Tag: Navaratri Celebration

Total 2 Posts

നവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രം; പരിപാടികള്‍ ഒക്ടോബര്‍ മൂന്നിന് തുടങ്ങും

പേരാമ്പ്ര: വിളയാട്ടൂര്‍-അയിമ്പാടി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹന പൂജ മാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമം വിജയദശമി ദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് പ്രഭാതഭക്ഷണം എന്നിവ ഉണ്ടാവും. ക്ഷേത്രം മേല്‍ശാന്തി ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ.സി.കെ.കൃഷണന്‍, സെക്രട്ടറി എം.യം.രവി എന്നിവര്‍ അറിയിച്ചു.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാറ്റ് കൂട്ടാന്‍ മൂന്ന് കൊമ്പന്മാര്‍; നവരാത്രി മഹോത്സവം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഭക്തിയുടെ നൈര്‍മല്യം തുളുമ്പുന്ന ഒമ്പത് ദിനരാത്രങ്ങള്‍ വിവിധ ആഘോഷ പരിപാടികളോടെയാണ് ക്ഷേത്രങ്ങള്‍ കൊണ്ടാടുക. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നവരാത്രിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബര്‍ നാല് വരെ നീണ്ട് നില്‍ക്കും. തുടര്‍ന്ന് അഞ്ചിന് വിജയദശമിയും ആഘോഷിക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി

error: Content is protected !!