Tag: online fraud

Total 14 Posts

ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും 65ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

കോഴിക്കോട്: ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞ് അറുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് നഗരത്തിലെ പണമിടപാടുകാരനായ പ്രതാപ് റായ് റാഡിയയാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. 2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോട് സ്വദേശിയെ ഫോണ്‍ ഇ-മെയില്‍ വെബ് സൈറ്റ് എന്നിവ വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ക്ലാസുകള്‍ നല്‍കി, പിന്നാലെ തുക ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം; തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്തതിന് പിന്നില്‍ കമ്പോഡിയൻ സംഘം

കോഴിക്കോട്: വ്യാജ ട്രേഡിംഗ് ആപ്പ് വഴി തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ ഒന്നേകാല്‍ കോടി രൂപ തട്ടിയതിന് പിന്നില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സംഘമെന്ന് കണ്ടെത്തല്‍. നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് സാമൂഹിക മാധ്യമം വഴിയാണ് തട്ടിപ്പ് സംഘത്തിലെ

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയില്‍. ‘ഇവോക്ക എഡ്യൂ ടെക്ക്’ സ്ഥാപന ഉടമ രമിത്താണ് കോട്ടയം ചിങ്ങവനം പൊലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുന്ന സ്ഥാപനമാണ് ഇവോക്കാ എഡ്യൂ ടെക്ക്. വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചത്. വിദ്യാര്‍ഥികളെ കിട്ടുന്നതുവരെ അവരുടെ സീറ്റ്

ഓണ്‍ലൈന്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശിനിയ്ക്ക് നഷ്ടമായത് 23ലക്ഷം രൂപ

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്നും കൊയിലാണ്ടി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ 1.25കോടി രൂപയുടെ കൊയിലാണ്ടി സ്വദേശിനിയുടെ 23ലക്ഷം രൂപയുമാണ് നഷ്ടമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ച് ക്ലാസെടുത്ത് നല്‍കുകയാണ്

വെർച്വൽ അറസ്റ്റ് തട്ടിപ്പ്; എലത്തൂർ സ്വദേശിക്ക് നഷ്ടമായത് ഒമ്പത് ലക്ഷത്തോളം രൂപ, പോലിസ് കേസെടുത്തു

‌‌ കോഴിക്കോട്: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ എലത്തൂർ സ്വദേശിയുടെ ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന വയോധികനാണ് തട്ടിപ്പിനിരയായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഫോണിലൂടെ വയോധികനെ സമീപിച്ചത്. മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നും വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും

ഓൺലൈൻ ട്രേഡിംങ് തട്ടിപ്പ്; വൈദികന്റെ 15 കോടി രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. താമരശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനാണ് തട്ടിപ്പിനിരയായത്. കോട്ടയം കടുത്തുരുത്തി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ എടിഎം

ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ പണം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

വടകര: ലോൺ ആപ് വഴി ഓൺ ലൈൻ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ . കൊല്ലം സ്വദേശി ചെരുവിൽ പുത്തൻ വീട്ടിൽ ജുബിനാണ് അറസ്റ്റിലായത്. ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ 20,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ക്രിപ്റ്റോ കറൻസി വഴി ഒരു കോടിയോളം രൂപയുടെ ട്രാൻസാക്ഷൻ ഇയാളുടെ അക്കൗണ്ട് വഴി നടത്തിയതായി പൊലീസ് പറഞ്ഞു.

ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തു; പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പിടിയിൽ

പേരാമ്പ്ര: ഓൺലൈൻ തട്ടിപ്പിലൂടെ ചവറ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചങ്ങരോത്ത് സ്വദേശി അറസ്റ്റിൽ. ആവടുക്ക എൽ.പി സ്‌കൂളിന് സമീപം മീത്തലെ കുന്നത്ത് വീട്ടിൽ മുഹമ്മദ് സാലിമാണ് (21) കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിങ്

വീണ്ടും ഓൺലൈൻ തട്ടിപ്പ്: പന്തീരാങ്കാവ് സ്വദേശിനിക്ക് നഷ്ടമായത് മൂന്നു ലക്ഷത്തിലധികം

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. വർക്ക് അറ്റ് ഹോം ആയി ഓൺലൈനിൽ ജോലി ചെയ്യുന്ന 28-കാരിയാണ് തട്ടിപ്പിനിരയായത്. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാഴ്സലിൽ ലഹരിപദാർഥമാണെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്. കേസ് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ

‘അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണം’; കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിയെടുത്തത് 13ലക്ഷത്തിലധികം; പ്രതികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എിവരാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് രണ്ട് പേരും ചേര്‍ന്ന് തട്ടിയെടുത്തത്‌. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട്

error: Content is protected !!