Tag: obituary
അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസ്സുകാരി അന്തരിച്ചു
അരിക്കുളം: അരിക്കുളം എക്കാട്ടൂര് ഒതയോത്ത് കുഴിയില്‍ പി.സി അനഘ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. അച്ഛന്: ഷൈജു, അമ്മ: സുജനി, സഹോദരി: അഖിന. സംസകാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.
കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നായര്‍. മക്കള്‍: അനില്‍കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് ഗവ. സി.കെ.ജി കോളേജ് പേരാമ്പ്ര), ടി.എം മുരളീധരന്, ടി.എം ഗണേഷ്. മരുമക്കള്‍: സരള, സജിത, സ്മിത. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാളിയത്ത് മുക്ക് തേറമ്പത്ത്
ഇരിങ്ങത്ത് കദീശ അന്തരിച്ചു
ഇരിങ്ങത്ത്: ഇരിങ്ങത്ത് കദീശ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ മീത്തല്‍ അമ്മദ്. മക്കള്‍: അബ്ദുള്ള ഇരിങ്ങത്ത്, സലാം ജനകീയമുക്ക്, ഫാത്തിമ ജനകീയമുക്ക്, ആമിന ഇരിങ്ങത്ത്, ആയിഷ പള്ളിക്കര, അലീമ കുലുപ്പ, നഫീസ തോലേരി. മരുമക്കള്‍:അബ്ദുള്ള കുളങ്ങര, അസൈനാര്‍ കുനിയില്‍, അബ്ദുള്ള കുട്ടി പള്ളിക്കര, അസൈനാര്‍ കരിങ്ങാറ്റി, അബ്ദുറഹ്മാന് കീളത്ത്, സജീറ മേപ്പയൂര്‍, സാബിറ.
ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൂക്കാട് തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന റഹീം തട്ടുകടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം റോഡില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ റഹീമിനെ തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
കൊഴുക്കല്ലൂര്‍ മന്നത് പോയില് ഹേമലത അന്തരിച്ചു
കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂര്‍ പരേതനായ എടവത്തു കണ്ടി രാമന്റെ ഭാര്യ മന്നത് പോയില് ഹേമ ലത അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി(മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്). മരുമക്കള്‍ ശ്യാമിലി(ചുലൂര്), അഹന(മേപ്പയൂര്‍).
കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: മാധവി. മക്കള്‍: വിജീഷ്, ബബിത. മരുമകന്: രാമകൃഷ്ണന് ഊരള്ളൂര്‍. സഹോദരങ്ങള്‍: നാരായണന്, ദാമോധരന്, കുഞ്ഞിക്കേളപ്പന്‍, ഭാസ്കരന്, പരേതനായ ബാലകൃഷ്ണന്.
ഓണാവധിക്ക് നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അരിക്കുളം സ്വദേശി ബാംഗ്ലൂരില്‍ മരിച്ചു
അരിക്കുളം: അരിക്കുളം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ മരിച്ചു. കിഴക്കേ പറമ്പില്‍ വൈലോപ്പിള്ളി, കാരയാട് രജിത്ത് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. ജോലിസംബന്ധമായ ആവശ്യത്തിനായി ബാംഗ്ലൂരില്‍ പോയതായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. അച്ഛന്: പരേതനായ നാരായണന് നായര്‍ തയ്യുള്ളതില്‍. അമ്മ;ജാനു ടീച്ചര്‍. ഭാര്യ: സുരഭി, മകള്‍; ഗൗരി സഹോദരങ്ങള്‍: സജിത്ത്
കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് തായാട്ട് കുങ്കര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നെല്ലോടന് ചാല് ഭഗവതി ക്ഷേത്ര കുടുംബാംഗവും പഴയ കാല സോഷ്യലിസ്റ്റുമായ തായാട്ട് കുങ്കര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. മക്കള്‍: ബാലകൃഷ്ണന് (റിട്ട ആര്‍മി), അശോകന് തായാട്ട് (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍), മരുമക്കള്‍: കമല, സുജിത (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍). സഹോദരന്: കുമാരന്.
തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
തിരുവങ്ങൂര്‍: കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്. സൈരി ഗ്രന്ഥാലയത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
അരിക്കുളം കോട്ടമഠത്തില് മീത്തല്‍ നാരായണി അന്തരിച്ചു
അരിക്കുളം: കോട്ടമഠത്തില് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അനന്തകൃഷ്ണന് നായര്‍. മക്കള്‍: സുഭാഷ്ചന്ദ്രന്, ഭാമാവതി, രമാവതി, സുരേഷ് ചന്ദ്രന്. മരുമക്കള്‍: അംബിക, രവീന്ദ്രന് കിടാവ്, ശിവന്, ഗീത കളത്തില്‍.