Tag: perambra
ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും കളിചിരികളിലും കുസൃതികളിലും തിളങ്ങി സായാഹ്നം: കാഴ്ചകള്‍ കാണാന്‍ ഒത്തുകൂടിയത് നിരവധി പേര്‍; പേരാമ്പ്രയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലം
പേരാമ്പ്ര: വര്‍ണശമ്പളമായ ശോഭായാത്രയൊരുക്കി പേരാമ്പ്രയുടെ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷമുള്ള ആദ്യ ശ്രീകൃഷ്ണജയന്തി ആയതിനാല്‍ പകിട്ടോടെ ആയിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. പേരാമ്പ്രയുടെ വീഥികളില്‍ ഉണ്ണിക്കണ്ണന്‍മാരുടെയും ഗോപികമാരുടെയും കളിചിരികളും കുസൃതിയും നിറഞ്ഞു. ചിങ്ങമാസത്തിലെ അഷ്മരോഹിണിയാണ് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. കൊറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ ലളിതമായിട്ടായിരുന്നു ആഘോഷങ്ങള്‍. കുടുംബശോഭായാത്രകളായിട്ടായിരുന്നു കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണ ജയന്തി നടന്നത്.
ഇര്‍ഷാദ് വധക്കേസ്: കൊണ്ടുവന്നത് ഒരുകിലോയ്ക്കടുത്ത് സ്വര്‍ണം: പൊലീസ് കണ്ടെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദ് വധക്കേസുമായി ന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത സ്വര്‍ണം പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 910 ഗ്രാം സ്വര്‍ണമാണ് പൊലീസ് പാനൂരിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തത്. മൂന്ന് സ്വര്‍ണക്കട്ടകളായിട്ടാണിതുള്ളത്. കേസിലെ മുഖ്യപ്രതിയായ കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബൈയില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം നാട്ടിലെത്തിച്ചശേഷം ഷെമീറിനും
കേരള ഫയര്‍ഫോഴ്‌സ് സര്‍വ്വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷജില്‍കുമാറിന് പേരാമ്പ്രയില്‍ സ്വീകരണം
പേരാമ്പ്ര: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ (കെ.എഫ്.എസ്.എ) നാല്‍പ്പതാമത് സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ് തിരഞ്ഞെടുക്കപ്പെട്ട എ.ഷജില്‍ കുമാറിന് കെ.എഫ്.എസ്.എ പേരാമ്പ്ര യുണിറ്റ് സ്വീകരണം നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എന്‍.എം ലതീഷിന്റെ അധ്യക്ഷതയില്‍ നിലയ പരിസരത്ത് നടന്ന ചടങ്ങളില്‍ പി.വിനോദന്‍, പി.സി.പ്രേമന്‍, എ.ഭക്തവത്സലന്‍, കെ.ശ്രീകാന്ത്,
ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി
പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
‘ഒച്ചകേട്ട് ഓടിയെത്തിയപ്പോൾ കാണുന്നത് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്, കുളത്തിലേക്കെടുത്ത് ചാടി അവരെ രക്ഷിച്ചു’; പേരാമ്പ്ര കെെതക്കൽ സ്വദേശികളുടെ ഇടപെടലിൽ രണ്ടുപേർ തിരികെ ജീവിതത്തിലേക്ക്
പേരാമ്പ്ര: കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥികളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി യുവാക്കൾ. വിപിന്‍ ശശികല, വിശ്വാസ് ശശികല, വിഷ്ണു പുളിക്കൂല്‍ എന്നിവരാണ് വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർത്ഥികളെ രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാവിലെ നൊച്ചാട് പഞ്ചായത്ത് കുളത്തിലാണ് അപകടം നടന്നത്. നീന്തൽ പഠിക്കാനായി എത്തിയതായിരുന്നു ചേനോളി കളോളിപൊയിലില്‍ സ്വദേശികളായ മൂന്ന് പേർ. രണ്ട് പേർ വെള്ളത്തിലിറങ്ങി.
ഇനി അധികകാലം ഒ.പിയില്‍ ക്യൂനില്‍ക്കേണ്ടിവരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, പേരാമ്പ്ര താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ ഹെല്‍ത്ത് ആദ്യഘട്ടം ഉടന്‍ നടപ്പിലാക്കും
പേരാമ്പ്ര: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒ ഓഫീസിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് പേരാമ്പ്ര
രാത്രി 8.45 കഴിഞ്ഞാല്‍ സ്വകാര്യ ബസുകളില്ല; കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ബസിന് പാതിരാത്രിവരെ കാത്തിരിക്കേണ്ട അവസ്ഥയെന്ന് യാത്രക്കാര്‍
പേരാമ്പ്ര: ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ രാത്രി സമയത്തെ യാത്ര ദുരിതമാകുന്നു. രാത്രി 8.45 കഴിഞ്ഞാല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസുകളില്ല. മറ്റുജില്ലകളില്‍ നിന്നും മറ്റും ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ഥിരം യാത്രക്കാരാണ് ഈ പ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇക്കാരണത്താല്‍ മണിക്കൂറുകളോളം ബസുകാത്ത് സ്റ്റാന്റിലിരിക്കേണ്ട അവസ്ഥയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അവസാനം പോകുന്ന സ്വകാര്യ ബസിനു പിന്നാലെ
ജോലിക്കിടെ വീടിനു മുകളില്‍ നിന്നും താഴെ വീണു; നൊച്ചാട് സ്വദേശി പൊന്നാനിയില്‍ മരിച്ചു
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ ആശാരി തൊഴിലാളി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. നൊച്ചാട് രാമല്ലൂര്‍ സ്വദേശി സുരേശന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. ജോലിക്കിടെ താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. നൊച്ചാട് രാമല്ലൂര്‍
യുദ്ധവിരുദ്ധ സന്ദേശറാലിയും സംഗമവുമായി വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: എ.യു.പി സ്‌കൂള്‍ യുദ്ധവിരുദ്ധ റാലി നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി യുദ്ധവിരുദ്ധ സന്ദേശ റാലിയും സംഗമവും നടത്തി. സ്‌കൂള്‍ പരിസരത്തു നിന്നും റാലി ഗ്രാമപ്പഞ്ചായത്ത് അംഗം കെ.മധു കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. യുദ്ധവിരുദ്ധ സംഗമം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍, ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിക്ക് ദുബൈയില്‍ ക്രൂരമര്‍ദ്ദനം; പീഡനം ഏല്‍പ്പിച്ച സ്വര്‍ണം മറിച്ചുവില്‍ക്കുമെന്ന സംശയത്തെ തുടര്‍ന്ന്
പേരാമ്പ്ര: സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ ഈ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തുന്നതിനുവേണ്ടി സമീപിക്കുകയായിരുന്നു. സംഘം നല്‍കുന്ന സ്വര്‍ണം