ര: മുതിര്‍ന്ന സി. പി.എം നേതാവും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഭാര്യാ പിതാവുമായ എം.കെ ചെക്കോട്ടിയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അനുശോചനം രേഖപ്പെടുത്തി. ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ പഴയ കാലനേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര എ. കെ.ജി സെന്ററിലെത്തി അദ്ദേഹം മൃതശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന്