Tag: perambra

Total 275 Posts

ഭാരത് ബന്ദ്: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

പേരാമ്പ്ര : കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയില്‍ പൂര്‍ണം. വ്യാപാരികളും തൊഴിലാളി സംഘടനകളുമെല്ലാം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകടകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറു

ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃക: മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്

പേരാമ്പ്ര: മുതിര്‍ന്ന സി. പി.എം നേതാവും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഭാര്യാ പിതാവുമായ എം.കെ ചെക്കോട്ടിയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അനുശോചനം രേഖപ്പെടുത്തി. ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ പഴയ കാലനേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര എ. കെ.ജി സെന്ററിലെത്തി അദ്ദേഹം മൃതശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന്

അകലാപ്പുഴ പാലം ഉടന്‍ യാഥാര്‍ഥ്യമാകും; അലൈന്‍മെന്റുമായി ബന്ധപ്പെട്ട പരാതിയില്‍ ന്യായമുണ്ട്; പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ടി.പി രാമകൃഷ്ണന്‍

പേരാമ്പ്ര: അകലാപ്പുഴ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍. കീഴരിയൂര്‍ – തുറയൂര്‍ റോഡിലെ മുറിനടക്കല്‍ പാലം പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അകലാപ്പുഴ പാലത്തിനുവേണ്ടിയുള്ള അലൈന്‍മെന്റ് വര്‍ക്കെല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നിട്ടുള്ളതാണ്. പക്ഷെ എവിടെയും എത്തിയിരുന്നില്ല. 2016-21ലെ സര്‍ക്കാറിന്റെ സമയത്താണ് കിഫ് ബി

‘ഇത് അതിജീവനത്തിന്റെ പ്രശ്‌നം’ പേരാമ്പ്രയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ കടകളും തുറന്ന് വ്യാപാരികള്‍-വീഡിയോ

പേരാമ്പ്ര: പേരാമ്പ്രയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകളില്‍ അടക്കം എല്ലാ കടകളും തുറന്ന് വ്യാപാരികളുടെ പ്രതിഷേധം. കണ്ടെയ്ന്‍മെന്റ് സോണുകളായ മൂന്ന്, നാല്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലെ എല്ലാ കടകളും ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വ്യാപാരികളെ സംബന്ധിച്ച് ഇത്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറന്ന് വ്യാപാരികളുടെ പ്രതിഷേധം: പേരാമ്പ്രയില്‍ പൊലീസും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം

പേരാമ്പ്ര: പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ കോളേജ് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ കടകള്‍ തുറന്നത് പൊലീസ് അടപ്പിക്കാന്‍ ശ്രമിച്ചത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. അശാസ്ത്രീയമായ രീതിയാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നതെന്നും റോഡിന്റെ ഒരുവശത്ത് കടകള്‍ തുറന്നിടുകയും മറുവശത്ത് അടച്ചിടാന്‍ പറയുകയും ചെയ്യുന്നതില്‍ എന്തടിസ്ഥാനമാണുള്ളതെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തായിരുന്നു സംഭവം. പ്രദേശത്തെ ഫ്രൂട്ട് കടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍

പേരാമ്പ്ര സ്റ്റേഷനില്‍ സി.ഐ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്ക് കോവിഡ്; കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശോധന

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനില്‍ സി.ഐ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍, വനിതാ പൊലീസ് ഓഫീസര്‍, അസിസ്റ്റന്റ് റൈറ്റര്‍, സിവില്‍ പൊലീസ് ഓഫീസര്‍, കഴിഞ്ഞദിവസം കൊടുവള്ളി സ്റ്റേഷനിലേക്ക് സ്ഥലംമാറിപ്പോയ പൊലീസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ആരുടെയും ഉറവിടം

ചേനോളി റോഡില്‍ പള്ളിയ്ക്ക് മുന്‍വശത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ശുചിത്വസമിതി

പേരാമ്പ്ര: ചേനോളിറോഡില്‍ പള്ളിയ്ക്ക് മുന്‍വശത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടാല്‍ കര്‍ശന നടപടി. പള്ളിയ്ക്ക് മുന്‍വശത്തുള്ള മതിലിനരികില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഇന്ന് പേരാമ്പ്ര പഞ്ചായത്തിലെ 14ാം വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കുകയും ചെയ്തു. കഴിഞ്ഞദിവസം പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ ശുചിത്വസമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ തീരുമാനിച്ച പ്രകാരം ഈ പ്രദേശത്തെ മാലിന്യപ്രശ്‌നങ്ങള്‍ മേലുദ്യോഗസ്ഥരുടെയും

‘പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജീവന് വിലയില്ലേ?’; സുരക്ഷയൊരുക്കണമെന്ന് വനംവകുപ്പിനോട് എ.ഐ.ടി.യു.സി

പെരുവണ്ണാമൂഴി: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കാട്ടാനകള്‍ തോട്ടം നശിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിശാലമായ എസ്റ്റേറ്റിലെ മുഴുവന്‍ പ്രദേശവും നോക്കിസംരക്ഷിക്കാന്‍ പലപ്പോഴും ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന രാത്രികാവല്‍ക്കാരായ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല.

പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ പോത്തിനെ വന്യമൃഗം കൊന്നു; കടുവയെന്നു സംശയം

പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ മേയാനായി കൊണ്ടുപോയ പോത്തിനെ വന്യമൃഗം കൊന്നു. വനഭൂമി പാട്ടത്തിനുകൊടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ സ്ഥലത്താണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയായ ബിനുവിന്റെ പോത്താണ് ആക്രമിക്കപ്പെട്ടത്. മലബാര്‍ വന്യജീവി സ്ഥലത്തിന് തൊട്ടടുത്തുള്ള സ്ഥലമാണിത്. അതിനാല്‍ കടുവയാവാന്‍ സാധ്യതയുണ്ടെന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ്

പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: മേഖലയില്‍ ഇന്ന് 304 പേര്‍ക്ക് രോഗബാധ; പേരാമ്പ്രയിലും മേപ്പയൂരിലും കൊവിഡ് സ്ഥിരീകരിച്ചത് നാല്‍പ്പതിന് മുകളില്‍ ആളുകള്‍ക്ക്, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 304പേര്‍ക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 46പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 44 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചങ്ങരോത്ത്, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളിലാണ് രോഗബാധിതര്‍. കായണ്ണ,

error: Content is protected !!