Tag: online education

Total 11 Posts

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ലേ? പലിശരഹിത വായ്പയുണ്ട്, വിശദാംശങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓണ്‍ലൈന്‍ വഴി പഠനം നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനായി സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കുന്നു. വായ്പ വാങ്ങാനുള്ള നിബന്ധനകള്‍ *മൊബൈല്‍ ഫോണുകള്‍

പഠന സൗകര്യമൊരുക്കാന്‍ ചങ്ങരോത്ത് പഞ്ചായത്തിന് മൂന്നുലക്ഷം നല്‍കി വടക്കുമ്പാട് എച്ച്.എസ്.എസ് അധ്യാപകര്‍

പേരാമ്പ്ര: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാനായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചലഞ്ചിലേക്ക് വടക്കുമ്പാട് എച്ച്.എസ്.എസ്. അധ്യാപകരുടെ സംഭാവനയായി മൂന്നുലക്ഷം രൂപ നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എം. അബ്ദുളള പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.ക്ക് ഫണ്ട് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. സ്‌കൂള്‍മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ

നടുവത്തൂര്‍ യു.പി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മാര്‍ട്ട് ഫോണ്‍ നല്‍കി

കീഴരിയൂര്‍: നടുവത്തൂര്‍ യു.പി സ്‌കൂളിന് സ്മാര്‍ട്ട് ഫോണ്‍ കൈമാറി നടുവത്തൂര്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഡിജിറ്റല്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത്. ചടങ്ങില്‍ പ്രധാനാധ്യാപിക ബിന്ദു ടീച്ചറിന് രമേശന്‍ മനത്താനത്ത് കൈമാറി. സ്റ്റാഫ് സെക്രട്ടറി ഐ സജീവന്‍, പി ഷിജു, കെ സനല്‍കുമാര്‍, അനീഷ് പഴയന, ആര്‍ ജെ ബൈജുകുമാര്‍, സന്തോഷ് കണ്ടിയില്‍, ദിപക്

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കി

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത 6 വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡ് മെമ്പര്‍ അനീഫ യു.സി മൊബൈല്‍ ഫോണുകള്‍ വീടുകളിലെത്തി കൈമാറി. പേരാമ്പ്ര എ.യു.പി ,വൃന്ദാവനം എ.യു.പി സ്‌ക്കൂളുകള്‍ നല്‍കിയ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഏറ്റവും അര്‍ഹരായ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണുകള്‍ നല്‍കിയത്. കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മെമ്പര്‍ അറിയിച്ചപ്പോള്‍ വിദേശത്തുള്ള

‘സജ്ജം’: മേപ്പയ്യൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 7,138 വിദ്യാര്‍ത്ഥികളില്‍ മതിയായ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമുറപ്പിക്കുകയാണ് ‘സജ്ജം’ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത്. അംഗന്‍വാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍, ഗവ.ഏജന്‍സികള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍, പി.ടി.എ എന്നിവയുടേയും

‘ഞങ്ങളും കൂടെയുണ്ട് ‘പദ്ധതിയിലേയ്ക്ക് ചക്കിട്ടപാറ സ്‌കൂള്‍ മുന്‍ അധ്യാപിക മറിയക്കുട്ടി മാത്യു ധനസഹായം നല്‍കി

ചക്കിട്ടപ്പാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് സഹായത്തിനായി ‘ഞങ്ങളും കൂടെയുണ്ട് ‘പദ്ധതി സംഘടിപ്പിക്കുന്നു. പദ്ധതിയിലേയ്ക്ക്, ചക്കിട്ടപാറ സ്‌കൂള്‍ മുന്‍ അധ്യാപിക ശ്രീമതി മറിയക്കുട്ടി മാത്യു കൂനന്തടം, 5000 രൂപ സംഭാവനയായി നല്‍കി. പ്രധാനാധ്യാപകന്‍, ഷിബു മാത്യുവിന് മറിയക്കുട്ടി മാത്യു സംഭാവന ഏല്‍പ്പിച്ചു.

പഠനം ഓണ്‍ലൈനില്‍ തന്നെ; എങ്കിലും പേരാമ്പ്ര എ.യു.പിയിലെ വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനയും ദേശീഗാനവും മുടക്കില്ല

പേരാമ്പ്ര: പഠനം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയാലും വിദ്യാലയത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന ബെല്ലും ദേശീയ ഗാനവും പ്രാര്‍ത്ഥനയുമെല്ലാം ഇപ്പോഴും വെര്‍ച്വല്‍ ക്ലാസ് മുറികളിലും പിന്തുടരുന്ന ഒരു സ്‌കൂള്‍ ഉണ്ട് കേരളത്തില്‍. അവിടുത്തെ കുട്ടികള്‍ക്ക് ഒരു ദിവസം പോലും പ്രാര്‍ത്ഥന മുടങ്ങിയിട്ടില്ല. അവര്‍ക്ക് ഒരിക്കല്‍ പോലും ദേശീയഗാനമില്ലാതെ പുസ്തകങ്ങള്‍ മടക്കി വയ്‌ക്കേണ്ടി വന്നിട്ടില്ല. പേരാമ്പ്ര എ.യു.പിയിലെ വിദ്യാര്‍ഥികളാണ്

മരുതേരിയില്‍ വിവിധയിടങ്ങളില്‍ നെറ്റ്‌വര്‍ക്കില്ല; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍

പേരാമ്പ്ര: പേരാമ്പ്ര മരുതേരിയുടെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ടവര്‍ നെറ്റ് വര്‍ക്ക് ശരിയായി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍. ഈ മഴക്കാലത്തൊക്കെ റെയ്ഞ്ചുള്ള സ്ഥലം നോക്കി കുട്ടികളെയും കൊണ്ട് നെട്ടോട്ടമോടുകയാണ് പല രക്ഷിതാക്കളും. ഒന്ന് കോള്‍ ചെയ്യണമെങ്കില്‍ പോലും വീടിന് പുറത്തിറങ്ങേണ്ട അവസ്ഥയാണുള്ളത്. വിഷയം ചൂണ്ടിക്കാട്ടി വിവിധ പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും പ്രശ്‌നത്തിന് ഇതുവരേയും

കുട്ടികള്‍ക്കെല്ലാം ഡിജിറ്റല്‍ പഠനോപകരണം ഉറപ്പാക്കി ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍

പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍. വളരെവേഗത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ഡിവൈസ് ലഭ്യതാപ്രഖ്യാപനം നടത്തി ഈ സര്‍ക്കാര്‍വിദ്യാലയം മാതൃകയായി. ഇത്തരം പ്രഖ്യാപനംനടത്തുന്ന വടകര വിദ്യാഭ്യാസജില്ലയിലെ ആദ്യവിദ്യാലയമാണ് സ്‌കൂളെന്ന് അധ്യാപകര്‍ പറഞ്ഞു. യു.പി., ഹൈസ്‌കൂള്‍വിഭാഗങ്ങളിലായി 678 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ടി.വി., സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, ടാബ്‌സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് പ്രാഥമിക വിവരശേഖരണത്തില്‍

കൂരാച്ചുണ്ടില്‍ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍; പാറമുകളില്‍ കയറിയിരുന്ന് കുട്ടികള്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഇവിടെ പാറമുകളില്‍ കയറിയിരുന്നാണ് കുട്ടികള്‍ പഠിക്കുന്നതെന്നാണ് വിവരം. നെറ്റ് വര്‍ക്ക് ദുര്‍ഭലമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓഞ്ഞില്‍ പൂവ്വത്താംകുന്ന് ഭാഗത്ത് നിരവധി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നെറ്റ് വര്‍ക്കില്ലാതെ ബുദ്ധിമുട്ടിലാണ്. ഓട്ടപ്പാലം,ശങ്കരവയല്‍, കേളോത്ത് വയല്‍, പൊന്നുണ്ടമല,കാളങ്ങാലി,വട്ടച്ചിറ ഭാഗങ്ങളിലും പഠനം പ്രതിസന്ധിയിലാണ്. കുന്നിന്‍ മുകളിലും വലിയ

error: Content is protected !!