Tag: Paleri
നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ല; മഹല്ല് കമ്മിറ്റിയില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ അനുവാദം വാങ്ങാതെയാണ് സെക്രട്ടറി തീരുമാനമെടുത്തത്: പാറക്കടവ് ജുമാമസ്ജിദില്‍ നിക്കാഹില്‍ വധുവിനെ പങ്കെടുപ്പിച്ചതിനെ തള്ളിപ്പറഞ്ഞ് മഹല്ല് ജമാഅത്ത് കമ്മിറ്റി
പാലേരി: പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി പാലേരി-പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. ജൂലൈ 30ന് പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മത്തില്‍ വധുവിന് ഇരിക്കാന്‍ അനുമതി നല്‍കിയ വിഷയത്തിലാണ് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഈ വിഷയം വാര്‍ത്തയായതോടെ ബുധനാഴ്ച മഹല്ല് കമ്മിറ്റി യോഗം ചേരുകയും ഈ
‘പാവപ്പെട്ട രോഗികള്‍ മരുന്നിന് സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട സ്ഥിതി’; ചങ്ങരോത്ത് എഫ്.എച്ച്.സിയിലെ മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യമുയര്‍ത്തി യു.ഡി.എഫ് പ്രതിഷേധം
പാലേരി: ചങ്ങരോത്ത് എഫ്.എച്ച്.സിയിലെ മരുന്നുക്ഷാമം പരിഹരിക്കുക, ജെ.പി.എച്ച് ഒഴിവുകള്‍ നികത്തുക, ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ ചങ്ങരോത്ത് എഫ്.എച്ച്.സിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നിനുള്ള പുറത്തേക്ക് എഴുതിനല്‍കുകയല്ലാതെ മറ്റു മാര്‍ഗം ഡോക്ടര്‍മാര്‍ക്കില്ല. രോഗികള്‍ സ്വകാര്യ ഫാര്‍മസികളെ സമീപിക്കേണ്ടിവരുന്നത് തുടരുകയാണെന്നും യു.ഡി.എഫ്
പാലേരിയില്‍ ഒരു സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെന്ന് പൊലീസ്
പേരാമ്പ്ര: പാലേരിയില്‍ രാത്രി പതിനൊന്നുമണിയോടെ ഒരു സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി പരാതി. പുറവൂര്‍ സ്വദേശി മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘം മുഹമ്മദലിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് ഭാര്യ പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമികള്‍ മുഹമ്മദലിയെ മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍
പാലേരിയിലെ ഇവാന്റെ ചികിത്സയ്ക്കായി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്: 1996 ബാച്ചിലെ അംഗങ്ങള്‍ സമാഹരിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കൈമാറി
കുറ്റ്യാടി: സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക ഇവാന്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങള്‍ പാലേരി, റസാഖ് പാലേരി എന്നിവര്‍ക്ക് കൈമാറി. പി.വി അന്‍വര്‍
കുഞ്ഞ് ഇവാന്റെ പുഞ്ചിരി നിലനിര്‍ത്താനായി ഗുഡ്‌സ് അസോസിയേഷനും; ചികിത്സാ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി സ്‌ക്രാപ്പ് ചലഞ്ച്; നമുക്കും സഹായിക്കാം
പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച ചങ്ങരോത്തെ ഒന്നരവയസുകാരന്‍ മുഹമ്മദ് ഇവാനായി നാട് ഒത്തൊരുമിച്ച് കൈകോര്‍ക്കുകയാണ്. കുഞ്ഞ് ഇവാന് വേണ്ടത് 18 കോടി രൂപയുടെ ഇഞ്ചക്ഷനാണ്. ഇതിനായി പലതരത്തിലുള്ള ധനസമാഹരണ പരിപാടികള്‍ നടക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കുകയാണ് പുറവൂര് തെക്യാടത്ത് കടവിലെ ഗുഡ്‌സ് സ്‌ക്രാപ് അസോസിയേഷന്‍. ഇതിന്റെ
‘ഈ ചിരി നമുക്ക് നിലനിർത്താം’; അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണ യാത്രയ്ക്ക് തുടക്കം
പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടു വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണയാത്രയ്ക്ക് തുടക്കമായി. ഇവാന്റെ ചികിത്സാ ചെലവിനായുള്ള പരമാവധി തുക സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് പ്രചരണയാത്ര നടത്തുന്നത്. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പ്രചരണയാത്ര ഉദ്ഘാടനം ചെയ്തു. മേനിക്കണ്ടി അബ്ദുള്ള
പാലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് കത്തിക്കാന്‍ ശ്രമം
പേരാമ്പ്ര: പാലേരി കന്നാട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് കത്തിക്കാന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും കോഴിക്കോട് ദേശാഭിമനി പത്രത്തിലെ ജീവനക്കാരനുമായ പാലയുള്ള പറമ്പില്‍ ഷൈജുവിന്റെ വീടാണ് ഇന്ന് പകല്‍ അജ്ഞാതര്‍ കത്തിക്കാന്‍ ശ്രമിച്ചത്. മണ്ണെണ്ണ ഉപയോഗിച്ചു വരാന്തയില്‍ ഇട്ടിരുന്ന ചവിട്ടി കത്തിച്ചിട്ടുണ്ട്. കൂടാതെ ബെഡ്‌റുമിലേക്കും തീപടര്‍ത്താന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഇന്ന് വൈകുന്നേരം മുന്നരയോടെയാണ് സംഭവം. തൊഴിലുറപ്പ്
പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി
പേരാമ്പ്ര: പാലേരിയില്‍ കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി. കാഞ്ഞിരക്കടവത്ത് നിജീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പാമ്പുപിടിത്തക്കാരന്‍ കടിയങ്ങാട് സുരേന്ദ്രന്‍ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കല്ലൂര്‍ പുഴയോരത്ത് മരപ്പൊത്തില്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പാണ് ഇത്. ദിവസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കാനും അലക്കാനും എത്തിയവര്‍ പെരുമ്പാമ്പിനെ കാണുകയും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.
പേരാമ്പ്ര പാലേരി തയ്യുള്ളതിൽ കല്യാണി അന്തരിച്ചു
പേരാമ്പ്ര: പാലേരി തയ്യുള്ളതിൽ കല്യാണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ജാനു, നിർമ്മല, വത്സല, സുജാത, ഗീത, ബിന്ദു, അശോകൻ. മരുമക്കൾ: കണാരൻ (കൂത്താളി), പരേതനായ പത്മനാഭൻ (പന്തിരിക്കര), രാജൻ (തോടത്താംകണ്ടി), രവി (മരുതോങ്കര), രവീന്ദ്രൻ (അരിക്കുളം), രഘുദാസ് (കരിങ്ങാട്).