Tag: nipha

Total 22 Posts

നിപ: 36 പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് ലഭിക്കും

കോഴിക്കോട്: നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച അഞ്ച് പേരുടെതടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു ( വീഡിയോ കാണാം )

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന

സന്തോഷവാർത്ത: നിപ പരിശോധന ഫലം, രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം

നിപ വൈറസ്; ചാത്തമംഗലം പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍, പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം, വാര്‍ഡുകള്‍ ഏതെല്ലാം, നിയന്ത്രണങ്ങള്‍ എന്തെല്ലാം

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി. മുക്കം മുന്‍സിപ്പാലിറ്റിയിലെ 18,19,20,21,22 വാര്‍ഡുകള്‍ മുഴുവനും, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍ മുഴുവനും, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,1,6 വാര്‍ഡ്

പഴയ ഓര്‍മ്മകളുടെ ഞെട്ടലില്‍ ചങ്ങരോത്തുകാര്‍; കേരളത്തിന്റെ അതിജീവനമാതൃകയില്‍ പ്രതീക്ഷ

പേരാമ്പ്ര: കോഴിക്കോട് വീണ്ടും നിപാമരണം ഭീതി പരത്തുമ്പോള്‍ ചങ്ങരോത്തുകാരുടെ ഓര്‍മ്മയിലേക്കെത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആശങ്കയുടെ രാപ്പകലുകളാണ്. 2018 മേയിലാണ് ചങ്ങരോത്തെ ഒരു കുടുംബത്തില്‍ അസാധാരണ രോഗം തലപൊക്കുന്നത്. മെയ് അഞ്ചിന് ഈ വീട്ടിലെ യുവാവ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചു. പിന്നാലെ യുവാവിന്റെ സഹോദരനും ആശുപത്രിയിലായി. ഇവരുവരുടെയും രോഗ കാരണമറിയാതെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും

നിപ ഉറവിടം കണ്ടെത്തുക നിര്‍ണായകം; സമ്പര്‍ക്കപ്പട്ടിക ഇനിയും വലുതായേക്കും

കോഴിക്കോട്: ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുകയാണ്. മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്.

കോഴിക്കോട് വീണ്ടും നിപ വൈറസ് ആശങ്കയുയര്‍ത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ അടയാളമായി അജന്യ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിക്കുമ്പോള്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അജന്യയുടെ ജീവിതം. നിപ ബാധിച്ചാല്‍ മരണം ഉറപ്പെന്ന് വിശ്വസിച്ച സമൂഹത്തില്‍ നിന്നാണ് നഴ്സിങ് വിദ്യാര്‍ഥിനി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി അജന്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അത് കേരളത്തിലെ ആരോഗ്യമേഖലയുടെ ഒരു വിജയമായാണു വിലയിരുത്തപ്പെട്ടത്. നിപ വൈറസിനെ ഭയക്കാതെ പ്രതിരോധിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി

നിപ വൈറസ്: വില്ലന്‍ റമ്പൂട്ടാനോ? സാമ്പിളുകള്‍ ശേഖരിച്ചു; കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ വീട് കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. സംഘത്തിന്റെ സന്ദര്‍ശനം മുന്നൂരില്‍ പുരോഗമിക്കുകയാണ്. മരിച്ച കുട്ടി റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസിന്റെ ഉറവിടം റമ്പൂട്ടാന്‍ പഴമാണോ എന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ചാത്തമംഗലം സ്വദേശിയായ കുട്ടി

കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു, വീണാ ജോർജും മുഹമ്മദ്‌ റിയാസും ഉടൻ കോഴിക്കോടെത്തും

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവര്‍ യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. എല്ലാവരേയും ഐസൊലേഷനിലേക്ക്

error: Content is protected !!