Tag: obituary

Total 570 Posts

കീഴരിയൂർ വടക്കുംമുറിയിലെ പുതിയോട്ടിൽ ചാത്തു നായർ അന്തരിച്ചു

കീഴരിയൂർ: വടക്കുംമുറിയിലെ പുതിയോട്ടിൽ ചാത്തു നായർ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: കാർത്ത്യായനി, കമല, പത്മിനി, പത്മനാഭൻ, മിനി, രതീഷ്, പരേതയായ ശോഭ.

കൂരാച്ചുണ്ടിലെ ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ ഏലിക്കുട്ടി (നന്ദളത്ത് കുടുംബാംഗം, കൂരാച്ചുണ്ട്). മക്കള്‍: മേരിക്കുട്ടി (മരുതോലി, തലയാട്), ജോസുകുട്ടി, ജോണി, ലിസി (പാലാട്ടി, അങ്കമാലി), ഡയന (ചെല്ലന്തറ, കൂടരഞ്ഞി), പരേതയായ ബെറ്റി (പുത്തന്‍വീട്ടില്‍, വരാപ്പുഴ). മരുമക്കള്‍: പരേതനായ ഈപ്പച്ചന്‍, മോളി കൂനംതടത്തില്‍ (ചക്കിട്ടപാറ), റൂബി കോനുക്കുന്നേല്‍ (കോടഞ്ചേരി)

നൂറു വയസുള്ള എരവട്ടൂർ കൂടത്തിൽ ഒ.കെ.ദേവകി അമ്മ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂർ കൂടത്തിൽ ഒ.കെ.ദേവകി അമ്മ അന്തരിച്ചു. നൂറു വയസായിരുന്നു. പരേതനായ എൻ.പൈതൽ മാസ്റ്റർ (പാമ്പിരിക്കുന്ന് എൽ.പി സ്കൂൾ) ആണ് ഭർത്താവ്. മക്കൾ: പരേതയായ ഒ.കെ.കമലാക്ഷി, ഒ.കെ.ബാലകൃഷ്ണൻ (മുൻ തഹസിൽദാർ, കൊയിലാണ്ടി, ഗ്ലോബൽ ഓഫ്സെറ്റ്, പേരാമ്പ്ര), ഒ.കെ.ഹരിദാസൻ (മുൻ ഫയർ ഫോഴ്സ്), ഒ.കെ.സാവിത്രി, ഒ.കെ.സുമതി, ഒ.കെ.വസന്ത, ഒ.കെ.ഗീത, ഒ.കെ.ഗിരിജ. മരുമക്കൾ: പരേതനായ പി.രാമദാസ് (വടകര), കെ.രാധ,

പുറമേരിയിൽ ചക്ക പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

നാദാപുരം: ചക്ക പറിക്കുന്നതിനിടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുറമേരി എളയടം കൊമ്മിണിക്കണ്ടി സുലൈഖയാണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. പരേതനായ കൈതക്കുണ്ട് കളരി കെട്ടിയ പറമ്പത്ത് അമ്മതിന്റെയും കുഞ്ഞായിശയുടെയും മകളാണ്. എളയടം കൊമ്മിണിക്കണ്ടി ഹമീദാണ് ഭർത്താവ്. മക്കൾ: നൈസാം (എഞ്ചിനിയർ, ബെംഗളൂരു), മിസ്ഹബ്, ഹിസാന, മിദ്ഹ ഫാത്തിമ. മരുമക്കൾ: മുജീബ് പറമ്പത്ത്

യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു

മേപ്പയ്യൂർ എടയിലാട്ട് മീനാക്ഷി അന്തരിച്ചു

മേപ്പയ്യൂർ: എടയിലാട്ട് മീനാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പരേതനായ എടയിലാട്ട് നാരായണൻ നായരാണ് ഭർത്താവ്. മക്കൾ: ഇന്ദിര (മുൻ എച്ച്.ഐ), ചന്ദ്രൻ (ദുബായ്), വിനോദൻ, മോഹനൻ (കണ്ടക്ടർ). മരുമക്കൾ: പുതിയോട്ടുംകുഴിയിൽ അപ്പുക്കുട്ടി നായർ (കൂട്ടാലിട), ഉഷ, രജനി. സഹോദരങ്ങൾ: മരുന്നോൽ നാരായണൻ നായർ, രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (മുൻ എച്ച്.എം), പരേതരായ ശങ്കരൻ നായർ

സിൽവർ കോളേജിനു സമീപം മൊട്ടമ്മൽ മൊയ്തി അന്തരിച്ചു

പേരാമ്പ്ര: സിൽവർ കോളേജിനു സമീപം മൊട്ടമ്മൽ മൊയ്തി അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള. മരുമകൾ: കദീശ. മയ്യിത്ത് നമസ്കാരം രാവിലെ എട്ട് മണിക്ക് വയലാളി ജുമാ മസ്ജിദിൽ നടന്നു.

പ്രശസ്ത ചിത്രകാരന്‍ പി.ശരദ് ചന്ദ്രന്‍ കോഴിക്കോട് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ പി. ശരദ് ചന്ദ്രന്‍ കോഴിക്കോട് അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പോസ്റ്ററുകള്‍ വളരെയേറെ ശ്രദ്ധ നേടിയിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വ്വഹിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. അന്താരാഷ്ട്ര ഇടങ്ങളില്‍ അറിയപ്പെടുന്ന

എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു

പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു

മേപ്പയ്യൂർ: അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. കീഴ്പ്പയ്യൂരിലെ അറിയപ്പെടുന്ന പൗരപ്രമുഖനും വ്യവസായിയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും കർഷകനുമായ അദ്ദേഹം തോടന്നൂർ എ.യു.പി സ്കൂളിലെ അദ്ധ്യാപകനും കീഴ്പ്പയൂർ എ.യു.പി സ്കൂളിന്റെ മാനേജറുമാണ്. നിലവിൽ കീഴ്പ്പയ്യൂർ മഹൽ റിലീഫ് കമ്മിറ്റി വൈസ് ചെയർമാൻ, കീഴ്പ്പയ്യൂർ മണപ്പുറം മസ്ജിദ് നജ്മി

error: Content is protected !!