Tag: Perambra Block Panchayath
സ്വയം തൊഴിൽ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണോ? എങ്കിൽ സബ്‌സിഡിയോടെ തുടങ്ങാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷകൾ ക്ഷണിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ സബ്‌സിഡിയോടുകൂടി ഉത്പാദന സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാം. താൽപര്യമുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവരുൾപ്പെട്ട വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 29ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ
തലചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിലേക്ക് ഒരു ചുവട്; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഗഡു വിതരണം ചെയ്തു. ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഒന്നാം ഗഡു സംഖ്യയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഒന്നാം ഗഡു വിതരണം ചെയ്തത്. പട്ടികജാതി വിഭാഗത്തിൽ
പ്രഷറും പ്രമേഹവും ടെസ്റ്റ് ചെയ്യാം, പരിശോധനയ്ക്കൊപ്പം സൗജന്യമായി മരുന്നും ലഭിക്കും; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പര്യടനം തുടരുന്നു, ഈ ആഴ്ച പരിശോധന എവിടെയെല്ലാമെന്ന് അറിയാം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തും. പേരാമ്പ്ര, ചടങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, ചെറുവണ്ണൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങൾക്ക് അരികിലേക്ക് മെഡിക്കൽ
പേരാമ്പ്രയിലെ വയോജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ഇനി വാതിൽപ്പടിയിലെത്തും; മൊബെെൽ ജെറിയാട്രിക് യൂണിറ്റ് പദ്ധതിക്ക് തുടക്കം
പേരാമ്പ്ര: ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് പേരാമ്പ്രയിലെ വയോജനങ്ങൾക്കിനി ഏറെ ദൂരം പോവേണ്ടി വരില്ല. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതിക്ക് തുടക്കമായി. വയോജനങ്ങള്‍ക്ക് സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടോ? വെെകണ്ട, പേരാമ്പ്രക്കാർക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യമേള
പേരാമ്പ്ര: ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കായി ആരോഗ്യമേളയൊരുക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. താലൂക്കാശുപത്രിയുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി സ്മാരക ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30ന് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. രാവിലെ 10ന് ഡോ. നാരായണൻകുട്ടി വാര്യർ ക്യാൻസർ ബോധവൽക്കരണ ക്ലാസെടുക്കും. ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്,
പട്ടികജാതി കോളനി സമഗ്രമായി നവീകരിക്കും, വ്യവസായ വകുപ്പിനെയും കുടുംബശ്രീയെയും സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരഭങ്ങൾ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അധ്യക്ഷനായി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനിൽ (ചക്കിട്ടപാറ), സി.കെ.ശശി (കായണ്ണ), വി.കെ.പ്രമോദ് (പേരാമ്പ്ര), ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ