Tag: perambra
അർധരാത്രിയിൽ വീടിനു നേരെ നടന്ന ആക്രമണം രാഷ്ട്രീയ പ്രേരിതം, പിന്നിൽ യു.ഡി.എഫ് പ്രവർത്തകരാണെന്നാണ് സംശയിക്കുന്നതായും സി.പി.എം നൊച്ചാട് ലോക്കൽ കമ്മറ്റിയംഗം സുൽഫിക്കർ
പേരാമ്പ്ര: നൊച്ചാട് മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് തന്റെ വീടിന് നേരെയും ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗം സുല്‍ഫിക്കര്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുല്‍ഫിക്കറിന്റെ ചാത്തോത്ത് താഴെ മാരാര്‍കണ്ടിയിലെ വീടിനുനേരെ ആക്രമണം നടന്നതും കാര്‍ കത്തിക്കാന്‍ ശ്രമിച്ചതും. സംഭവത്തിനു പിന്നില്‍ യു.ഡി.എഫ് ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പേരാമ്പ്ര ന്യൂസ്
പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കടന്തറ പുഴയില്‍ നിന്നും കണ്ടെത്തി
കുറ്റ്യാടി: പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കടന്തറ പുഴയില്‍ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയില്‍ ഷിജു (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലില്‍ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷിജുവിനെ കാണാതായത്. തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാളെ ജോലി കഴിഞ്ഞ്
പേരാമ്പ്ര എരവട്ടൂരില്‍ മീന്‍വലയില്‍ കുടുങ്ങി പെരുമ്പാമ്പ്; പിടികൂടിയത് 40കിലോഗ്രാം ഭാരമുള്ള പാമ്പിനെ
പേരാമ്പ്ര: എരവട്ടൂരില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആനേരിക്കുന്നിലാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയത്. മുരുങ്ങൂര് താഴെ അമ്മതിന്റെ മീന്‍വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. മഴവെള്ളത്തോടൊപ്പം തോട്ടിലൂടെ ഒലിച്ചിറങ്ങിയതാണെന്ന് സംശയിക്കുന്നു. ശരാശരി 4മീറ്റര്‍ നീളവും 40 കിലോഗ്രാം ഭാരവും ഇതിനുണ്ട്. നാട്ടുകാര്‍ വിവരമറിയച്ചതിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ കെ.കെ.പ്രകാശന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വലയില്‍ നിന്നും പാമ്പിനെ
ഉത്രാടദിനത്തില്‍ ജ്ഞാനോദയയുടെ ഓണാഘോഷത്തിന് നിറംപകര്‍ന്ന് കൈതക്കലില്‍ പ്രദേശവാസികളായ 60 പേര്‍ അണിനിരന്ന മെഗാ തിരുവാതിര; വീഡിയോ കാണാം
പേരാമ്പ്ര: കൈതക്കലില്‍ ജ്ഞാനോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പുളിക്കൂല്‍ പൊയിലിന്റെ ഓണം 2022 ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പ്രദേശവാസികളായ അറുപത് സ്ത്രീകള്‍ അണിനിരന്ന മെഗാതിരുവാതിര. പുളിക്കൂല്‍പൊയിലിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. കോവിഡിന് മുമ്പും ഇവിടെ ഓണാഘോഷങ്ങള്‍ക്ക് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും മെഗാ തിരുവാതിര ആദ്യമായാണ്. പ്രദേശവാസികള്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരുവാതിര പരിശീലിച്ചത്. ഉത്രാടദിനത്തില്‍ വൈകുന്നേരം നടന്ന
പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ പാറക്കുളങ്ങര ഒന്നാം വാര്‍ഷികം വിപുലമാക്കും; സംഘടിപ്പിക്കുന്നത് ഒരുമാസം നീണ്ട പരിപാടികള്‍
പേരാമ്പ്ര: പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ – പാറക്കുളങ്ങര വിപുലമായ പരിപാടികളോടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചു. സ്ഥാപക ദിനമായ സെപ്റ്റംബര്‍ 13 മുതല്‍ പാലിയേറ്റീവ് ദിനമായ ഒക്ടോബര്‍ പതിനഞ്ച് വരെയുള്ള കാലയളവില്‍ പ്രത്യേകമായും തുടര്‍ന്നും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ആലോചനയോഗത്തില്‍ വൈസ് പ്രസിഡന്റ് ദാമോദരന്‍ നായര്‍ അധ്യക്ഷത
”മരുന്ന് മാഫിയയുടെ പിന്‍ബലംകൊണ്ട് തെരുവ് നായ സ്‌നേഹികള്‍ നടത്തുന്ന ഒളിപോരാട്ടം ശക്തമായി നേരിടും, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന”; പേപ്പട്ടിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതിനു പിന്നാലെ നിലപാട് വ്യക്തമാക്കി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍
പേരാമ്പ്ര: മരുന്ന് മാഫിയയുടെ പിന്‍ബലംകൊണ്ട് തെരുവ് നായ സ്‌നേഹികള്‍ നടത്തുന്ന ഒളിപോരാട്ടം ശക്തമായി നേരിടുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. പേപ്പട്ടിയെ വെടി വച്ചു കൊന്ന സംഭവത്തില്‍, ‘തെരുവ് നായ സ്‌നേഹികള്‍’ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതിനു പിന്നാലെയാണ് കെ.സുനില്‍ നിലപാട് വ്യക്തമാക്കിയത്. ഒരുപക്ഷേ വലിയ ദുരന്തം തന്നെ സംഭവിച്ചേക്കാവുന്ന
ആവള മഠത്തില്‍മുക്കില്‍ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്കുനേരെ ആക്രമണം; ആക്രമിച്ചത് അയല്‍വാസികളായ യുവാക്കള്‍, പിന്നില്‍ ലഹരിമാഫിയയെന്ന് സി.പി.എം
പേരാമ്പ്ര: ആവള മഠത്തില്‍മുക്കില്‍ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്കുനേരെ ആക്രമണം. കണ്ണങ്കോട് പ്രദീപ് കുമാറിനെയാണ് (49) വീട്ടിലേക്ക് പോകുന്ന വഴി മൂന്നംഗസംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് പ്രദീപിന്റെ കാലിന്റെ എല്ലുപൊട്ടി. വീടിനടുത്തുള്ള മൂന്ന് യുവാക്കളാണ് ആക്രമിച്ചതെന്ന് പ്രദീപന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വീടിന് തൊട്ടടുത്തുള്ള
പന്തിരിക്കര ഇര്‍ഷാദ് കൊലക്കേസ്: തട്ടിക്കൊണ്ടുപോയ സംഘത്തിലെ നിര്‍ണായക കണ്ണി അറസ്റ്റില്‍
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ തട്ടി കൊണ്ട് പോയ സംഘത്തില്‍ നിര്‍ണായക കണ്ണിയാണ് അറസ്റ്റിലായത്. ഐപിസി 302 ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജൂലൈ 6ന് കാണാതായ ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി
ഇന്ദ്രന്‍സ്, ലുഖ്മാന്‍, ജാഫര്‍ ഇടുക്കി.. വമ്പന്‍ താരനിര പേരാമ്പ്രയില്‍; ‘ജാക്സണ്‍ ബസാര്‍’ ചക്കിട്ടപാറയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നു
കോഴിക്കോട്: ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ‘ജാക്സണ്‍ ബസാര്‍ യൂത്ത്’ ന്റെ ചിത്രീകരണം പേരാമ്പ്രയില്‍ ആരംഭിച്ചു. ക്രോസ് ബോര്‍ഡ് ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകന്‍ സകരിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോളനിയില്‍ താമസിക്കുന്ന ഒരു ബാന്റ് സെറ്റ് സംഘത്തിന്റെ കഥയാണിത്. ജാക്‌സണ്‍ ബസാര്‍ എന്ന ബാന്റ് സെറ്റിന്റെ യാത്രയാണ് ഈ ചിത്രമെന്നാണ് വിവരം. ഇന്ദ്രന്‍സ്,
പൊന്നോമനകളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ഈ അമ്മമാരെ നിങ്ങള്‍ക്കും സഹായിക്കാം; ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കായി ഒരു തൊഴില്‍ സംവിധാനം ഒരുക്കാന്‍ പൊതുജനങ്ങളുടെ കൂടി സഹായം തേടി പേരാമ്പ്ര പഞ്ചായത്ത്
പേരാമ്പ്ര: കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഓരോ ദിനങ്ങളും ആഘോഷമാക്കുകയാണ് നമ്മൾ. ഇഷ്ട സ്ഥലങ്ങൾ സന്ദർശിച്ചും ഭക്ഷണങ്ങളും വസ്ത്രങ്ങളുമെല്ലാമായി നാം ആവേശത്തിലാണ്, കൊവിഡ് കവർന്ന ദിനങ്ങൾ തിരികെ പിടിക്കാനായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാലും മറ്റും വീടെന്ന കൂട്ടിനുള്ളിൽ ഒതുങ്ങേണ്ടി വന്നവരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളവരാണ് ഭിന്നശേഷി കുട്ടികൾ. തങ്ങളെപ്പോലുള്ള കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളാണ്