Tag: Naduvannur
നടുവണ്ണൂരിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി; രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നടുവണ്ണൂര്‍: കുറ്റ്യാടി-കോഴിക്കോട് പാതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. അജ്വ, മസാഫി ബസുകളിലെ ജീവനക്കാരുടെ ലൈസന്‍സാണ് സസ്പെന്റ് ചെയ്തത്. ഇരു ബസുകളുടെയും മത്സരയോട്ടം കാരണം കരുവണ്ണൂര്‍ ആഞ്ഞോളി മുക്കില്‍ ഗതാഗത തടസ്സമടക്കമുണ്ടായ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 7.28ന് അജ്വ ബസ് കരുവണ്ണൂര്‍ ടൗണില്‍ ബൈക്ക് യാത്രികനെ തട്ടിത്തെറിപ്പിച്ചിരുന്നു.
യാത്രക്കാര്‍ക്ക് ഭീഷണിയായി നടുവണ്ണൂരിലെ അപകട വളവ്; വളവ് നിവര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥയെന്ന് നാട്ടുകാര്‍
നടുവണ്ണൂർ: സംസ്ഥാനപാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്തുള്ള അപകടവളവ് നിവര്‍ത്താതെ അധികൃതര്‍ അനാസ്ഥകാണിക്കുന്നതായി നാട്ടുകാരുടെയും യാത്രികരുടെയും ആക്ഷേപം. അപകടവളവ് നിവർത്താൻ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച് മൂന്നു വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന തരത്തിലും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം പിഡബ്ലൂഡി എൻജിനീയർമാർ
കാവിൽ ഇമ്പിലാശ്ശേരി ഖാദർ മൂന്നാം അനുസ്മരണ ദിനം; കാവുന്തറയിൽ പൊതുയോഗം സംഘടിപ്പിച്ചു
നടുവണ്ണൂർ: കോൺഗ്രസ് പ്രവർത്തകനായിരുന്ന കാവിൽ ഇമ്പിലാശ്ശേരി ഖാദറിന്റെ മൂന്നാം അനുസ്മരണ ദിനം ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കാവിൽ സി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് മണ്സലം വൈസ് പ്രസിഡണ്ട് എം.സത്യനാഥൻ അധ്യക്ഷനായിരുന്നു. സത്യൻ കുളിയാപ്പൊയിൽ, എ കെ അഷറഫ്, സലിം പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.
‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്
പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപകന് നടുവണ്ണൂർ കേരിത്താഴെ ഹമീദ് അന്തരിച്ചു
നടുവണ്ണൂർ: കേരിത്താഴെ ഹമീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. കുഴഞ്ഞ് വീണതിനെ തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ കേരിത്താഴെ അമ്മത് കുട്ടി, ഇക്കയ്യ എന്നിവരാണ് മാതാപിതാക്കള്‍. ഷരീഫയാണ്ഭാര്യ. പരേതനായ ജസീം, അൻവർ ഇഷാം, നയിം എന്നിവർ മക്കളാണ്. മരുമകള്‍ ജസീല. മൊയ്തു, കേളോത്ത്
‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ; നാടകത്തിൽ നിന്ന് സിനിമയിലേക്ക് എഴുതിക്കയറി നടുവണ്ണൂരുകാരന് പ്രദീപ് കുമാർ കാവുന്തറ
നടുവണ്ണൂര്‍: നാടിന്റെ അഭിമാന എഴുത്തുകാരനും കലാകാരനുമായ പ്രദീപ് കുമാർ കാവുംതറ നാടകമേഖലയിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവട് വെക്കുകയാണ്. ബിജിത്ത് ബാല സംവിധാനം ചെയ്ത ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ കഥയും തിരക്കഥയുമൊരുക്കിയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് എഴുതിക്കയറിയത്. പാർട്ടി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിന്റെ മറപറ്റിയാണ് കഥ പറയുന്നത്. ഗൗരവമായ ഒരു വിഷയത്തെ രസകരമായി
ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കരുത്തുപകരാൻ പ്രവർത്തകർക്കിടയിലേക്ക് ഇനി മാഷില്ല; കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ നഷ്ടമായത് കർമ്മനിരതനായ പൊതുപ്രവർത്തകനെ
നടുവണ്ണൂർ: കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായത് സധാകർമ്മനിരതനായ പൊതുപ്രവർത്തകനെ. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാഷിന്റേത്. നമ്പീശൻ മാഷിന്റെ വിയോഗം അറിഞ്ഞത് മുതൽ പ്രവർത്തകരെല്ലാം ദുഖത്തിലാണ്. അബോധാവസ്ഥയിലായ മാഷെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പതിറ്റാണ്ടുകളായി നടുവണ്ണൂരിലെ ജനാധിപത്യചേരിയുടെ
‘കയറ്റിറക്ക്, ലേബലിങ് തൊഴിലാളികളെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക’; നടുവണ്ണൂർ മന്ദങ്കാവ് വെബ്കോ വെയർ ഹൗസിലേക്ക് തൊളിലാളികളുടെ മാർച്ച്
നടുവണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർ ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വെബ്കോ
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്; ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായി
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി മുഴുവന്‍ വീടുകള്‍ക്കും കടകള്‍ക്കും ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ അങ്കക്കളരിയാണ് പൈലറ്റ് സര്‍വ്വേയ്ക്കായി തെരെഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് കെ.എം.നിഷ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ഷിബിന്‍.കെ.കെ പദ്ധതി
ഗാന്ധിജിയെക്കാണാന്‍ സബര്‍മതി ആശ്രമത്തിലേക്ക് പോയ നടുവണ്ണൂര്‍ സ്വദേശി; ആ സ്വപ്നസാഫല്യത്തെക്കുറിച്ച് താനഞ്ചേരി കുഞ്ഞീത്
നടുവണ്ണൂര്‍: ഗാന്ധിജിയുടെ 153ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോള്‍ പഴയൊരു സ്വപ്നസാഫല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടുവണ്ണൂര്‍ ഊരള്ളൂരിലെ താനഞ്ചേരി കുഞ്ഞീത്. ഗാന്ധിജിയോട് വലിയ ആരാധനയായിരുന്നു കുഞ്ഞീതിന്. ഒരിക്കലെങ്കിലും ഗാന്ധിയെ നേരില്‍ കാണണമെന്ന സ്വപ്നം കൂടി പേറിയാണ് പതിനെട്ടാം വയസില്‍ തൊഴില്‍തേടി മുംബൈയിലേക്ക് കുടിയേറിയത്. മുംബൈ കെ.എം.ബസാറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗാന്ധിയെ കാണാന്‍ സബര്‍മതി ആശ്രമത്തില്‍ പോയത്.