Tag: perambra
യുദ്ധവിരുദ്ധ സന്ദേശറാലിയും സംഗമവുമായി വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: എ.യു.പി സ്‌കൂള്‍ യുദ്ധവിരുദ്ധ റാലി നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി യുദ്ധവിരുദ്ധ സന്ദേശ റാലിയും സംഗമവും നടത്തി. സ്‌കൂള്‍ പരിസരത്തു നിന്നും റാലി ഗ്രാമപ്പഞ്ചായത്ത് അംഗം കെ.മധു കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. യുദ്ധവിരുദ്ധ സംഗമം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍, ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിക്ക് ദുബൈയില്‍ ക്രൂരമര്‍ദ്ദനം; പീഡനം ഏല്‍പ്പിച്ച സ്വര്‍ണം മറിച്ചുവില്‍ക്കുമെന്ന സംശയത്തെ തുടര്‍ന്ന്
പേരാമ്പ്ര: സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ ഈ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തുന്നതിനുവേണ്ടി സമീപിക്കുകയായിരുന്നു. സംഘം നല്‍കുന്ന സ്വര്‍ണം
തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരമാകാത്തതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം: സംസ്ഥാനപാതയില്‍ കൂത്താളിയിലെ കുഴികളില്‍ മുസ്‌ലിം ലീഗ് വാഴനട്ടു
പേരാമ്പ്ര: തകര്‍ന്നു കിടക്കുന്ന ദേശീയ, സംസ്ഥാന പാതകള്‍ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികള്‍ക്കും മുതിരാത്ത കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു. കുറ്റ്യാടി-പാവങ്ങാട് സംസ്ഥാന പാതയില്‍ കൂത്താളിയില്‍ നടന്ന നിയോജക മണ്ഡലം തല സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്
കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റത് പാലേരി, കടിയങ്ങാട് സ്വദേശികള്‍ക്ക്
പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരിക്കേറ്റത് പാലേരി, കടിയങ്ങാട് സ്വദേശികള്‍ക്ക്. സ്‌ക്കൂട്ടര്‍ യാത്രികരായ കടിയങ്ങാട് തെക്കേലത്ത് ഷഹ്വാന്‍ (18), കടിയങ്ങാട് കുനിയില്‍ ഇര്‍ഫാന്‍ (18), ബൈക്ക് യാത്രികരായ പാലേരി തെക്കെ പറമ്പില്‍ അഭയ് (18), പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (18) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. സാരമായി പരുക്കേറ്റ മൂന്നു പേരെ
വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ
മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക്
പന്തിരിക്കര ഇര്‍ഷാദിന്റെ കൊലപാതകം: വിദേശത്തുള്ള സ്വാലിഹിനെയും ഷാനാദിനെയും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കും; മൂന്ന് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പേരാമ്പ്ര: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. ഇതില്‍ ഷംനാദ് വിദേശത്താണ്. സ്വാലിഹ്, ഷംനാദ് എന്നിവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് നടപടി തുടങ്ങി. പൊലീസിന്റെ
കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം പന്തിരിക്കരയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതോ? ഡി.എന്‍.എ ഫലം ഇന്ന് ലഭിക്കും
പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ പതിനേഴിന് കരയ്ക്കടിഞ്ഞ മൃതദേഹം പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണോയെന്ന സംശയങ്ങള്‍ക്ക് ഇന്ന് മറുപടി ലഭിക്കും. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞദിവസം മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് പുറത്തുവരുന്നതോടെ സംഭവവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യമാകും. ഡി.എന്‍.എ ഫലവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ ഇന്ന് രാവിലെ
”കൂനംവെള്ളിക്കാവിലെ ദീപക്ക് എവിടെ?” യുവാവിന്റെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി
മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപെട്ടു. 2022 ജൂണ്‍ മുതലാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 17 ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം
തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്: സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
പേരാമ്പ്ര: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.
പേരാമ്പ്ര പാലേരിയില്‍ പള്ളിയ്ക്കുള്ളിലെ നിക്കാഹ് വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം നിറ സാന്നിധ്യമായി വധുവും; മഹര്‍ ഏറ്റുവാങ്ങി: ഇത് പുതിയ ചരിത്രം
പേരാമ്പ്ര: നിക്കാഹ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസില്‍ വരുന്നചിത്രം പെണ്‍കുട്ടിയുടെ പിതാവ് വരന്‍ പിന്നെ പുരുഷന്മാരായ കുറച്ചു ബന്ധുക്കളും ഇവരെല്ലാം ഒത്തുകൂടി നടത്തുന്ന ചടങ്ങിന്റേതാണ്. എന്നാല്‍ പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തിയിരുന്നു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് സ്വന്തം നിക്കാഹ്