Tag: onam

Total 25 Posts

ഓണാഘോഷത്തിന്റെ തിരക്കിലാണ് പേരാമ്പ്രയിലെ പൂ വിപണിയും; വരും ദിവസങ്ങളില്‍ മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍

പേരാമ്പ്ര: തിരുവോണത്തിന്‌ രണ്ടുനാൾ മാത്രം ശേഷിക്കെ പൂ വിപണിയിൽ തിരക്കേറി. നഗര- ഗ്രാമങ്ങളിലായി നിരവധി പൂവിപണ കേന്ദ്രങ്ങൾ സജീവം. കോവിഡിൽ മറ്റ്‌ ജോലികൾ നഷ്‌ടപ്പെട്ടവരും താൽക്കാലിക മാർഗമായി പൂവിൽപ്പനയ്‌ക്കുണ്ട്‌. ജമന്തിയും ചെട്ടിയും വാടാർമല്ലിയുമൊക്കെയാണ്‌ ഇത്തവണയും വിപണിയിൽ. തുടക്കത്തിൽ കാര്യമായ വിൽപ്പന ഇല്ലായിരുന്നെങ്കിലും ഓണമടുത്തതോടെ വിൽപ്പന കൂടിയതായി കച്ചവടക്കാർ പറഞ്ഞു. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ വലിയ

കൊവിഡ് മഹാമാരിയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പേരാമ്പ്ര; വസ്ത്രാലയങ്ങളിലും ഇലക്ട്രോണിക് ഷോപ്പുകളിലും ഓഫറുകളുടെ പെരുമഴക്കാലം, കരുതലോടെ നമുക്ക് ഓണത്തെ വരവേല്‍ക്കാം

പേരാമ്പ്ര: മഹാമാരിയുടെ ദുരിതപ്പെയ്‌ത്തുകൾ തുടരുമ്പോഴും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. ഉത്രാടവും തിരുവോണവും കെങ്കേമമാക്കാൻ എവിടെയും തിരക്ക്‌. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ, വസ്‌ത്രശാലകൾ, ഇലക്‌ട്രോണിക്സ്‌ കടകൾ എന്നിവിടങ്ങളിലെല്ലാം തിരക്കേറെ. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ട്രാഫിക് നിയന്ത്രണത്തിന് പൊലീസ്‌ സജീവമായി രംഗത്തുണ്ട്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകണം വിൽപ്പനയെന്ന്‌ കഴിഞ്ഞ ദിവസം ചേർന്ന വ്യാപാരികളുടെ യോഗത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.

ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനഹങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കടകളില്‍ പോകുന്നവര്‍ ഡബിള്‍ മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം. വീടുകളിലെ ഒത്തുകൂടല്‍ പരമാവധി കുറയ്ക്കണമെന്നും വീടുകളില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു കേരളം കൊവിഡിന്റെ മൂന്നാംതരംഗ ഭീതിയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അത്തം പത്തോണമെന്ന പതിവ് ഇക്കുറി മാറുന്നു; ഇന്നും നാളെയും അത്തം, തിരുവോണം ആഗസ്റ്റ് 21ന്‌

കോഴിക്കോട്: അത്തം പത്തോണമെന്ന പതിവ്‌ ഇക്കുറി മാറുന്നു. ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21നാണ്‌. സാധാരണനിലയിൽ പത്തുനാൾ മുമ്പേ 12 നാണ്‌ അത്തം വരേണ്ടത്‌. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ അന്ന് ഉത്രമായി കണക്കാക്കുന്നു. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന്‌

ഇന്ന് അത്തം; മലയാളികള്‍ക്ക് ഇനി ഓണത്തിന്റെ നാളുകള്‍, കൊവിഡ് മഹാമാരിയില്‍ ഓണാഘോഷം ജാഗ്രതയോടെ, തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി

തിരുവനന്തപുരം:അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും.ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാൽ ഇന്നും നാളെയും അത്തമാണെന്ന് പറയാം കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്.

error: Content is protected !!