Tag: nest
കോവിഡ് കാലമായാലും ഭയപ്പെടേണ്ട, നെസ്റ്റ് ഒപ്പമുണ്ട്; ആവശ്യക്കാര്‍ ഈ നമ്പരില്‍ വിളിക്കുക
കൊയിലാണ്ടി : കോവിഡ് മഹാമാരി ദുരിതത്തിലാക്കിയവരെ സഹായിക്കാന്‍ നെസ്റ്റ് കൊയിലാണ്ടിയുടെ ഹെല്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് നെസ്റ്റ് ചെയര്മാന് അബ്ദുള്ള കരുവഞ്ചേരി, ജനറല്‍ സെക്രട്ടറി യൂനുസ് ടി. കെ , ട്രഷറര്‍ പി. കെ ഷുഹൈബ് എന്നിവര്‍ അറിയിച്ചു. നെസ്റ്റ്
കൊയിലാണ്ടിയിലെ നെസ്റ്റ് ഹോംകെയര്‍ സേവനം ഇനി ഇരുപത്തിനാല് മണിക്കൂറും
കൊയിലാണ്ടി: മാറാരോഗങ്ങള്‍ ബാധിച്ചു രോഗക്കിടക്കയില്‍ വീണുപോയ രോഗികളെ സഹായിക്കാന്‍ 24 മണിക്കൂര്‍ സേവനവുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഹോം കെയര്‍ സര്‍വീസിന്റെ പ്രഖ്യാപനം കെ.ദാസന് എം.എല്‍.എ നിര്‍വഹിച്ചു. മോട്ടിവേറ്റർ സി.പി.ഷിഹാബ് സംസാരിച്ചു.കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്മാന് കെ.സത്യന് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.സുധ, നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ.യൂനുസ്, ഡോ.സുരേഷ്, പന്തലായനി
നെസ്റ്റ് കൊയിലാണ്ടി 24 മണിക്കൂര്‍ ഹോം കെയര്‍ പ്രഖ്യാപനം നാളെ
കൊയിലാണ്ടി : കിടപ്പുരോഗികള്‍ക്ക് പകല്‍ സമയം മാത്രം ലഭ്യമായിരുന്ന ഹോം കെയര്‍ സേവനം ഇനി മുതല്‍ 24 മണിക്കൂറിലേക്ക്. 24 മണിക്കൂര്‍ ഹോം കെയര്‍ സേവനത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ 11 ന് വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് ശ്രീ കെ ദാസന് എംഎല്‍എ നിര്‍വഹിക്കും. പതിനഞ്ച് വര്‍ഷമായി കൊയിലാണ്ടിയിലെയും പരിസര
പ്രിയതമയുടെ ഓർമയ്ക്കായ് നെസ്റ്റിന് വാഹനം സമർപ്പിച്ച് ഉസ്മാൻ ഹാജി
കൊയിലാണ്ടി: ജീവിതകാലം മുഴുവൻ തണലായി നിന്ന പ്രിയപത്നി അലീമയുടെ ഓർമ്മദിനത്തിൽ നെസ്റ്റ് കൊയിലാണ്ടിക്ക് കൈത്താങ്ങായി ഹാജി.പി.ഉസ്മാൻ (ലണ്ടൻ). കിടപ്പുരോഗികളുടെ ആവശ്യം പരിഗണിച്ച് 24 മണിക്കൂറും പരിചരണം ലഭ്യമാക്കുന്നതിനായി നെസ്റ്റ് ആരംഭിക്കുന്ന ‘എമർജൻസി ഹോംകെയർ’ വാഹനം അദ്ദേഹം നെസ്റ്റിന് സമർപ്പിച്ചു. പുതിയ ഹോംകെയർ സംവിധാനത്തിനായി ഒരു വാഹനം ആവശ്യമാണെന്ന് വൈസ് ചെയർമാൻ അഹമ്മദ് ടോപ് ഫോമിൽ നിന്നും
സംസ്ഥാന ഭിന്നശേഷി അവാർഡ് നിയാർക്കിന്
കൊയിലാണ്ടി: ശ്രവണ വൈകല്യമുളളവർക്കായി പ്രവവർത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം നെസ്റ്റ് ഇന്റർ നേഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ (നിയാർക്ക്) ന് ലഭിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും അവസര മൊരുക്കാനുള്ള നൂതന കർമ്മ പരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഭിന്ന ശേഷിക്കാർക്കു വേണ്ടി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ
കിടപ്പുരോഗികള്‍ക്കായി 24 മണിക്കൂര്‍ ഹോം കെയര്‍ സര്‍വീസ് ആരംഭിക്കും; നെസ്റ്റ്
കൊയിലാണ്ടി; സ്വാന്തന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കിടപ്പു രോഗികളെ സഹായിക്കാന്‍ 24 മണിക്കൂര്‍ ഹോം കെയര്‍ സേവനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കിടപ്പു രോഗിയുടെ വേദനയും പ്രയാസങ്ങളും പലപ്പോഴും രാപ്പകല്‍ നീണ്ടുന്നില്ക്കുന്നതാണ്. പകല്‍ സമയ സേവനത്തിലൂടെ മാത്രം അവര്‍ക്ക് ആശ്വാസമേകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് 24 മണിക്കൂര്‍
സംസ്ഥാന പുരസ്കാര നിറവിൽ ‘നിയാർക് ഡഫ് സ്കൂൾ’
കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സാമൂഹിക നീതിവകുപ്പിന്റെ അവാർഡ് കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെൻററിന്(നി യാർക്ക്) ലഭിച്ചു. കോഴിക്കോട് വെച്ചു നടന്ന സാമൂഹിക നീതി വകുപ്പിന്റെ വ്യത്യസ്ത പരിപാടികളുടെ ഉദ്ഘാടനവേദിയിൽ വെച്ചു മന്ത്രി കെ.കെ.ഷൈലജടീച്ചറാണ് അവാർഡ് പ്രഖ്യാപിച്ചത്. കേൾവിക്കുറവുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിൽ
നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി നെസ്റ്റ് സന്ദർശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി ചുമതലയേറ്റ സുധ.കെ.പി കൊയിലാണ്ടി നെസ്റ്റ് സന്ദർശിച്ചു. കൗൺസിലർ എ.അസീസും കൂടെയുണ്ടായിരുന്നു. നെസ്റ്റിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ എത്തിയ അവർ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായും രക്ഷിതാക്കളുമായും സംസാരിച്ചു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി. കെ യൂനുസ്, ടി. കെ അബ്ദുൽ നാസർ,അഹ്മദ് ടോപ്ഫോം, ടി. പി ബഷീർ, ആരിഫ് സിഗ്സാക്,