Tag: Nipah Virus

Total 27 Posts

സൂപ്പിക്കടയിലെ നിപ ഉറവിടം പഴംതീനി വവ്വാല്‍ തന്നെ: ഐ.സി.എം.ആര്‍ നിഗമനങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: ചാത്തമംഗലം മുന്നൂര് നിപ ബാധിച്ച് ഒരു കുട്ടി മരിച്ചതിനു പിന്നാലെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കവെ 2018ലെ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയുണ്ടായത് പഴംതീനി വവ്വാലില്‍ നിന്നുതന്നെയായിരുന്നെന്ന് ഐ.സി.എം.ആറിന്റെ കണ്ടെത്തല്‍. സൂപ്പിക്കടയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസിന്റെ ജനതക ഘടനയ്ക്ക്

നിപ ഉറവിടം കണ്ടെത്തല്‍: കാട്ടുപന്നികളുടെ സാമ്പിള്‍ ശേഖരിക്കില്ല

കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കാട്ടുപന്നികളുടെ സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യം ഈയടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് ആറുമാസം മുമ്പാണ് കാട്ടുപന്നിയെ അവസാനമായി കണ്ടത്. അതിനുശേഷം പന്നിയുടെ സാന്നിധ്യമുണ്ടായിട്ടില്ല. പന്നിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ വൈറസ് പകരുകയുള്ളൂ. അത്തരം സാഹചര്യം ഈ

നിപ വൈറസ്: 16 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ലക്ഷണങ്ങള്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരം; കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെ കുറിച്ചുള്ള ആശങ്കയൊഴിയുന്നു. പരിശോധനയ്ക്ക് അയച്ച 16 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ 46 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാഫലങ്ങള്‍ ഇനി വരാനുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ എട്ടുപേരെ

നിപ വിവരങ്ങള്‍ ഇനി തല്‍സമയം ആരോഗ്യവകുപ്പിന് ലഭ്യമാകും; ഇ – ഹെല്‍ത്ത് റിയല്‍ ടൈം നിപ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ പുറത്തിറക്കി

കോഴിക്കോട്: നിപ വിവരങ്ങള്‍ തല്‍സമയം ആരോഗ്യവകുപ്പിനു ലഭ്യമാക്കാന്‍ തയാറാക്കിയ ഇ- ഹെല്‍ത്ത് റിയല്‍ ടൈം നിപ്പ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ഫീല്‍ഡ് തല സര്‍വേയ്ക്ക് പോകുന്നവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാം. ആരോഗ്യവകുപ്പിനു മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി വകുപ്പാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഭാവിയില്‍ എല്ലാ

തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചെന്നത് വ്യാജവാര്‍ത്ത

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് വ്യാജവാര്‍ത്തയെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഡോ. ജി.എസ് സമീരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച എ.എന്‍.എയുടെ ട്വീറ്റ് അടിസ്ഥാനമാക്കിക്കൊണ്ട് മലയാളത്തിലെയടക്കം നിരവധി മാധ്യമങ്ങള്‍ തമിഴ്‌നാട്ടില്‍ നിപയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. കോയമ്പത്തൂരില്‍ ഒരു നിപ കേസ് കണ്ടെത്തിയെന്ന് കലക്ടര്‍ പറഞ്ഞെന്നായിരുന്നു എ.എന്‍.ഐയുടെ വാര്‍ത്ത.

നിപ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍

കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ആധികാരിക വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്രക്കുറിപ്പിലൂടെയും ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും Gok Direct, നമ്മുടെ കേരളം എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന: ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു; കാട്ടുപന്നിയുടെ സാമ്പിളും പരിശോധിക്കും

കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ട് വയസുകാരന്‍ നിപ സ്ഥിരീകരിച്ച് മരിച്ച സംഭവത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് പ്രദേശത്തെത്തി പരിശോധന തുടങ്ങി. കുട്ടിക്ക് രോഗം ബാധിക്കുന്നതിനു മുമ്പ് വീട്ടിലെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വരികയും കുട്ടി അതിനെ പരിചരിക്കുകയും ചെയ്തിരുന്നു. ഈ ആടിന്റെ സ്രവം മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

നിപ; രോഗലക്ഷണമുള്ളവുടെ എണ്ണംകൂടുന്നു, എട്ടുപേർക്ക് രോഗലക്ഷണം; ഹൈ റിസ്‌ക് പട്ടികയില്‍ 32 പേര്‍

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലത്തെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടുപേര്‍ക്ക് രോഗലക്ഷണം. 251 പേരാണ് കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ളത്. കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ട ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരുണ്ട്. ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ നിപ ബാധിച്ച് മരണപ്പെട്ടത്. കുട്ടിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യത്തില്‍

“സജീഷേട്ടാ നമുക്കിനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, മോനെ നന്നായി നോക്കണം” പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവളുടെ യാത്ര മരണത്തിലേക്കായിരുന്നു: വീണ്ടും നിപ ആശങ്കയുയർത്തുമ്പോൾ പ്രാർത്ഥനയോടെ നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്

‘ സജീഷേട്ടാ അയാം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല… നമ്മുടെ മക്കളെ നന്നായി നോക്കണേ. ലവന്‍ കുഞ്ഞ്, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. വിത്ത് ലോട്‌സ് ഓഫ് ലവ്, ഉമ്മ..’ നിപ ബാധിച്ച് മരണത്തെ മുന്നില്‍കണ്ട് കിടക്കവെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഭര്‍ത്താവ്

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം: ചാത്തമംഗലത്തെത്തി മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിക്കും

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സംഘം ചാത്തമംഗലത്തെത്തി സാമ്പിളുകള്‍ ശേഖരിക്കും. വവ്വാലിന്റെ സാമ്പിളുകളാണ് സംഘം ശേഖരിക്കുക. സംഘത്തില്‍ വനം വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ നിപ

error: Content is protected !!