Tag: NADAPURAM

Total 101 Posts

നാദാപുരത്ത് പൊലീസ് വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ നശിക്കുന്നു

നാദാപുരം: പൊലീസ് വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ നശിക്കുന്നു. മണല്‍ ലോറികള്‍ മുതല്‍ ചെറു വാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. മുന്‍പ്, റോഡ് സൈഡിലെ ഇത്തരം വാഹനങ്ങള്‍ നീക്കണമെന്നു ഹൈക്കോടതി ഉത്തരവായെങ്കിലും നടപടി സ്വീകരിച്ചില്ല. റോഡില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും വിധത്തില്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ വളപ്പിലും വാഹനങ്ങളേറെയാണ്. റോഡ് വികസനത്തിനു പോലും തടസ്സം

നാദാപുരത്ത് കള്ളവോട്ട്, പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍. പത്താം നമ്പര്‍ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീണ്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ താന്‍ സന്ദര്‍ശനം നടത്തിയെന്നും എന്നാല്‍ ചില ബൂത്തുകളില്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍

നാദാപുരത്ത് 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

നാദാപുരം: നാദാപുരത്ത് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1200 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചിറ്റാരിമലയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം കാല്‍നടയായി ചെന്നു ചന്ദനത്താംകുണ്ട് എന്ന സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചുവച്ച നിലയില്‍ ചാരായ നിര്‍മാണത്തിനു സൂക്ഷിച്ച ഇവ കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രമേശ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എന്‍.റിമേഷ്, എം.എം.

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

നാദാപുരം: സിപിഐഎം ഏരിയ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയ മോഹനന്‍ തന്നെയാണ് റീത്ത് കണ്ട് പൊലീസിനെ അറിയിച്ചത്. ഡിവൈഎസ്പി പി.എ.ശിവദാസ്, ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി റീത്ത് നീക്കം ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കൊലപാതകമോ? ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസിനെ വീടിനകത്ത് വെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍

നാദാപുരത്ത് കുടിക്കാന്‍ വെള്ളമില്ല, പ്രദേശവാസികള്‍ ദുരിതത്തില്‍

നാദാപുരം: വേനലിന് ശക്തികൂടിയതോടെ മലയോരമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട് ഗ്രാമപ്പഞ്ചായത്തുകളിലാണ് വരള്‍ച്ച രൂക്ഷമായത്. മയ്യഴിപ്പുഴയുടെ ഉദ്ഭവമായ വാണിമേല്‍പ്പുഴയുടെ വിവിധ ഭാഗങ്ങള്‍ വറ്റിയ നിലയിലാണ്. സാധാരണ വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളവിതരണം റവന്യൂഅധികാരികളുെടയും ഗ്രാമപ്പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരത്തിലുളള ആലോചനപോലും ആരും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ . പല സ്ഥലങ്ങളിലും

നാദാപുരത്ത് ആയുധം സ്വയം നിര്‍മിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

നാദാപുരം : സ്വന്തമായി നിര്‍മിച്ച ആധുനിക ഉപകരണങ്ങള്‍ക്കൊണ്ട് മോഷണം നടത്തി വന്ന യുവാവ് പൊലീസ് പിടിയില്‍. കുന്നമംഗലം അരപ്പൊയില്‍ മുജീബാണ് പിടിയിലായത്. എടച്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുജീബ് ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്ന് പൊലീസ്.കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാര്‍ ഉപയോഗിച്ചാണ്

25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മദ്യവില്‍പ്പന കേസിലെ പ്രതി പിടിയില്‍

നാദാപുരം: 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മദ്യ വില്‍പനക്കേസിലെ പ്രതി അറസ്റ്റില്‍. 1996 ല്‍ മാഹി മദ്യം വില്‍പന നടത്തവേ പിടിയിലായ തിരുവമ്പാടി പുന്നക്കല്‍ സ്വദേശി തോട്ടുങ്കര വര്‍ക്കി (68)യെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു കോടതി ജാമ്യത്തില്‍ വിട്ട ഇയാള്‍ തെറ്റായി വിലാസം നല്‍കി മുങ്ങി നടക്കുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി

നാദാപുരത്ത് ഇ.കെ.വിജയന് ഒരവസരം കൂടി നൽകി സി.പി.ഐ ജില്ലാകമ്മറ്റി

കോഴിക്കോട്: നാദാപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി നിലവിലുള്ള എം.എൽ.എ ഇ.കെ.വിജയന്റെ പേര് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവും ജില്ലാകമ്മിറ്റിയും ഐക കണ്ഠ്യേന അംഗീകരിച്ചു. നാദാപുരം മണ്ഡലം കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തിന്റെ പേരുതന്നെയാണ് നിർദേശിച്ചത്. സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ.ചന്ദ്രൻ, ജില്ലാസെക്രട്ടറി ടി.വി.ബാലൻ, ജില്ലാപഞ്ചായത്തംഗവും എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായ പി.ഗവാസ് എന്നിവരുടെ പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഒടുവിൽ

നാദാപുരത്ത് ഇത്തവണയും കൊയിലാണ്ടിക്കാർ തമ്മിലുള്ള പോരാട്ടത്തിന് സാധ്യത

നാദാപുരം: എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന നാദാപുരത്ത് ഇത്തവണയും കൊയിലാണ്ടിക്കാർ തമ്മിലുള്ള മത്സരത്തിന് സാധ്യത തെളിയുന്നു. സിറ്റിംഗ്‌ എം.എൽ.എ ഇ.കെ.വിജയന് മൂന്നാം ഊഴം ലഭിക്കാനാണ് നിലവിലെ സാധ്യത.ഇ.കെ.വിജയന്റെ ലാളിത്യവും, മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തുണയാവും എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ. സി.പി.ഐ യിൽ മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കട്ടെ എന്ന തീരുമാനം വന്നതോടെയാണ് ഇ.കെ.വിജയന് മൂന്നാം ഊഴം

error: Content is protected !!