Tag: Nochad Panchyat
ഡിജിറ്റല്‍ സര്‍വ്വെയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്; ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള ജി.ഐ.എസ് സര്‍വ്വേക്ക് തുടക്കമായി
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള ജി.ഐ.എസ് സര്‍വ്വേക്ക് തുടക്കമായി. കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടി നെച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍
നീന്തൽ പരിശീലകരാകാൻ തയ്യാറാണോ? നൊച്ചാട് പഞ്ചായത്തിൽ നീന്തൽ പരിശീലകരെ ആവശ്യം; വിശദ വിവരങ്ങൾ അറിയാം
പേരാമ്പ്ര: നെച്ചാട് ഗ്രാമപഞ്ചായത്തിൽ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലന പദ്ധതിക്ക് പരിശീലകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ള പരിശീലകർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ശീട്ടുമായി സർക്കാർ ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് വിടപറയാം; നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു
പേരാമ്പ്ര: നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡി (യുഎച്ച്‌ഐഡി) കാര്‍ഡ് വിതരണം ചെയ്തു. ഇ – ഹെല്‍ത്ത് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി ആശുപത്രി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഡുകള്‍ നല്‍കുന്നത്. വിതരണോദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍
വീട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യം ആരുമറിയാതെ റോഡരികിൽ തള്ളി, വേസ്റ്റിനൊടൊപ്പം വിലാസം കുടുങ്ങിയത് പണിയായി; നിക്ഷേപിച്ചയാൾക്ക് 12000 രൂപ പിഴയിട്ട് നൊച്ചാട് പഞ്ചായത്ത്
പേരാമ്പ്ര: പ്ലാസ്റ്റിക്കല്ലേ അവ ഒന്നിച്ച് കൂട്ടി റോഡ് സെെഡിലെങ്ങാൻ കളഞ്ഞാൽ പോരേ? ഈ ചിന്ത ഒരിക്കലെങ്കിലും നിങ്ങളുടെ മനസിലൂടെ കടന്നുപോയി കാണും. എന്നാൽ ഇനി അങ്ങനെയാന്നും കരുതുകയേ വേണ്ട, പണി പുറകേ വരും. നൊച്ചാട് പഞ്ചായത്തിലാണ് റോഡരികിൽ പ്ലാസ്റ്റിക്ക് നിക്ഷേപിച്ചതിന് ഒരാൾക്ക് പിഴ കിട്ടിയത്. 12,00- രൂപയാണ് ഇയാളിൽ നിന്നും ഈടാക്കിയത്. ആരും കാണാതെ പ്ലാസ്റ്റിക്ക്
വായിച്ച് വായിച്ച് അറിവ് നേടാം… നൊച്ചാടുള്ളവരിൽ വായനാശിലം വർദ്ധിപ്പിക്കാനായി വിവിധ പദ്ധതികൾ
പേരാമ്പ്ര: വായനാ ശീലം വളർത്തിയെടുക്കുന്നതിനായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിന്റെയും ലൈബ്രറിയുടേയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സപ്പോർട്ടിംങ് കമ്മിറ്റി രൂപീകരിച്ചു. ബാലസഭ, വയോജനവേദി എന്നിവ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. 13, 14, 15 വാർഡുകളെ കേന്ദ്രീകരിച്ചു കൊണ്ട് വായനാശീലം വളർത്തിയെടുക്കാനും, സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമായി ഗൃഹസമ്പർക്കം,
മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച
സൂര്യ കാര്‍ത്തിക പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന
മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത് സി.പി.എമ്മാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
പുതിയ കാലത്തെ സംരഭ അനുഭവങ്ങള്‍ പകര്‍ന്ന് നൊച്ചാട് സംരഭകത്വ ശില്പശാല
പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന
കൊവിഡ് വാക്‌സിനായി ഇനി ദൂരെ പോകണ്ട; മമ്മിളിക്കുളം പകല്‍ വീട്ടില്‍ വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തിക്കുന്നതിതിന്റെ ഭാഗമായി വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചു. കല്‍പ്പത്തൂര്‍ മമ്മിളിക്കുളം പകല്‍ വീട്ടിലാണ് വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചത്. ഇതോടെ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാനായി ദുരെ പോകേണ്ട സാഹചര്യം ഒഴിവാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ