Tag: obituary
വാകയാട് മേച്ചേരി ജാനകി അമ്മ അന്തരിച്ചു
നടുവണ്ണൂര്‍: വാകയാട് മേച്ചേരി ജാനകി അമ്മ നടുവണ്ണൂര്‍ തച്ചിനാനിതാഴെ വീട്ടില്‍ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വാകയാട് ചോലമല തറവാട് വളപ്പില്‍ വച്ച് നടക്കും. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: രവി മേച്ചേരി (മുന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), പത്മാവതി (വയനാട്, റിട്ട. പഞ്ചായത്ത്), ശാന്ത, വിശ്വനാഥന്‍.
അച്ഛനെ അക്ഷയ് അവസാനമായി ഒരുനോക്ക് കണ്ടു, ഹൃദയം പൊട്ടുന്ന ആ കാഴ്ച നാട്ടുകാരിലും പ്രിയപ്പെട്ടവരിലും നോവ് പടര്‍ത്തി; കോട്ടേമ്മല്‍ താഴെ ചന്ദ്രന്റെ പുഞ്ചിതൂവുന്ന മുഖും തട്ടുകടയിലെ രൂചിയൂറും എണ്ണപ്പലഹാരങ്ങളും ഇനി ഓര്‍മ്മ
പള്ളിയത്ത്: അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായി അക്ഷയ് വിദേശത്തുനിന്നെത്തി, എന്നാല്‍ പുഞ്ചിതൂവുന്ന മുഖത്തോടെയോ തട്ടുകടയിലെ രൂചിയൂറും എണ്ണപ്പലഹാരങ്ങളുമായുമായോ അല്ല മകനെ ചന്ദ്രന്‍ സ്വീകരിച്ചത്. മകനെ അവസാനമായി ഒന്നു കാണാതെ എന്നന്നോക്കുമായി അദ്ദേഹം യാത്രയായിരുന്നു. അച്ഛനെ അക്ഷയ് അവസാനമായി ഒരിക്കല്‍ കൂടി കണ്ടു, ഹൃദയം പൊട്ടുന്ന ആ കാഴ്ച നാട്ടുകാരിലും പ്രിയപ്പെട്ടവരിലും നോവ് പടര്‍ത്തി. വേളം പള്ളിയത്ത്
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി. മജീദ് അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗവും ഏഴാം വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയുമായ കെ.ടി. മജീദ് അന്തരിച്ചു. അറുപത് വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സൗദ. മക്കള്‍: സാജിദ്, സജ്ജാദ്. മരുമക്കള്‍: സെല്‍മ, ജെബി. സഹോദരങ്ങള്‍: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ.ടി.എം. കോയ (പന്തലായനി ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍),
നടുവത്തൂര്‍ നാഗത്താന്‍ കാവില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു
നടുവത്തൂര്‍: നാഗത്താന്‍ കാവില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മാധവി അമ്മ. മക്കള്‍: ബിജു (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), ജിതേഷ് (ഡി.വൈ.ഫ്.ഐ). മരുമകള്‍: മഞ്ജുഷ. സഞ്ചയനം ഫെബ്രുവരി രണ്ടിന്.
മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി.കെ കുഞ്ഞബ്ദുല്ല (റിട്ട. ഡ്രൈവര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂര്‍, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി, ഫാത്തിമ. മരുമക്കള്‍: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മൊയ്തു
ഇരട്ട മരണത്തിന്റെ ആഘാതത്തിൽ കായക്കൊടിക്കാർ; അയൽവാസികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുവെന്ന് പൊലീസ്
കുറ്റ്യാടി: ഇരട്ട മരണത്തിന്റെ ഞെട്ടലിലാണ് കായക്കൊടിക്കാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കി രണ്ട് പേരുടെ മരണവാർത്ത പുറത്തുവരുന്നത്. അയൽവാസികളായ കായക്കൊടി ഈന്തുള്ളതറയില്‍ ബാബു, രാജീവൻ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്ലാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ അടുത്തുള്ള കടയില്‍
വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ
കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടിമീത്തല്‍ വത്സല അന്തരിച്ചു
കൊഴുക്കല്ലൂര്‍: പുതുക്കുടിക്കണ്ടിമീത്തല്‍ വത്സല അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: സദാനന്ദന്‍. മക്കള്‍: സഞ്ജന, സജിന, സുദേവാനന്ദ്. മരുമക്കള്‍ നന്ദുനാരായണന്‍ (കൊല്ലം), രഞ്ജിത്ത് (നരക്കോട്). സഹോദരങ്ങള്‍: പി.കെ ശങ്കരന്‍ (സി.പി.ഐ.എം മഠത്തുംഭാഗം ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍) ബാബു, ചിരുതേയിക്കുട്ടി, ജാനു, കമല പരേതരായ ദേവകി, നാരായണി. ശവസംസ്‌കാരം ഇന്ന് പകല്‍ 2മണിയ്ക്ക്.
കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു
കടിയങ്ങാട്: കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹമീദ് തലായി, ഹാജറ, റഫീഖ്, ഇസ്മാഈല്‍(സിറ്റി ഹോട്ടല്‍ കടിയങ്ങാട്). മരുമക്കള്‍: മര്‍യം(പേരാമ്പ്ര), ബഷീര്‍ (കോട്ടക്കല്‍), സമീറ (മടപ്പള്ളി), സാജിദ (കുരാച്ചുണ്ട്). കബറടക്കം നരിക്കോട്ടുമ്മല്‍ ജുമ:മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
കൊഴുക്കല്ലൂര്‍ ചാത്തോത്ത് ദാമോദരന്‍ പുതുമംഗലത്ത് മീത്തല്‍ അന്തരിച്ചു
കൊഴുക്കല്ലൂര്‍: ചാത്തോത്ത് ദാമോദരന്‍ പുതുമംഗലത്ത് മീത്തല്‍ അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലത, ലതീഷ് (ഇന്ത്യന്‍ കോഫി ഹൗസ്). മരുമക്കള്‍: രാജന്‍ കെ.എം.(നടുവണ്ണൂര്‍), നീതു. സഹോദരങ്ങള്‍: ബാബു, പത്മിനി, ഇന്ദിര. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.