Tag: obituary
ടിപ്പര്‍ലോറി കഴുകുന്നതിടെ ഡ്രൈവര്‍ മരിച്ചു: വാഹനം കഴുകുന്ന മെഷീനില്‍ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: ടിപ്പര്‍ലോറി കഴുകുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മാനന്തവാടി ഒഴക്കൊടിമുള്ളത്തില്‍ ബിജു ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറോടെ തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറിലായിരുന്നു അപകടം. വാഹനം കഴുകുന്ന മെഷീനില്‍ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്നവര്‍ ഉടനെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പശുവിന് പുല്ല് പറിക്കാനും മറ്റും വെള്ളത്തില്‍ ഇറങ്ങാറുണ്ട്; ഊരള്ളൂര്‍ സ്വദേശിനി സുമതിയുടെ മരണത്തില്‍ എലിപ്പനി സാധ്യത തള്ളാതെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്
അരിക്കുളം: ഊരള്ളൂര്‍ സ്വദേശിനി പൂവല മീത്തല്‍ സുമതിയുടെ മരണകാരണം എലിപ്പനിയാകാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൂന്നുദിവസത്തിനുള്ളില്‍ പരിശോധനാഫലം വരുമെന്നും അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സുമതിയുടെ വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. പുല്ല് പറിക്കാനോ മറ്റോ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ശരീരത്തിലെ ഏതെങ്കിലും
കീഴ്പ്പയ്യൂര്‍ വടക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
[top] മേപ്പയൂര്‍: കീഴ്പ്പയ്യൂരിലെ ഒളോറതാമസിക്കും വട്ടക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലീലാമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ഡ്രൈവര്‍) സവിത, ലിജി, പരേതനായ രാജീവന്‍. മരുമക്കള്‍: സുരേഷ് (വെള്ളൂക്കര), രാമകൃഷ്ണന്‍ (പട്ടാണിപ്പാറ), ജോതി, സുജിത സംസ്‌ക്കാരം കാലത്ത് ഒമ്പതു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന പുതിയോട്ടുംപൊയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനും കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന നൊച്ചാട് പുതിയോട്ടുംപൊയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. നൊച്ചാട് ഹൈസ്‌കൂള്‍ തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം 1969ലാണ് അദ്ദേഹം അധ്യാപകനായി സേവനം തുടങ്ങിയത്. 1982 മുതലാണ് കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്. അവിടെ പ്ലസ് ടു കൊണ്ടുവരുന്ന സമയത്ത് അദ്ദേഹത്തിന്റെ
നന്തി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു
നന്തി: നന്തി ഇരുപതാം മൈൽ കുറ്റിക്കാട്ടിൽ പൂക്കാസിൽ റഊഫ് ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. അബൂബക്കറിന്റെയും പാത്തുമ്മയുടെയും മകനാണ്. ഷമീനയാണ് ഭാര്യ. മക്കൾ: ലിയ ഫാത്തിമ (കൊയിലാണ്ടി പന്തലായനി, ഹൈസ്കൂൾ വിദ്യാർത്ഥിനി), മിഹ്സ (സായി സ്കൂൾ നന്തി ബസാർ). സഹോദരങ്ങൾ: റിയാസ്, റംഷീദ്. മൃതദേഹം നാട്ടിലെത്തിക്കവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ‘റഊഫ്
കീഴരിയൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മേപ്പയ്യൂര്‍ സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. മേപ്പയ്യൂര്‍ കല്ലങ്കിയിലെ മണത്താംകണ്ടി കെ.ടി.കെ.ബാലനാണ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കീഴരിയൂര്‍ മാവിന്‍ ചുവട് പനോട്ട് മുക്കില്‍ വെച്ച് ബാലന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാലനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. അച്ഛന്‍: പരേതനായ
നമ്പ്രത്തുകര വെളിയണ്ണൂര്‍ തെരുവിലെ ടി.പി.കേളു അന്തരിച്ചു
നമ്പ്രത്തുകര: വെളിയെണ്ണൂര്‍ തെരുവിലെ ടി.പി.കേളു കീര്‍ത്തി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ചതാണ്. ഭാര്യ: നാരായണി. മക്കള്‍: ബിന്ദു, സിന്ധു, ഷിജു. മരുമക്കള്‍: സുരേഷ് ബാബു (PWD) പേരാമ്പ്ര, വിനു (ഇലട്രിഷ്യന്‍ ) മടപ്പള്ളി, റോഷി മണാശ്ശേരി. സഹോദരങ്ങള്‍: പരേതനായ ബാലന്‍, രാമന്‍, ഗോപാലന്‍ (ഗുജറാത്ത് ). സംസ്‌കാരം രാവിലെ പത്ത് മണിക്ക്
കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ. മരുമക്കള്‍: കുഞ്ഞബ്ദുള്ള (കീഴരിയൂര്‍), അമ്മദ് (മേപ്പയ്യൂര്‍), റസാഖ് (മുത്താമ്പി), ആയിഷ, ജമീല. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ കലന്തന്‍, ഫാത്തിമ.
‘ഈ വിയോഗം തീരാനഷ്ടം’; ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളായ വാളിയില്‍ കുട്ട്യാലിയുടെ ഓര്‍മ്മയില്‍ കീഴ്പ്പയ്യൂര്‍
മേപ്പയ്യൂര്‍: ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരുവനും, ബഹ്‌റൈന്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന വാളിയില്‍ കുട്ട്യാലിയുടെ നിര്യാണത്തില്‍ കീഴ്പയ്യൂര്‍ മണപ്പുറം ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. അനുശോചന യോഗം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ടി.എം മായന്‍കുട്ടി അദ്ധ്യക്ഷനായി. കീഴ്‌പോട്ട് മൊയ്തി, കുഞ്ഞികൃഷ്ണന്‍ നായര്‍, വി.പി.മോഹനന്‍, പി.എം.മോഹനന്‍, ഇബ്രാഹിം.പി.കെ,
ഉള്ളിയേരിയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ഉള്ളിയേരി: ഉള്ളിയേരിയില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ 18 അടിയോളം താഴ്ചയുളള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന്