Tag: NH Traffic block
നാളെ പുലര്‍ച്ചെ മുതല്‍ പയ്യോളിയില്‍ ഗതാഗത നിയന്ത്രണം; വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വഴിമാറി വരണം- വരേണ്ടതിങ്ങനെ
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ നാളെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. ഈ വാഹനങ്ങളെല്ലാം നന്തിയില്‍ നിന്നും പള്ളിക്കര വഴി കീഴൂരിലേക്കും തുടര്‍ന്ന് തുറശ്ശേരിക്കടവ് വഴി വടകരയിലേക്കും വരേണ്ടതാണ്. ദേശീയപാത സര്‍വ്വീസ് റോഡില്‍ ടാറിങ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂരാട് മുതൽ പയ്യോളിവരെ നാളെ മുതൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ പോകേണ്ടതിങ്ങനെ
പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയ പാതയിൽ മൂരാട് മുതൽ പയ്യോളി വരെ നാളെ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിക്ക് ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം ടാറിങ് പ്രവൃത്തി പൂർത്തിയാവുന്നതുവരെ തുടരുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. തലശ്ശേരി ഭാഗത്തുനിന്നും വരുന്ന
വടകരയിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിലാക്കും, റോഡിലെ ഗതാഗത തടസം പരിഹരിക്കാൻ ഉടൻ നടപടി; ദേശീയപാതയിലെ പ്രശ്നപരിഹാരത്തിന് നഗരസഭയിൽ യോഗം ചേർന്നു
വടകര: വടകര നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തു. പെരുവാട്ടുംതാഴ മുതൽ മൂരാട്പാലം വരെയാണ് വടകര നഗരസഭ പരിധിയിൽ ആറുവരി പാത നിർമ്മാണം നടക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ
യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുപാലം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഗതാഗത കുരുക്ക് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ദേശീയ പാതയിൽ മുന്നറിയിപ്പില്ലാതെ ഓവുപാലത്തിന്റെ പണി തുടങ്ങിയതോടെ കാര്യമറിയാക്കെ അതുവഴി കടന്നുപോകേണ്ട യാത്രക്കാർ പെരുവഴിയിലായി.