Tag: Nipah Virus

Total 27 Posts

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം നേടാം

കോഴിക്കോട്‌: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്.

നിപ ബാധ; ചികിത്സയിലായിരുന്ന പതിനാലുകാരന്റെ മരണകാരണം ഹൃദയസ്തംഭനം

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാല്കാരന്റെ മരണകാരണം ഹൃദയസ്തംഭനം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് മരിച്ചത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഇന്ന് രാവിലെ 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. 11.30 ഓടെയാണ് ആരോഗ്യ വകുപ്പ് മരണം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജാര്‍ജ് അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ്‌ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയില്‍ ഇന്നലെ കുട്ടിക്ക് നിപ

214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍, 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍; നിപ പ്രതിരോധത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്‌: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിനുശേഷമേ നിപ സ്ഥിരീകരിക്കൂ. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

വീണ്ടും നിപ വൈറസ് ബാധ സംശയം; പതിനഞ്ച് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. മലപ്പുറം സ്വദേശിയായ പതിനഞ്ച് വയസ്സുകാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു. നിപ

നിപ്പാ വൈറസിനെ മറക്കല്ലേ… വവ്വാലുകളുടെ പ്രജനനകാലമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്; മുൻകരുതലുകൾ വിശദമായി അറിയാം

കോഴിക്കോട്: ഇനിയൊരു നിപ്പ ദുരന്തത്തിലേക്ക് പോകാതിരിക്കാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ആരോഗ്യ വകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാൽ നിപ വൈറസിനെതിരെ മുൻ കരുതലെടുക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കാനാണ് നിർദ്ദേശം. നിപ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി. 2018ലാണ്

ചോദ്യചിഹ്നമായി നിപ: റംബൂട്ടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചാത്തമംഗലത്ത് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച അവ്യക്തതകള്‍ തുടരുന്നു. വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ ചാത്തമംഗലത്തുനിന്ന് ശേഖരിച്ച റംബൂട്ടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്. കുട്ടിയുടെ വീടിന് സമീപത്തുനിന്നും ശേഖരിച്ച അടക്കയുടെ സാമ്പിളിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് വന്നിരിക്കുന്നത്.

നിപ: കാരണം വവ്വാലുകളും കാട്ടുപന്നികളുമല്ല

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് കുട്ടി മരിയ്ക്കാനിടയായ സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നു ശേഖരിച്ച വവ്വാലുകളുടെയും കാട്ടുപന്നികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഭോപ്പാല്‍ ലാബില്‍ പരിശോധിച്ച ഫലമാണ് പുറത്തുവന്നത്. ഈ മാസം അഞ്ചാം തിയ്യതിയാണ് ചാത്തമംഗലം പഞ്ചായത്തില്‍ പന്ത്രണ്ടുവയസുകാരന്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. നിപ ബാധയുടെ

ആശ്വാസ വാര്‍ത്ത; ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാഫലം

കോഴിക്കോട്: ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസ് ലാബിലാണ് ആടുകളുടെയും വവ്വാലുകളുടെയും സ്രവ പരിശോധന ഫലം നെഗറ്റീവ് ആയത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ചത്ത പന്നിയുടേതടക്കം സാമ്പിള്‍ പരിശോധനാഫലങ്ങള്‍ ഇനിയും വരാനുണ്ട്. റബൂട്ടാന്‍ സാമ്പിള്‍ പരിശോധന ഫലവും വരാനുണ്ട്. ആറ്

error: Content is protected !!