Tag: obituary

Total 565 Posts

പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്യാണി അന്തരിച്ചു

പാലേരി: ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ദാമോദരന്‍, നിര്‍മ്മല, ഗിരീഷ്, അജീഷ്. മരുമകള്‍: സുജ ദാമോദരന്‍. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കമല, പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ശനിയാഴ്ച.  

കരികണ്ടന്‍പാറയിലെ ചെലമ്പന്റെ കണ്ടി നാരായണി (ചിരുതേയി) അന്തരിച്ചു

കായണ്ണ: കരികണ്ടന്‍പാറയിലെ ചെലമ്പന്റെ കണ്ടി നാരായണി (ചിരുതേയി) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ ചെട്ട്യാര്‍. മകള്‍: ഓമന (ബാലുശ്ശേരി പൊന്നാരം തെരു). മരുമകന്‍: കരുണാകരന്‍ (റിട്ട. എസ്ഐ ബാലുശ്ശേരി). സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് വീട്ടുവളപ്പില്‍.  

കല്ലാനോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു

കല്ലാനോട്: കല്ലോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ആദ്യകാല കുടിയേറ്റ കര്‍ഷകനായ പരേതനായ സെബാസ്റ്റ്യന്‍. മക്കള്‍: കെ.എസ്. ലീല (കൂടരഞ്ഞി), കെ.എസ്. മാത്യു (റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസര്‍), ഡോ. മേഴ്സി (റിട്ട. ഗൈനക്കോളജിസ്റ്റ് അസംപ്ഷന്‍ ആശുപത്രി ബത്തേരി), നിര്‍മല്‍ റോസ് (റിട്ട. അധ്യാപിക കരിമ്പ പാലക്കാട്), പൗളിന്‍ (റിട്ട. ഫാര്‍മസിസ്റ്റ്

കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതൻ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽപ്പാളത്തിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.   കൊല്ലത്ത് ട്രെയിൻ

മേപ്പയ്യൂര്‍ പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു

മേപ്പയ്യൂര്‍: പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ കുഞ്ഞിരാമന്‍. മക്കള്‍: രാധ(കൊഴുക്കല്ലൂര്‍), ബാബു, ഭാസ്‌കരന്‍. മരുമക്കള്‍: രവീന്ദ്രന്‍ (കൊഴുക്കല്ലൂര്‍), ദേവി (മന്ദങ്ങാപറമ്പത്ത്), റീന (മഞ്ഞക്കുളം). സഹോദരങ്ങള്‍: പരേതനായ പാച്ചര്‍ (പാവട്ട് കണ്ടി മുക്ക്), പരേതനായ ശങ്കരന്‍( മഞ്ഞക്കുളം), നാരായണന്‍ (പറമ്പത്ത്), കുഞ്ഞിരാമന്‍ (കൊഴുക്കല്ലൂര്‍), ലക്ഷ്മി (മേപ്പയൂര്‍).  

അരിക്കുളം കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

അരിക്കുളം: കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്. മരുമക്കള്‍: സുജാത കാരയാട്, ശ്രീജ കാവുന്തറ, പരേതനായ രാമന്‍കുട്ടി കാവുംവട്ടം, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്. സഹോദരങ്ങള്‍: കേളപ്പന്‍, ചിരുത പരേതരായ കല്യാണി, പാച്ചി.

കൂരാച്ചുണ്ടിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കിനാലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്

കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് മരിച്ചത്. അൻപത്തിയാറ് വയസായിരുന്നു. ഫെബ്രുവരി 11-നാണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ താമസ സ്ഥലത്തുവെച്ച് സുരേഷ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്.

കോട്ടൂര്‍ മണിലായ് പെണ്ണുക്കുട്ടി അന്തരിച്ചു

കോട്ടൂര്‍: മണീലായ് പെണ്ണുക്കുട്ടി അന്തരിച്ചു. മക്കള്‍: ബാലന്‍ റിട്ട. കെ.എസ്.ആര്‍.ടി.സി.), കൃഷ്ണന്‍(മെമ്പര്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ലീല കാട്ടാംവള്ളി, സരോജിനി, വിജയന്‍ കാഞ്ഞൂര്. സംസ്‌കാരം ഇന്ന് രാവിലെ10 മണിയ്ക്ക് നടന്നു.

ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു

ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചു. കുഞ്ഞിപ്പള്ളി ബ്ലേക്കോ ഫീസിന് സമീപം സിദ്ധീഖ് മഹലില്‍ ഹാരിസ് (34) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ സമയത്ത് ഹാരിസ് അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു. മത്സ്യ തൊഴിലാളികള്‍ ഉടന്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അബൂബക്കര്‍

error: Content is protected !!