Tag: obituary
മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ
മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി
വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് മെമ്പറുടെ മകൻ
മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിനാണ് മരണപ്പെട്ടത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഡി.വൈ.എഫ്.ഐയുടെ സജീവന പ്രവര്‍ത്തകനാണ് അഭിന്‍. മേപ്പയ്യൂര്‍ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛന്‍: ബാലകൃഷ്ണന്‍.
കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
കാരയാട്: കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ (റിട്ടയേര്‍ഡ് ഇ.സി.ഐ.എല്‍ ഹൈദരാബാദ്) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: വിലാസിനി. മക്കള്‍: കൃഷ്‌ണേന്ദു(ഖത്തര്‍), പ്രശാന്ത് (യു.കെ). സഹോദരങ്ങള്‍: ഇ.എം കുഞ്ഞിരാമന്‍, ഇ.എം ശങ്കരന്‍, കല്യാണി, അമ്മാളു(കൊഴുക്കല്ലൂര്‍), മാധവി(കല്പത്തൂര്‍), ലക്ഷ്മി(മഞ്ഞക്കുളം), രാധ(മുയിപ്പോത്ത്).
നടി രശ്മി ഗോപാല്‍ അന്തരിച്ചു
കൊച്ചി: സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്:
കല്ലാനോട് കലമറ്റത്തില്‍ ജോബി ജോണ്‍ അമേരിക്കയില്‍ അന്തരിച്ചു
കല്ലാനോട്: കലമറ്റത്തില്‍ ജോബി ജോണ്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചാണ് മരണം നടന്നത്. അച്ഛന്‍: പരേതരായ ഉലഹന്നാന്‍ (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കക്കയം). അമ്മ: ത്രേസ്യാമ്മ(റിട്ട. എല്‍.പി.എസ് കല്ലാനോട്). ഭാര്യ: കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമി. മക്കള്‍: അശ്വിന്‍, ഐലിന്‍, ആരോണ്‍ മൂവരും വിദ്യാര്‍ത്ഥികള്‍. സഹോദരങ്ങള്‍: ഷാജി ജോണ്‍(ബാഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍(ഓസ്‌ട്രേലിയ).
കീഴരിയൂര്‍ തത്തം വള്ളി സുജാത അന്തരിച്ചു
കീഴരിയൂര്‍: തത്തം വള്ളി സുജാത അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രമണ്യന്‍. അമ്മ: പരേതയായ അമ്മിണി. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: വിഷ്ണു (ഡ്രൈവര്‍), അരുണ്‍ (ഡ്രൈവര്‍). സഹോദരങ്ങള്‍: സുനി, മണി പാലക്കാട്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പില്‍.
ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: മീനാക്ഷി, കമലാക്ഷി, ദേവി. മരുമക്കള്‍: രാമന്‍കുട്ടിനായര്‍, പരേതനായ നാരായണന്‍, അച്യുതന്‍ (കടിയങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച.
കൂരാച്ചുണ്ട് കുന്നേല്‍ ഏഴുവയസുള്ള ഷോണ്‍ മാത്യു അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കുന്നേല്‍ ഷോണ്‍ മാത്യു അന്തരിച്ചു. ഏഴുവയസായിരുന്നു. ബെംഗളൂരുവിലെ സര്‍ജാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൂരാച്ചുണ്ട് കോഴിപ്പറമ്പില്‍ താമസിക്കുന്ന കുന്നേല്‍ മത്തായിയുടെ കൊച്ചുമകനാണ്. കുന്നേല്‍ ജിമ്മിയുടെയും ശ്വേതയുടെയും മകനാണ്. ജോണാണ് സഹോദരന്‍.
ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു
പേരാമ്പ്ര: ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. പരേതനായ അല്ലിയോറ കുഞ്ഞമ്മതിന്റെ ഭാര്യയാണ്. മക്കള്‍: മറിയം, പരേതനായ ഇമ്പിച്യാലി (മുന്‍ ഫാം സൂപ്രണ്ട്, കേരള കാര്‍ഷിക സര്‍വ്വകലാശാല), പാത്തു, ജമീലുദ്ദീന്‍ (മുന്‍ അധ്യാപകന്‍), നഫീസ, ആയിശ, പരേതയായ സുബൈദ, ഇബ്രാഹിം, സൈനബ, റഫീഖ് (ഖത്തര്‍). മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ ടി.പി, കുഞ്ഞായിശ, പരേതനായ കുഞ്ഞമ്മദ്, സുഹറ
കീഴരിയൂര്‍ കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു
കീഴരിയൂര്‍: കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ബീവാത്തു. മക്കള്‍: അബ്ദു റഹിമാന്‍, ബഷീര്‍ (സലാല), മുഹമ്മദ് ഷാഫി, ഷക്കീല, സുബൈദ, നസീമ, ബുഷ്‌റ, റജുല, തസ്ലീമ. മരുമക്കള്‍: റഹ്‌മത്ത്, ഹൈറു, ജുബൈരിയ, കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, മൂസ്സ, ഇബ്രാഹിം, അബ്ദുറഹിമാന്‍, ജാബിര്‍. സഹോദരങ്ങള്‍: കുഞ്ഞാമി, ആയിഷ, ബീരാന്‍, പരേതരായ മൊയ്തി തൗഫീക്ക്, മറിയം.