Tag: perambra
പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്; പൊലീസ് തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുമെന്ന് പി.കെ.ഫിറോസ്
പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സി.പി.എം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്
പേരാമ്പ്രയിലെ രാഷ്ട്രീയ അക്രമങ്ങള്‍: അന്വേഷണ ചുമതല ഡി.വൈ.എസ്.പി ഹരിദാസിന്
പേരാമ്പ്ര: അടുത്തിടെ പേരാമ്പ്രയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ അന്വേഷണ ചുമതല ഡി.വൈ.എസ്.പി ആര്‍.ഹരിദാസിന്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേല്‍നോട്ടമാണ് ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പിയും മുന്‍ കൊയിലാണ്ടി സി.ഐയുമായ ഹരിദാസിന് നല്‍കിയത്. റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ചുമതലയേറ്റത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ
പേരാമ്പ്ര സ്വദേശിനി ശ്രീസൂര്യ തിരുവോത്തിന് കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനി ശ്രീസൂര്യ തിരുവോത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്നാണ് ശ്രീസൂര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കേരളത്തിലെ സ്വയം സഹായ സംഘങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ സാമൂഹ്യ മൂലധനവും ജീവിത നിലവാരവും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. എഴുത്തുകാരന്‍ രാജന്‍ തിരുവോത്തിന്റെയും കെ.ആര്‍.ജയലക്ഷ്മിയുടേയും മകളാണ്. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലാ കലക്ടറും മേപ്പയ്യൂര്‍ സ്വദേശിയുമായ
അമിത വേഗത, അശ്രദ്ധ, പേരാമ്പ്ര ബസ്റ്റാന്റിൽ അപകടം; ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ബസ് കാലില്‍ കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. ബസ്സിന്റെ മുന്‍ചക്രമാണ് വയോധികന്റെ കാലില്‍ കയറിയത്. കാല്‍പാദം ചതഞ്ഞരഞ്ഞ നിലയില്‍ വയോധികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവനാണ് ഗുരുതരമായി പരിക്കേറ്റത്. എഴുപത്തിയഞ്ച് വയസുള്ള ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി
പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം. ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ
മേഘയിലേയും സംഘത്തിലേയും സിനിമകള്‍, വിക്ടറി കോളേജ്, ഓലമേഞ്ഞ പീടികള്‍ പിന്നെ ചന്തയും കോരന്‍സിലെ മട്ടനും പൊറോട്ടയും: പഴയകാല പേരാമ്പ്രയുടെ ഓര്‍മ്മകളുമായി മനോജ് മഠത്തില്‍ എഴുതുന്നു
മനോജ് മഠത്തിൽ ഇന്ന് പേരാമ്പ്രയുടെ വീഥികളിലൂടെ പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട്… ഓർമ്മകളിൽ കാണാറുണ്ട് എന്റെ പഴയ പേരാമ്പ്ര ഗ്രാമത്തിന്റെ ഇതളുകൾ. അന്ന് ഞാൻ കണ്ട പേരാമ്പ്രയിലെ വഴിയോര കാഴ്ച്ചകൾ. മലയോരമണ്ണിന്റെ റാണി. ചുറ്റിലും പച്ചപ്പാൽ ചുറ്റപ്പെട്ട ശാന്തസുന്ദരമായ ദേശം. പാടവും തോടും കൈകൊട്ടിക്കളിക്കുന്ന എന്റെ പേരാമ്പ്ര ടൗണിൽ ഞാനെന്നാണ് ആദ്യമായ് പോയതെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. അന്ന്
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമം: പ്രതികളെ പിടികൂടാത്തതിനെതിരെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബാക്രമണമാണ് ഉണ്ടായത്. നൊച്ചാട് കോണ്‍ഗ്രസ്, ലീഗ്
‘മഴ പെയ്യുന്നത് കണ്ടാല്‍ വ്യാപാരികളുടെ ഉള്ളില്‍ ആധി’; മഴ പെയ്യുമ്പോള്‍ വെള്ളത്തില്‍ മുങ്ങി പേരാമ്പ്ര ടൗണിലെ റോഡും കടകളും (വീഡിയോ കാണാം)
പേരാമ്പ്ര: മഴ ഒന്ന് ചാറുന്നത് കണ്ടാല്‍ തന്നെ പേരാമ്പ്ര ടൗണിലെ വ്യാപാരികളുടെ ഉള്ളില്‍ ആധിയാണ്. കുറച്ച് നേരം മഴ പെയ്താല്‍ തന്നെ ടൗണിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങും. അധികം താമിസിക്കാതെ തന്നെ കടകളിലേക്കും വെള്ളം കയറും. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ അനന്തരഫലമാണ് ഈ വെള്ളക്കെട്ടെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്നും അവര്‍
‘പേരാമ്പ്രയിലേത് അശാസ്ത്രീയമായ ഡ്രൈനേജ്’; മഴക്കാലത്ത് കടകളില്‍ വെള്ളം കയറുന്നതിനെതിരെ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ മാര്‍ച്ച്
പേരാമ്പ്ര: നഗരത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മഴക്കാലം തുടങ്ങിയതോടെ പേരാമ്പ്രയിലെ കടകളിലെല്ലാം വെള്ളം കയറുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഒരു മഴ പെയ്യുമ്പോഴേക്ക് തന്നെ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകും. മഴക്കാലത്ത് ഇത് പേരാമ്പ്രയിലെ പതിവ്
‘പേരാമ്പ്രയിലെ ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എം ആണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം’; പ്രകോപനപരമായ ഒന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഏരിയാ സെക്രട്ടറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നലെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ പ്രകോപനപരമായ