Tag: Online class

Total 9 Posts

പ്ലസ് വൺ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകരാൻ ‘അരികെ’യുണ്ട്: ശ്രദ്ധേയമായി കെ.എസ്.ടി.എ യുടെ ഫൈനൽ റൗണ്ട് അപ്പ് ക്ലാസ്സുകൾ

കോഴിക്കോട്: പരീക്ഷയ്ക്ക് മുന്നോടിയായി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് കെ എസ് ടി എ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ അക്കാദമിറ്റ് കൗൺസിലും ഹയർ സെക്കന്ററി സബ് കമ്മിറ്റിയും സംയുക്തമായി ചേർന്നുകൊണ്ട് അരികെ എന്ന പേരിൽ ഫൈനൽ റൗണ്ട് അപ്പ് ക്ലാസ്സുകൾ ആരംഭിച്ചു. മൂന്നുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള അറുപതിലധികം അധ്യാപകരുടെ നേതൃത്വത്തിൽ 19 വിഷയങ്ങളിലായാണ് ക്ലാസ്

കൂരാച്ചുണ്ടില്‍ ഓൺലൈൻ പഠനം പ്രതിസന്ധിയിൽ; ടവറിനു റീത്ത് വച്ച് പ്രതിഷേധിച്ചു

കൂരാച്ചുണ്ട്: കരിയാത്തുംപാറ അങ്ങാടിക്കു സമീപത്തെ ബിഎസ്എൻഎൽ ടവറിന്റെ കീഴിലുള്ള നെറ്റ്‌വർക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്മിറ്റി ടവറിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ഈ പ്രദേശത്തെ വിദ്യാർഥികൾ മൊബൈൽ നെറ്റ്‌വർക് പ്രശ്നത്തിൽ ഓൺലൈൻ പഠനത്തിന് ദുരിതം അനുഭവിക്കുകയാണ്. സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാൻ ടവറിന്റെ അറ്റകുറ്റപ്പണിയും നടത്തുന്നില്ലെന്നും കോവിഡിന്റെ പേരിൽ ഓഫിസ് അടച്ചിട്ട്

കൂരാച്ചുണ്ടില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അസഭ്യം പറഞ്ഞ് സാമൂഹികവിരുദ്ധര്‍; ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഭീഷണി

കൂരാച്ചുണ്ട്: വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം. ഓൺലൈൻ ക്ലാസിനിടെ വ്യാജ ഐഡി സൃഷ്ടിച്ചു സാമൂഹിക വിരുദ്ധർ ലിങ്കിൽ കയറി അസഭ്യം പറയുകയും ക്ലാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അധ്യാപിക ഉടൻ തന്നെ ക്ലാസ് അവസാനിപ്പിച്ചു. വ്യാജ ഐഡി സൃഷ്ടിച്ചാണ് ലിങ്കിൽ കയറിയതെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സാമൂഹിക വിരുദ്ധർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂൾ അധികൃതർ

കോഴിക്കോടെ ട്യൂഷന്‍ സെന്ററിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം; അജ്ഞാതനെതിരെ പരാതി

കോഴിക്കോട്​: സ്​കൂളി​ന്‍റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതന്‍ നുഴഞ്ഞുകയറിയത്. കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ

സ്കൂളുകൾക്ക് തലവേദനയായി ഓൺലൈൻ ക്ലാസ്സുകളെ ശല്യപ്പെടുത്തിയുള്ള നുഴഞ്ഞുകയറ്റം, കുട്ടിക്കളിയല്ല; പഠനമാണ്, ഒരുക്കണം നല്ലൊരു ജാഗ്രത

പേരാമ്പ്ര: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് പരാതികള്‍ വര്‍ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഗൂഗിള്‍ മീറ്റ് തുടങ്ങിയവയിലുമാണ് കുട്ടികല്ലാത്തവരും നുഴഞ്ഞ് കയറി ക്ലാസ് അലങ്കോലമാക്കുന്നത്. മിക്ക ജില്ലകളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരക്കാര്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുടെയാണ് കടന്നു പോകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല കമ്മന്റുകളും, വീഡിയോകളും ഇത്തരക്കാര്‍

ഇരുട്ടില്‍ ഇത്തിരി വെട്ടമായി നന്മയുള്ള മനുഷ്യന്‍; വൈദ്യുതി ഇല്ലാത്ത അനാമികക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സോളാര്‍ വെളിച്ചം; സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സണെ അഭിനന്ദിച്ച് മേപ്പയ്യൂരെന്ന കൊച്ചു ഗ്രാമം

മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അനാമിക ഇനി എവിടെയും പോകേണ്ട. പഠിക്കാന്‍ വെളിച്ചം വിതറുന്ന ഒപ്പം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുള്ള ഡിജിറ്റല്‍ സൗരവിളക്ക് അനാമികക്ക് ലഭിച്ചു. അപ്രതീക്ഷിതമായി അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടി ലെത്തിയതു കണ്ടപ്പോള്‍ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചതും പിന്നീട് പൊട്ടിക്കരഞ്ഞതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും

ഓൺലൈൻ പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ; അനാമികയ്ക്ക് ആദ്യം നിറചിരി, പിന്നെ കണ്ണീർ

മേപ്പയൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കോവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി. കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വികസനത്തിന്റെ പാതയില്‍; സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോം വികസിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനത്തിനായി സംസ്ഥാനം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനായി ഈ മാസം 25നകം ചീഫ് മിനിസ്റ്റര്‍ എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് നിലവില്‍ വരും. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയും രൂപീകരിക്കും. പ്രതിപക്ഷ നേതാവ് ഈ

‘വീട്ടില്‍ ഒരു വിദ്യാലയം’ പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി

കായണ്ണബസാർ: ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി കെ.എസ്.ടി.എ. തുടങ്ങിയ ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതി കായണ്ണയിൽ ആരംഭിച്ചു. കെ.എസ്.ടി.എ. കായണ്ണ ബ്രാഞ്ച് നേതൃത്വം നൽകുന്ന പരിപാടി കറുത്തമ്പത്ത് സാംസ്കാരികനിലയത്തിൽ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയത്തിന് നൽകിയ അലമാര അധ്യാപിക ശാന്ത ഏറ്റുവാങ്ങി. കെ.എസ്.ടി.എ. ജില്ല വൈസ് പ്രസിഡന്റ് കെ.പി. രാജൻ

error: Content is protected !!