Tag: Passport
പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം
ദില്ലി: ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട.സ ർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുളള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. ഇതിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. പാസ്‌പോർട്ടിന്റെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണ്ണമായ
പുതിയ പാസ്പോർട്ട് എടുക്കാൻ പോവുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
തിരുവനന്തപുരം: പുതിയ പാസ്പോർട്ട് എടുക്കാനോ നിലവിലുള്ള പാസ്പോർട്ട് പുതുക്കാനോ പോവുകയാണെങ്കിൽ ഇനി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സ്ത്രീകളുടെ പാസ്പോർട്ടിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ മാറ്റി ഭർത്താവിന്റെ പേര് ചേർക്കണമെങ്കിൽ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ ഭാര്യയുടെയും ഭർത്താവിൻ്റെയും ഫോട്ടോ പതിച്ച സത്യവാങ്മൂലമോ നൽകണം. ഇനി ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽ
അടിയന്തര അറ്റകുറ്റപ്പണി; വടകര പാസ്പോർട്ട് ഓഫീസ് ഉൾപ്പടെയുള്ളയിടങ്ങളിൽ സർവ്വീസുകൾ തടസ്സപ്പെടും
കോഴിക്കോട് : അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്പോർട്ട് സേവ പോർട്ടലിൽ ജനങ്ങൾക്കുള്ള ലോഗിൻ സംവിധാനം ഇന്നു മുതൽ സെപ്റ്റംബർ രണ്ടു വരെ തടസ്സപ്പെടും. കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, വടകര, മലപ്പുറം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റു സർവീസുകളും നാളെ വരെ മുടങ്ങും. Description: emergency maintenance; Services will be disrupted at
കുഞ്ഞനുജനെ നഷ്ട്ടപെട്ടു, ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ, ഉപ്പയോടൊപ്പം ദുബൈയിലേക്ക് പോകണം; പാസ്പോർട്ട് വിട്ടു നൽകാതെ ഉമ്മയുടെ കുടുംബം; അത്തോളിയിലെ ഒൻപതു വയസ്സുകാരി പെൺകുട്ടിയുടെ പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം
അത്തോളി: അമ്മയുടെ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പാസ്പോർട്ട് നൽകുന്നില്ല. അവരുടെ കൈവശംവെച്ചിരിക്കുന്ന പാസ്‌പോർട്ട് ലഭ്യമാക്കണമെന്ന ഒമ്പതുവയസ്സുകാരിയുടെ ആവശ്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം. അത്തോളി പോലീസിനാണു കമ്മീഷൻ നിർദ്ദേശം നൽകിയത്. കാപ്പാട് സ്വദേശി ഹലാ ആസിയ ഹുസൈൻ നൽകിയ പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടി ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കാനും അത്തോളി പോലീസിന് നിർദ്ദേശം
കുവൈത്തില്‍ പയ്യോളി സ്വദേശിയുടെ പാസ്‌പോര്‍ട്ടും വീസയും കമ്പനി പിടിച്ചുവച്ചു; പരാതിയുമായി കുടുംബം
കോഴിക്കോട്: കുവൈത്തില്‍ കമ്പനി മുതലാളി ജീവനക്കാരുടെ അക്കൗണ്ട് വഴി നാട്ടിലേക്കു പണമയച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിന്റെ പാസ്പോര്‍ട്ടും വീസയും പിടിച്ചുവച്ചുവെന്ന പരാതിയുമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം. കോട്ടയം സ്വദേശിയുടെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ പയ്യോളി സ്വദേശി സുജേഷ് രാജഗോപാലന്റെ കുടുംബമാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുന്നത്. കോട്ടയം അതിരമ്പുഴ