Tag: perambra

Total 288 Posts

ചാലിക്കര കായൽമുക്കിൽ കോമത്ത് പത്മനാഭൻ കിടാവ് അന്തരിച്ചു

പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കോമത്ത് പത്മനാഭൻ കിടാവ് (79)അന്തരിച്ചു. ഭാര്യ രാധ അമ്മ.മക്കൾ: സുനിൽ കുമാർ, സുരേഷ് (സീനിയർ ക്ലർക്ക് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്), സുജ. മരുമക്കൾ: പ്രകാശൻ പിലാക്കാട് (മുചുകുന്ന്) അശ്വതി (നേഴ്സ് ഗവ: ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: അച്യുതൻ കിടാവ്, ഉമ്മമ്മ അമ്മ , പരേതരായ കോമപ്പൻ കിടാവ്, ചന്തുക്കുട്ടികിടാവ്, കണാരൻ

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ അംഗത്വ ദിനാചരണം; ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയിൽ

  കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ അംഗത്വ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാർമസി കൗൺസിൽ അംഗവും കെ.പി.പി.എ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗവുമായ ടി.സതീശൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക-ചലചിത്ര പ്രവർത്തകനുമായ ഫാർമസിസ്റ്റ് രാധാകൃഷ്ണൻ പേരാമ്പ്രക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പേരാമ്പ്ര ഏരിയാ സെക്രട്ടറി പി.കെ രാജീവൻ സ്വാഗതവും ജില്ലാ

എക്സൈസിൻ്റെ ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; പേരാമ്പ്ര മുതുകാട് 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

പേരാമ്പ്ര: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. പേരാമ്പ്ര മുതുകാട് സീതപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ബാലുശ്ശേരി എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള

വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര കാവുന്തറ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി (29) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുന്നു. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ

വടകരയിലെയും പേരാമ്പ്രയിലെയും യുവാക്കളെ കമ്പോഡിയയിലെ തൊഴിൽ തട്ടിപ്പ് സംഘത്തിന് എത്തിച്ചു കൊടുത്ത മുഖ്യപ്രതി; തോടന്നൂർ സ്വദേശി അറസ്റ്റിൽ

വടകര: വടകര പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ നിർവധി തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്‌ത്‌ കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ എത്തിച്ച് കുടുക്കിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കും തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌താണ് ഇവരെ

‘അപകടകാരണം ബസിന്റെ അശ്രദ്ധ’; പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച്‌ വയോധികൻ മരിച്ച സംഭവത്തില്‍ ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ പോവുന്ന ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാന്റില്‍ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ്

കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി. ശങ്കരവയലില്‍ ഇന്ന് വൈകീട്ടോടെയാണ് വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറില്‍ മഞ്ഞുമ്മല്‍ ചന്ദ്രന്‍ (65) വീഴുന്നത്. പടവുകള്‍ ഇല്ലാത്ത കിണര്‍ ആയതിനാല്‍ വീട്ടുകാര്‍ പെട്ടെന്ന് തന്നെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ പേരാമ്പ്രയിലെ ഫയർഫോഴ്സ്

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വെള്ളയില്‍ സ്വദേശി മഷൂദ് (33) നെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച

വിവാഹ അഭ്യർത്ഥന നിരസിച്ചു; പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

പേരാമ്പ്ര: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ

ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ 22 ലിറ്റര്‍ മദ്യം; വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

പേരാമ്പ്ര: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പേരാമ്പ്ര പോലീസിന്റെ പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജുവിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 22 ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. മദ്യം കൊണ്ടുവന്ന ഓട്ടോ പോലീസ് പിടിച്ചെടുത്തു. പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന്‌ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

error: Content is protected !!